കട്ടപ്പനയിൽ വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചു : യുവാവിന് 3 വർഷം കഠിനതടവും പിഴയും

കട്ടപ്പനയിൽ വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. കേസിൽ യുവാവിന് മൂന്ന് വർഷം കഠിന തടവും 70,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വണ്ടിപ്പെരിയാർ മഞ്ചുമല ആറ്റോരം എസ്റ്റേറ്റ് ലയത്തിൽ വിഷ്ണു(24)വിനെയാണ് കട്ടപ്പന പോക്സോ കോടതി ശിക്ഷിച്ചത്.
അതേസമയം വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷിരിക്കുന്നത്. പക്ഷേ ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. ഐപിസി 354 പ്രകാരം മൂന്നുവർഷം കഠിനതടവും 20,000 രൂപ പിഴയും പോക്സോ ആക്ട് പ്രകാരം മൂന്ന് വർഷം കഠിന തടവും 20,000 രൂപ പിഴയും എസ് സി/എസ് ടി വകുപ്പു പ്രകാരം 3 വർഷം കഠിന തടവും 20,000 രൂപ പിഴയും ഐപിസി 451 പ്രകാരം ഒരു വർഷം കഠിന തടവും 10,000 രൂപ പിഴയുമാണ് ശിക്ഷിച്ചിരിക്കുന്നത്.
സംഭവത്തിൽ കട്ടപ്പന പോക്സോ കോടതി ജഡ്ജി ഫിലിപ്പ് തോമസ് വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സുസ്മിത ജോൺ ഹാജരായി.
https://www.facebook.com/Malayalivartha






















