ആരാധനാലയത്തിന്റെ ശൗചാലയത്തിൽ വച്ച് പീഡനം; പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചു

സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചു. വെള്ളൂര്‍ വടകര ഭാഗത്ത് പുത്തന്‍പുരയില്‍ വീട്ടില്‍ അന്‍സിലിനെ (18) കടുത്തുരുത്തി പോലീസ് അറസ്റ്റുചെയ്തു. യുവാവ് വിവാഹ വാഗ്ദാനം നല്‍കി പല പ്രാവശ്യം വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം കടുത്തുരുത്തിയിലെ ആരാധനാലയത്തിലെത്തിയ പെണ്‍കുട്ടിയെ ശൗചാലയത്തില്‍ കയറ്റി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തന്നെ ബലാത്സംഗം ചെയ്തതായി പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴി.
പെൺകുട്ടിയുടെ അടിസ്ഥാനത്തിൽ പോക്‌സോ നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു . തുടർന്ന് യുവാവിനെ അറസ്റ്റു ചെയ്യുകയായിരുന്നു. എസ്.ഐ എസ്.കെ.സജിമോന്‍, എ.എസ്.ഐ. റെജി, വനിതാ സി.പി.ഒ. തുളസി എന്നിവര്‍ചേര്‍ന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha






















