പണവും അധികാരവുമുണ്ടെങ്കിൽ നിങ്ങളെ പിണറായി രക്ഷിക്കും! ഊരി പോയത് രണ്ടു ക്രിമിനലുകൾ... സി പി എം സർക്കാർ മാതൃകയാവുന്നു....

ബുധനാഴ്ച രണ്ട് ക്രിമനലുകൾക്ക് ഊരി പോകാൻ പിണറായി സർക്കാർ നൈസായി അവസരമൊരുക്കി.ഒരാൾ കല്ലുവാതുക്കൽ മദ്യദുരന്ത കേസിലെ പ്രതി മണിച്ചൻ.രണ്ടാമൻ ബഷീർ എന്ന മാധ്യമ പ്രവർത്തകനെ കൊന്ന ശ്രീറാം വെങ്കിട്ടരാമൻ. രണ്ടു പേരുടെ കേസിലും സർക്കാർ ബുദ്ധിപൂർവമാണ് കളിച്ചത്. മദ്യപിച്ച് ലക്കുകെട്ട ശ്രീറാം വെങ്കിട്ടരാമന് രക്തം മാറ്റാൻ വരെ സർക്കാർ നിഷ്പ്രയാസം അവസരം ഒരുക്കി കൊടുത്തു. മണിച്ചൻ പിഴയടച്ചേ തീരു എന്ന് കോടതിയിൽ സർക്കാർ നിലപാടെടുത്തു. അതോടെ കോടതി മണിച്ചന് അനുകൂലമായി നിലപാടെടുത്തു 30 ലക്ഷത്തിൻെറ പിഴ ഒഴിവാക്കി നൽകുമെന്ന് സർക്കാരിന് നന്നായി അറിയാമായിരുന്നു.
തീർത്തും അപ്രതീക്ഷിതമായാണ് കല്ലുവാതുക്കൽ മദ്യ ദുരന്തക്കേസില്‍ മണിച്ചന് മോചനം ലഭിച്ചത്. ഉടൻ വിട്ടയക്കാനാണ് സുപ്രീം കോടതി ഉത്തരവ്. സംസ്ഥാന സർക്കാരിന്റെ നിലപാട് പൂർണ്ണമായും തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്. മണിച്ചനെ ഉടനടി മോചിപ്പിക്കാനാണ് സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.
പിഴ ഒഴിവാക്കി നല്‍കുകയും ചെയ്യണം. 30.45 ലക്ഷം രൂപയാണ് മണിച്ചൻ പിഴയായി അടക്കേണ്ട തുക. ഈ പിഴ അടക്കാതെ മണിച്ചന്റെ മോചനം സാധ്യമാകില്ലെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ ഉത്തരവിലുണ്ടായിരുന്നത്. ഇതിനെ ചോദ്യം ചെയ്താണ് മണിച്ചന്റെ ഭാര്യ ഉഷ സുപ്രീം കോടതിയെ സമീപിക്കുന്നത്. മാലിനി പൊതുവാൾ ആണ് മണിച്ചൻ്റെ ഭാര്യയുടെ അഭിഭാഷക.
ഈ കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതി ചോദിച്ച ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഒരു മനുഷ്യന് പിഴ നൽകാൻ പണമില്ലാത്തതിന്റെ പേരിൽ അയാളെ എങ്ങനെ ദീർഘകാലം ജയിലിൽ ഇടാനാകും എന്നാണ്.. മണിച്ചന്റെ സഹോദരങ്ങളെ ഈ കേസിൽ സുപ്രീം കോടതി വിട്ടയച്ചിരുന്നു. എട്ട് ലക്ഷം രൂപ പിഴ ഒഴിവാക്കിയാണ് വിട്ടയച്ചത്. കഴിഞ്ഞ 22 വർഷമായി കല്ലുവാതുക്കൽ കേസുമായി ബന്ധപ്പെട്ട് മണിച്ചൻ ജയിലിലാണ്.
