Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

പോളിടെക്‌നിക് വ്യാജ സർട്ടിഫിക്കറ്റ്... കെ.ടി.ജലീലിന് കുറുക്ക് മുറുകുന്നു! അഴിമതി കഥകൾ പുറത്ത്

20 OCTOBER 2022 02:42 PM IST
മലയാളി വാര്‍ത്ത

ഒന്നാം പിണറായി മന്ത്രിസഭയിലെ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്നു കെ.ടി.ജലീലിൽ . ബന്ധുനിയമന വിവാദത്തെതുടർന്ന് ഒന്നാം പിണറായി മന്ത്രിസഭയിൽ നിന്നും രാജിവെയ്‌ക്കേണ്ടിവന്ന രണ്ടാം മന്ത്രി. സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളിലെ കേന്ദ്രകഥാപാത്രം. ഈന്തപഴത്തിലും, വിശുദ്ധ ഗ്രന്ഥത്തിലും സ്വർണ്ണം ഒളിച്ചു കടത്തിയതിന് അന്വേഷണം നേരിടുന്ന മുൻമന്ത്രി. എല്ലാറ്റുമുപരി മലബാർ മേഖലയിൽ സിപിഎം ന്റെ മുസ്ലീം മുഖം.

എല്ലാ ആരോപണങ്ങളിലും സിപിഎം ചേർത്തുപിടിച്ച ഇതുപോലൊരു നേതാവ് വേറെയുണ്ടായിട്ടില്ല. ഇപ്പോഴിതാ പുതിയ വിവാദവും തലപ്പൊക്കിയിരിക്കുന്നു. കെ.ടി.ജലീൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരിക്കെ കേരളത്തിലെ പോളിടെക്‌നിക്കുകളിൽ നടത്തിയ നിയമനങ്ങളാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. പോളിടെക്‌നിക് നിലവിലുള്ള അധ്യാപകർക്ക് വിവിധ ഉയർന്ന തസ്തികകളിലേയ്ക്ക് പ്രമോഷൻ നല്കിയിപ്പോൾ മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

അധ്യാപകർക്ക് പ്രമോഷൻ നല്കുമ്പോൾ പാലിക്കേണ്ട യോഗ്യത മാനദണ്ഡങ്ങളിൽ വെള്ളം ചേർത്ത് ഇഷ്ടക്കാർക്ക് പ്രമോഷൻ നല്കി സർക്കാരിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കി. പ്രമോഷൻ തസ്തികയിലെത്തിയവർക്ക് മതിയായ യോഗ്യതകളില്ലായിരുന്നു എന്നാണ് എ.ഐ.സി.ടി.ഇ യുടെ കണ്ടെത്തൽ. പത്താം ക്ലാസ് മാത്രം വിദ്യാഭ്യാസ യോഗ്യതയുണ്ടായിരുന്ന സ്വപ്‌ന സുരേഷിനെ കോൺസുലേറ്റിൽ പിആർഒ ആയും സ്‌പൈസ് പാർക്കിൽ ഐ.എ.എസുകാരെ പോലും നിയന്ത്രിക്കുന്ന പദവി നല്കിയവർ പോളിടെക്‌നിക് കോളെജുകളിൽ നടപ്പിലാക്കിയ അനധികൃത നിയമനത്തിൽ അതിശയമില്ല.

ആൾ ഇൻഡ്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എഡ്യൂക്കേഷൻ അഥവാ എ.ഐ.സി.ടി .ഇ യാണ് പോളിടെക്‌നിക് കോഴ്‌സുകൾ പഠിപ്പിക്കുന്ന അധ്യാപകരുടെ യോഗ്യതാമാനദണ്ഡം നിശ്ചയിക്കുന്നത്. മൂന്നു തരത്തിലാണ് അംഗീകാരം നിശ്ചയിച്ചിട്ടുള്ളത്. ഒരുമണിമുതൽ ഒൻപത് മണിവരെയുള്ള റഗുലർ കോഴ്‌സ്, തിങ്കൾ മുതൽ ശനി വരെയുള്ള ഈവനിംഗ് കോഴ്‌സ് ഇതൊന്നുമല്ലെങ്കിൽ റെഗുലർ കോഴ്‌സ്.

ഇതിലേതെങ്കിലും ഒന്നിലൂടെ ബിരുദമോ, ബിരുദാന്തര ബിരുദമോ നേടിയവർക്ക് മാത്രമേ പ്രമോഷനോ, ശമ്പള വർദ്ധനയോ മറ്റ് ആനുകൂല്യങ്ങളോ നല്കാൻ പാടുള്ളൂ. എന്നാൽ ഈ മൂന്ന് തരത്തിലും ബിരുദം നേടാതെ കുറുക്കുവഴികളിലൂടെ വ്യജസർട്ടിഫിക്കറ്റ് സമ്പാദിച്ച 250 ലേറെ അധ്യാപകർക്ക് നിയമം ലംഘിച്ച് സർക്കാർ പ്രമോഷൻ ആനുകൂല്യങ്ങൾ കൊടുക്കുന്നു.ഇതിന്റെ പിന്നിൽ കോടികളുടെ അഴിമതിയുണ്ടെന്നാണ് ആരോപണം.

