വാളയാറിലെ സഹോദരങ്ങളെ പൊലീസ് മർദിച്ച കേസ്; സിപിഒ പ്രതാപനെ സ്ഥലം മാറ്റി

വാളയാറിൽ സഹോദരങ്ങളെ മർദിച്ച കേസിൽ സ്റ്റേഷൻ സിപിഒ പ്രതാപനെ ഒറ്റപ്പാലം സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി. വാളയാർ സിഐക്കൊപ്പം പ്രതാപനെതിരെയും കേസെടുത്തിരുന്നു. മർദനം നടന്ന ദിവസം സിഐക്കൊപ്പം പ്രതാപനുണ്ടായിരുന്നു.സഹോദരങ്ങളിൽ ഒരാളെ മർദിച്ചത് പ്രതാപനെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് നടപടി.
ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. അമ്മയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു ഉപ്പുകുഴി സ്വദേശികളായ സഹോദരങ്ങളെ ഹൃദയ സ്വാമിയും ജോൺ ആൽബർട്ടും. ഹൃദ്രോഗിയായ അമ്മയുടെ ആരോഗ്യനില മോശമായത് കൊണ്ടാണ് രാത്രി തന്നെ കൊണ്ട് പോയത്.
ഇടയ്ക്ക് വെച്ച് കാർ നിർത്തിയപ്പോൾ അതുവഴി എത്തിയ വാളയാർ പൊലീസ് വിവരമന്വേഷിച്ചു. ശേഷം പൊലീസ് ജീപ്പ് മുന്നോട്ടെടുത്തപ്പോൾ കാറിൽ ഇടിച്ചു. ഇത് ചോദ്യം ചെയ്ത ഹൃദയസ്വാമിയെ വാളയാർ സിഐ അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നു എന്നാണ് പരാതി.
https://www.facebook.com/Malayalivartha






