31 പേർ മരിച്ച കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതിയായിരുന്നു മണിച്ചൻ. 2000 ഒക്ടോബർ 21 നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കൽ ദുരന്തം ഉണ്ടായത്. 31 പേർ മരിച്ചു. ആറ് പേർക്ക് കാഴ്ച നഷ്ടപ്പെട്ടു. 150 പേർ ചികിത്സ തേടി. വീട്ടിലെ ഭൂഗർഭ അറകളിലാണ് മണിച്ചൻ വ്യാജമദ്യം സൂക്ഷിച്ചത്. വീര്യം കൂട്ടാൻ വിഷസ്പിരിറ്റ് കലർത്തിയതാണ് ദുരന്തകാരണം. മണിച്ചനും കൂട്ടു പ്രതികളും ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. കൂട്ടുപ്രതി ഹൈറുന്നീസ 2009 ൽ ശിക്ഷയ്ക്കിടെ മരിച്ചു. മണിച്ചൻ 20 വർഷം തടവ് പൂർത്തിയാക്കി. മണിച്ചന്‍റെ സഹോദരന്മാർക്ക് ശിക്ഷയിളവ് നൽകി നേരത്തെ മോചിപ്പിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസിൻെറ ചുമതല ഏറ്റെടുത്ത പി.ശശി അച്ചുതാനന്ദനോട് ഒടുവിൽ പകരം വീട്ടിയിരിക്കുകയാണ്. മദ്യരാജാവ് മണിച്ചനെ ജയിൽ മോചിതനാക്കാനുള്ള തീരുമാനമെടുത്തു കൊണ്ടാണ് ശശി വി എസിനോട് പകരം വീട്ടിയത്. മണിച്ചൻ കേസിൽ ഇ കെ നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി.ശശിയെ പ്രതിയാക്കാൻ വി എസ് ശ്രമിച്ചിരുന്നു.
കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതിയാണ് ചന്ദ്രൻ എന്ന മണിച്ചൻ. ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട മണിച്ചൻ 20 വർഷം തടവ് പൂർത്തിയാക്കിയെന്ന കാരണംപറഞ്ഞാണ് അദ്ദേഹത്തെ ജയിൽ മോചിതനാക്കുന്നത്.. മണിച്ചനടക്കം വിവിധ കേസുകളിൽപ്പെട്ട 33 പേരുടെ ശിക്ഷ ഇളവുചെയ്ത് ജയിൽമോചിതരാക്കാനാണ് മന്ത്രിസഭാ തീരുമാനമെടുത്തത്. യഥാർത്ഥത്തിൽ ഈ തീരുമാനം മണിച്ചനെ ജയിൽ മോചിതനാക്കാൻ വേണ്ടിയുള്ളതായിരുന്നു.
മന്ത്രിസഭയുടെ ശുപാർശക്ക് ഗവർണർ അംഗീകാരം നൽകിയിരുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യപ്രാപ്തിയുടെ 75-ാം വാർഷികം പ്രമാണിച്ച് ആസാദി കാ അമൃത് ആഘോഷത്തിന്റെ ഭാഗമായാണ് മണിച്ചനടക്കമുള്ളവർക്ക് കൂട്ടമോചനം നൽകിയത്.
മണിച്ചന്റെ മോചനമാവശ്യപ്പെട്ട് ഭാര്യ നൽകിയ ഹർജി സുപ്രീംകോടതി പരിഗണിച്ചപ്പോൾ മുദ്രവെച്ച കവറിൽ സംസ്ഥാനസർക്കാർ ചില വിവരങ്ങൾ കോടതിയിൽ നൽകിയിരുന്നു. മോചനക്കാര്യമായിരുന്നു ഇതിൽ ഉണ്ടായിരുന്നത്. എന്നാൽ, മുദ്രവെച്ച കവർ സ്വീകരിക്കാൻ വിസമ്മതിച്ച കോടതി വിവരങ്ങൾ സത്യവാങ്മൂലമായി നൽകാൻ നിർദേശിച്ചു. സർക്കാർ സത്യവാങ്മൂലം നൽകി. മണിച്ചൻ്റെ ഭാര്യയെ സുപ്രീം കോടതിയിലെത്തിച്ചത് സി പി എം തന്നെയാണ്.
വ്യാജമദ്യദുരന്ത കേസിൽ മണിച്ചന് 302-ാം വകുപ്പ് പ്രകാരം ജീവപര്യന്തവും ഗൂഢാലോചന, ഗൂഢാലോചനയ്ക്ക് കൂട്ടുനിൽക്കൽ, കാഴ്ചനഷ്ടപ്പെടുത്തൽ, ചാരായത്തിൽ വിഷംകലർത്തൽ, തെളിവ് നശിപ്പിക്കൽ, സ്പിരിറ്റ് കടത്തൽ, ചാരായവിൽപ്പന തുടങ്ങിയ കുറ്റങ്ങൾക്കായി മറ്റൊരു 43 വർഷവും വിധിച്ചിരുന്നു. ശിക്ഷ ഒരേകാലത്ത് അനുഭവിച്ചാൽ മതിയായിരുന്നു.. ജീവപര്യന്തം ജീവിതാവസാനംവരെയാണെന്നും വിചാരണചെയ്ത കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടെ വിധിയിൽ എടുത്തുപറഞ്ഞിരുന്നു.
ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും മറ്റുചില പ്രതികളുടെ ശിക്ഷയിൽ ചില മാറ്റങ്ങൾ വരുത്തിയെങ്കിലും മണിച്ചന്റെ ശിക്ഷ ഇളവു ചെയ്തിരുന്നില്ല. പൂജപ്പുര സെൻട്രൻ ജയിലിലായിരുന്ന മണിച്ചൻ ശാന്തപ്രകൃതക്കാരനായതിനാൽ നെട്ടുകാൽത്തേരി തുറന്ന ജയിലിലേക്ക് മാറ്റിയിരുന്നു. ജയിലിൽ മികച്ച കർഷകനായിരുന്നു മണിച്ചൻ.
വ്യാജമദ്യ നിർമാണത്തിനായി മണിച്ചന്റെ വീട്ടിൽ ഭൂഗർഭ അറകൾ നിർമിച്ചിരുന്നു. വീര്യംകൂട്ടാനായി സ്പിരിറ്റിൽ മീഥൈൽ ആൾക്കഹോൾ കലർത്തി വിതരണംചെയ്യുകയായിരുന്നു രീതി. വിതരണക്കാരി ഹൈറുന്നീസ(താത്ത) തടവ് അനുഭവിക്കേ 2009-ൽ മരിച്ചു. മണിച്ചന്റെ ഡയറിയിൽനിന്ന് ചില സി.പി.എം. നേതാക്കൾക്കും പോലീസ്, എക്സൈസ് ഉദ്യോഗസ്ഥർക്കും മാസപ്പടി പണം നൽകിയതിന്റെ രേഖകൾ കണ്ടെത്തിയതും വിവാദമായിരുന്നു. കടകംപള്ളി സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ ആരോപണ വിധേയനായെങ്കിലും മണിച്ചൻ ആർക്കെതിരെയും മൊഴി നൽകിയില്ല.
പി.ശശിയുമായി അടുത്ത ബന്ധമാണ് മണിച്ചനുണ്ടായിരുന്നത്. അന്ന് പി ശശി മുഖ്യമന്ത്രി ഇ.കെ നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു. മണിച്ചൻ ഉൾപ്പെടെയുള്ള മാഫിയകളുമായ ശശിക്ക് ബന്ധം ഉണ്ടെന്ന് വി എസ് ആരോപണം ഉന്നയിച്ചു. നായനാരുടെ വീട്ടിലെ സ്വകാര്യാവശ്യങ്ങൾക്ക് മണിച്ചൻ്റെ ബെൻസ് കാറാണ് ഓടിയിരുന്നതെന്നാണ് അച്ചുതാനന്ദൻ പക്ഷക്കാർ പറഞ്ഞു പരത്തിയ ആരോപണം. നായനാരുടെ ഭാര്യ ഗുരുവായൂരിൽ പോയിരുന്നത് മണിച്ചൻ്റെ കാറിലാണെന്നും ആരോപണമുണ്ടായി.
കല്ലുവാതുക്കൽ ദുരന്തം അന്വേഷിക്കാൻ നിയുക്തനായ കർണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി .പി .മോഹൻകുമാറിനെ അച്ചുതാനന്ദൻ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന ആരോപണം അക്കാലത്ത് പറഞ്ഞു കേട്ടിരുന്നു. നായനാരെയും ശശിയെയും കേസിൻ്റെ ഭാഗമാക്കുകയായിരുന്നു വി എസിൻ്റെ ലക്ഷ്യം. എന്നാൽ കാഞ്ഞങ്ങാടുകാരനായ ജസ്റ്റിസ് മോഹൻകുമാർ വി എസിൻ്റെ വലയിൽ വീണില്ല. പക്ഷേ വി എസ് ഇതിനെതിരെ മോഹൻകുമാറിനോട് പകരം വീട്ടി. മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി എ.കെ ആൻ്റണി സർക്കാർ നിയമിച്ച മോഹൻകുമാറിനെ വി എസ് മുഖ്യമന്ത്രിയായ ഉടൻ തൽസ്ഥാനത്ത് നിന്നും തരംതാഴ്ത്തി.