അനിധുകൃത പ്രമോഷനും ശമ്പളവർദ്ധനയും വിവാദമായി. വിജിലൻസ് എസ്.പിയായിരുന്ന പി.സുകേശന്റെ നിർദ്ദേശ പ്രകാരം വിജിലൻസ് ഇൻസ്പക്ടർ സന്തോഷ് മുഴുവൻ രേഖകളും പരിശോധിച്ച് അന്വേഷണം നടത്തി. വ്യാജസർട്ടിഫിക്കറ്റുകൾ ഹാജരാക്കി 2017 വരെ മുപ്പത് കോടിയോളം രൂപ സർക്കാരിൽ നിന്നും നഷ്ടപ്പെടുത്തിയെന്നു. അനധികൃതമായി കൈപററിയ തുകകൾ തിരിച്ചു പിടിക്കണമെന്നും വിജിൻസ് റിപ്പോർട്ടിൽ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

കൂടാതെ ഈ കേസിൽ നടന്ന അഴിമതിയേ കുറിച്ചും വിജിലൻസ് വിശദമായ റിപ്പോർട്ട് നല്കിയിരുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പിൽ എത്തുന്ന വ്യാജ സർട്ടിഫിക്കറ്റുകൾക്ക് അംഗീകാരം നല്കി പ്രമോഷനും ശമ്പള വർദ്ധനവിനും ശുപാർശ ചെയ്യുന്ന ലോബി പ്രവർത്തിക്കുന്നുണ്ടെന്നും അവർ കോടികൾ കൈക്കൂലിയായി വാങ്ങിയിട്ടുണ്ടെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു.വിജിലൻസ് റിപ്പോർട്ടിനെ കുറിച്ച് പഠിക്കാൻ സർക്കാർ ഉന്നത വിദ്യാഭ്യാസ ജോയിന്റെ സെക്രട്ടറിയെ ഉൾപ്പെടുത്തി ഒരു സമിതിയെ നിയോഗിച്ചു.

സർക്കാരിന്റെ ചിലവില്ലാതെ എം.ടെക് എടുത്തവർക്ക് പ്രമോഷനും ശമ്പള വർദ്ധനവിനും അർഹതയുണ്ടെന്ന വിചിത്രമായ കണ്ടെത്തലാണ് സമിതി സർക്കാരിന് നല്കിയത്. സർക്കാർ പോളിടെക്‌നികിൽ ജോലി ചെയ്യുന്ന കാലയളവിൽ സർക്കാർ ശമ്പളം കൃത്യമായി പറ്റുന്നവർ എങ്ങനെയാണ് റെഗുലർ കോഴ്‌സ് സർട്ടിഫിക്കറ്റ് ഹാജരാക്കിയതെന്ന കാര്യത്തിൽ അന്വേഷണമോ വിശദീകരണമോ ഇല്ല.

ഒരു അധ്യാപകൻ റെഗുലർ കോഴ്‌സിന് ചേർന്ന് എം.ടെക് എടുക്കണമെങ്കിൽ അയ്യാൾക്ക് രണ്ട് വർഷത്തെ അവധിയെടുക്കണം. രണ്ട് വർഷം അവർ ശമ്പളമില്ലാത്ത അവധിയിലായിരിക്കും. എന്നാൽ പഠിപ്പിച്ച് ശമ്പളം വാങ്ങിയ കാലയളിവിൽ എങ്ങനെയാണ് റഗുലർ എം.ടെക് നേടിയെന്നെതിലാണ് ദുരൂഹത.ഇവിടെയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റൈയും ഉദ്യോഗസ്ഥരുടെയും പങ്കും അഴിമതിയും വെളിവാക്കുന്നത്.

കേരളത്തിലെ രണ്ട് സ്വകാര്യ എൻജിനിയറിംഗ് കോളെജിൽ നിന്ന് ധാരാളമായി എം.ടെക് നേടിയവർ പോളിടെക്‌നിക് അധ്യാപകരിൽ ഉണ്ടെന്ന് കണ്ടെത്തിയ സർക്കാർ വിചിത്രമായ മറ്റൊരു ഉത്തരവുമിറക്കി. ഈ രണ്ട് എൻജിനിയറിംഗ് കോളെജുകളിൽ പഠിച്ചിറങ്ങുന്നവരുടെ കോഴ്‌സുകൾക്ക് പ്രമോഷന് അംഗീകാരമുണ്ടെന്ന ഉത്തരവിറക്കിയാണ് അയോഗ്യരെ സർക്കാർ സഹായിച്ചത്.

എന്നാൽ അവിടത്തെ റഗുലർ കോഴ്‌സിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കി സർക്കാരിൽ നിന്നും ആനുകൂല്യം പറ്റിയ അധ്യാപകർ എപ്പോഴാണ് അവിടെ റഗുലറായി പഠിച്ചത് എന്നതിന് വ്യക്തമായ തെളിവില്ല. സർക്കാർ ഉത്തരവ് വന്നതോടെ കേരളത്തിലെ പോളിടെക്‌നി്കകുകളിൽ നിന്ന് ഒരു പാട് അധ്യാപകർ ആ രണ്ട് കോളെജുകളിൽ പ്രവേശനം നേടി.