മറ്റൊരു നൈസ് രക്ഷപ്പെടൽ ശ്രീറാം വെങ്കിട്ടരാമൻറതായിരുന്നു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഉന്നതരുടെ അറിവോടെയാണ് ശ്രീറാമിനെ രക്ഷപ്പെടുത്തിയത്. മാധ്യമപ്രവർത്തകൻ കെ.എം ബഷീർ വാഹനമിടിച്ചു കൊല്ലപ്പെട്ട കേസിൽ ശ്രീറാം വെങ്കിട്ടരാമനെിരായ കൊലക്കുറ്റമാണ് ഒഴിവാക്കിയത്.. ശ്രീറാം മദ്യപിച്ചു വാഹനമോടിച്ചത് തെളിയിക്കാനും പ്രോസിക്യൂഷന് കഴിഞ്ഞില്ല. ഇതോടെ മനപ്പൂർവ്വമല്ലാത്ത നരഹത്യാ കുറ്റം മാത്രമാണ് ശ്രീറാം വെങ്കിട്ടരാമന് മേൽ നിലനിൽക്കുക. വഫ ഫിറോസിനെതിരെ പ്രേരണാക്കുറ്റം മാത്രം നിലനിൽക്കും. ഉത്തരവിനെതിരെ അപ്പീൽ പോകുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.
മനപ്പൂർവമായ നരഹത്യ വകുപ്പ് അടക്കം പത്ത് വർഷം വരെ തടവ് ലഭിക്കാവുന്ന ഗുരുതര കുറ്റങ്ങളാണ് ഒഴിവായത്. മനപ്പൂർവമുള്ള നരഹത്യയ്ക്കുള്ള വകുപ്പായ 304-2 ഒഴിവാക്കി. അലക്ഷ്യമായി വാഹനമോടിച്ചു അപകടമുണ്ടാക്കി എന്ന 304-എ വകുപ്പ് ആയി മാറി. അലക്ഷ്യമായി വാഹനമോടിച്ചതിനുള്ള വകുപ്പ് 279, MACT 184 എന്നീ വകുപ്പുകളിൽ വിചാരണ നേരിട്ടാൽ മതി. കൂടെയുണ്ടായിരുന്ന വഫയ്ക്കെതിരെ വകുപ്പ് 188 അഥവാ പ്രേരണക്കുറ്റം മാത്രമായി. നിർണായകമാകേണ്ടിയിരുന്ന, ശ്രീറാം മദ്യപിച്ചതിനുള്ള തെളിവ് ഹാജരാക്കാൻ പ്രോസിക്യുഷന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഗൗരവമുള്ള വകുപ്പുകൾ ഒഴിവായതോടെ വിചാരണ സെഷൻസ് കോടതിയിൽ നിന്ന് മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റി. അടുത്ത മാസം 20 ന് പ്രതികൾ കോടതിയിൽ നേരിട്ട് ഹാജരാകണം. പ്രതികൾ ഊരിപ്പോകുമ്പോൾ പൊലീസ് വരുത്തിയ വീഴ്ച്ചകളും ഒത്തുകളിയുമാണ് വീണ്ടും ഉയർന്നുവരുന്നത്. മദ്യപിച്ച് വാഹനമോടിച്ച് കെ.എം ബഷീറിനെ ഇടിച്ച് കൊലപ്പെടുത്തിയിട്ടും, പത്ത് മണിക്കൂറിന് ശേഷം മാത്രമാണ് പൊലീസ് ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന നടത്തിയത്. ഇതോടെ തെളിവില്ലാതായി. ആദ്യം വാഹനമോടിച്ചത് ശ്രീറമല്ല, വഫയാണെന്ന് വരെ പൊലീസ് കള്ളക്കഥ ചമച്ചു. ഡോക്ടർ കൂടിയായ പ്രതി കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. അത് കൊണ്ടാണ് മദ്യപിച്ചതിൻറെ തെളിവ് കിട്ടാത്തതെന്നും വാദിച്ചു. ഇത് കോടതി അംഗീകരിച്ചില്ല.
മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനം ഇടിച്ചുകൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ വിടുതല്‍ ഹര്‍ജിയുമായി കോടതിയെ സമീപിച്ചിരുന്നു. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചത്. മദ്യപിച്ച് വാഹനം ഓടിച്ചതിന് തെളിവില്ലെന്നും സാധാരണ അപകടമെന്ന നിലയിലുള്ള കേസ് മാത്രമേ നിലനില്‍ക്കു എന്നുമാണ് ഹര്‍ജിയിലെ വാദം.
കേസിലെ രണ്ടാം പ്രതി വഫ ഫിറോസും വിടുതൽ ഹർജി സമർപ്പിച്ചിരുന്നു. കേസിൽ താൻ നിരപരാധിയാണെന്നും ഒഴിവാക്കണമെന്നുമായിരുന്നു. വഫയുടെ വാദം. അപകടകരമായി വാഹനം ഓടിക്കാൻ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനെ പ്രേരിപ്പിച്ചുവെന്നാണ് വഫക്കെതിരായ കേസ്. എന്നാൽ, കേസിൽ ഗൂഡാലോചനയിൽ പങ്കുള്ള വഫയുടെ ഹർജി തള്ളണമെന്നാണ് പ്രോസിക്യൂഷൻ നിലപാട്.
തെളിവ് നശിപ്പിച്ചെന്ന കുറ്റവും വഫയ്ക്കെതിരെ ചുമത്തിയിട്ടുണ്ട്. എന്നാൽ, കുറ്റപത്രത്തിൽ അന്വേഷണ സംഘം ഉൾപ്പെടുത്തിയ 100 സാക്ഷികളിൽ ഒരാൾ പോലും വഫയ്ക്കെതിരെ മൊഴി നൽകിയിട്ടില്ല. ഇക്കാര്യം വഫയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. രേഖകളിലോ പൊലീസിന്‍റെ അനുബന്ധ രേഖകളിലോ തെളിവില്ലെന്നും വഫയുടെ അഭിഭാഷകൻ വാദിച്ചു. വിടുതൽ ഹർജി സമർപ്പിക്കുമെന്ന് ഒന്നാംപ്രതി ശ്രീറാം വെങ്കിട്ടരാമനും വാക്കാൽ കോടതിയെ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.
2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്കാണ് മ്യൂസിയത്തിന് സമീപം വച്ച് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ കെ എം ബഷീർ മരിച്ചത്. വഫ ഫിറോസിന്‍റെ പേരിലുള്ളതായിരുന്നു കെ എം ബഷീറിനെ ഇടിച്ച വാഹനം. ബഷീറിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. വിഷയത്തിൽ ഹൈക്കോടതി പൊലീസിന്റെ വിശദീകരണം തേടിയിരുന്നു.
അപകട ദിവസം കെ എം ബഷീറിന്‍റെ മൊബൈൽ ഫോൺ നഷ്ടമായിരുന്നു. എന്നാൽ ഈ ഫോൺ കണ്ടെത്താൻ പൊലീസിന് കഴിയാത്തത് ദുരൂഹമാണ്. ഫോണിൽ ശ്രീറാം വെങ്കിട്ടരാമനെതിരായ ചില തെളിവുകൾ ഉള്ളതായി സംശയിച്ചിരുന്നു..
ഉന്നത സ്വാധീനമുള്ള പ്രതിയെ സഹായിക്കുകയാണ് പൊലീസ് ചെയ്തത്. കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയിട്ടും സർക്കാർ നടപടി സ്വീകരിച്ചില്ല. കേസിൽ മ്യൂസിയം പൊലീസ് അന്വേഷണം പൂർത്തിയാക്കി തിരുവന്തപുരം സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണ നടക്കുന്നതിനിടെ ആലപ്പുഴ കളക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.
പ്രതിപക്ഷവും മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയും നിയമനത്തിന് എതിരെ കടുത്ത നിലപാടെടുത്തു. നിയമനത്തിൽ തെറ്റില്ലെന്നും പുനപരിശോധിക്കില്ലെന്നും ആദ്യഘട്ടത്തിൽ സര്‍ക്കാര്‍ ഉറച്ച് നിന്നെങ്കിലും പ്രതിഷേധം കടുത്തതോടെ പിൻവാങ്ങേണ്ടി വന്നു. തുടര്‍ന്ന് ആലപ്പുഴയിൽ നിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റി സപ്ലൈകോ ജനറൽ മാനേജരായി നിയമിച്ച് ഉത്തരവിറക്കുകയായിരുന്നു. മ്യൂസിയം പോലീസാണ് ശ്രീറാമിനെ ആദ്യം രക്ഷിച്ചത്. പണവും അധികാരവുമുണ്ടെങ്കിൽ പിണറായി സർക്കാരിൽ എന്തും നടക്കുമെന്നതിൻെറ ഉദാഹരണമാണ് മണിച്ചനും ശ്രീറാമും.
https://www.facebook.com/Malayalivartha

