അവരാരും അവധിയെടുത്ത് പഠിച്ചതിന് രേഖകളില്ല.ഒര് അധ്യാപകൻ പോളിടെക്‌നികിൽ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന കാലയളവിൽ നേടുന്ന ബിരുദത്തിനോ, ബിരുദാനന്തര ബിരുദത്തിനോ എ.ഐ.സി.ടി അംഗീകാരമില്ല. എന്നാൽ അഴിമതിയിലൂടെ കേരള സർക്കാർ അത്തരം ബിരുദങ്ങൾക്ക് അംഗീകാരം നല്കി.

മനോൺമണിയം സുന്ദർലാൽ യൂണിവേഴ്‌സിറ്റി, വിനായക മിഷൻ യൂണിവേഴ്‌സിറ്റി, കർപ്പകം യൂണിവേഴ്‌സിറ്റി, അണ്ണാമലൈ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ സർട്ടിഫിക്കറ്റുകൾ യഥേഷ്ടം ഹാജരാക്കി പ്യൂൺ തസ്ത്കിയിലുണ്ടായിരുന്നവർ പോലും അസിസ്റ്റന്റ് പ്രൊഫസർ ഗ്രേഡിലേയക്ക് ഉയർന്നു. ഇത്തരം സർട്ടിഫിക്കറ്റുകൾ ഹാജരാക്കി പ്രിൻസിപ്പൽമാരായി റിട്ടയർ ചെയ്തവർ വരെയുണ്ടായി. ചെറിയൊരു അഴിമതിക്കതയില്ലിത്. കേരളത്തിൽ സാങ്കേതി വൈദഗ്ദ്ധ്യം നേടാൻ കുട്ടികളെ പ്രാപ്തരാക്കുന്ന ഉന്നത വിദ്യാഭ്യാസ മേഖലയിലെ അധ്യാപകരുടെ യോഗ്യതയെ സംബന്ധിക്കുന്ന വിഷയമാണ്.

വ്യാജസർട്ടിഫിക്കറ്റുകൾ സ്വീകരിച്ചു കൊണ്ട് പ്രമോഷനും , ശമ്പള വർദ്ധനയും നടത്തുന്നതിന് പിന്നിൽ കോടികളും തിരിമറിയുണ്ട്. അതായത് കേരളത്തിൽ 52 പോളിടെക്‌നിക്കുകളാണുള്ളത്. ആറാം ശമ്പള കമ്മിഷൻ പ്രകാരം 2013 ൽ എ.ഐ.സി.ടി.ഇ ശമ്പള പരിഷ്‌കരണം നടത്തിയപ്പോൾ എം.ടെക് ഡിഗ്രിയുള്ളവർക്ക് നാല്പതിനായിരം രൂപ അധിക ശമ്പളം ലഭിയ്ക്കും.

എന്നാൽ ശമ്പളത്തിൽ വലിയ അന്തരമുണ്ടെങ്കിലും രണ്ട് പേരുടെയും ജോലി ഒന്നു തന്നെയായിരുന്നു. നാല്പതിനായിരം രൂപ അധികം വാങ്ങി ജോലി ചെയ്തിരുന്ന പലരും ഇത്തരം വ്യാജബിരുദധാരികളായിരുന്നു.2016 ൽ ഏഴാം ശമ്പള കമ്മിഷൻ നിലവിൽ വന്നപ്പോൾ എംടെക്കുള്ള വകുപ്പ് മേധാവിയും എംടെക് ഇല്ലാത്ത വകുപ്പ് മേധാവിയും തമ്മിൽ അറുപത്തയ്യായിരം രൂപയുടെ വ്യത്യാസമുണ്ടായിരുന്നു.

അങ്ങനെ പോളിടെക്‌നിക്കിലെ വ്യാജ എം.ടെക് ബിരുദക്കാർ ശമ്പള വർദ്ധനവിലൂടെ നേടിയത് നിലവിൽ നൂറു കോടിയിലധികം രൂപ വരും. ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ.ടി.ജലീലിനോട് പല തവണ ജീവനക്കാർ ഇത് സംബന്ധിച്ച വിവരങ്ങൾ ധരിപ്പിച്ചെങ്കിലും അദ്ദേഹം അനുകൂല നടപടിയെടുത്തില്ല . നിയമപരമല്ലാത്ത സർട്ടിഫിക്കറ്റ് ഹാജരാക്കി അധിക ശമ്പളം നേടുന്നതിനെതിരെയുണ്ടായ കോടതിവിധികളും സർക്കാർ മുഖവിലയ്‌ക്കെടുത്തിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (2 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (2 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (2 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (2 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (3 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (3 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (3 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (3 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (3 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (3 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (3 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (5 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (5 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (5 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (5 hours ago)

Malayali Vartha Recommends