Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏകദേശം 80 സീറ്റ് കിട്ടി അധികാരത്തിൽ തിരിച്ചെത്താമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രത്യാശ..സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഇ വി എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആശങ്ക..


രാവിലെ മുതല്‍ ഇറാനിയന്‍ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പല്‍ ഗതാഗതവും തടയുമെന്ന് യുഎസ്..കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന്‍ മുന്നറിയിപ്പ്..


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

ഞാൻ ഒരു കല്യാണം കഴിഞ്ഞ് കയറി വരുന്ന വഴിയായിരുന്നു.... എന്റെ പോത്തിനെ വിറ്റ പൈസ മാത്രമേ കയ്യിൽ ഉണ്ടായിരുന്നുള്ളു! പോത്ത് ഫാമിന്റെ മുതലാളി എംഡിഎംഎയുമായി പിടിയിലായപ്പോൾ...

24 OCTOBER 2022 03:38 PM IST
മലയാളി വാര്‍ത്ത

കോട്ടയത്ത് വീണ്ടും എക്‌സൈസിന്റെ എംഡിഎംഎ വേട്ട. പോത്ത് ഫാം നടത്തിയിരുന്ന പ്രതിയെയാണ് 20 ഗ്രാം എം.ഡിഎംഎയുമായി എക്‌സൈസ് സംഘം പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് മോനിപ്പള്ളിയിലെ എആർജെ ഫാം ഉടമയും കോട്ടയം തിരുവഞ്ചൂർ കായത്തിൽ വീട്ടിൽ ജിതിൻ കെ.പ്രകാശിനെ (30) എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. രണ്ടാഴ്ചയിൽ അധികമായി എക്‌സൈസ് സംഘം ഇയാളെ രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു.

എക്സൈസ് വകുപ്പ് നടത്തി വരുന്ന നാർകോട്ടിക് സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കോട്ടയം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണിന്റെ നേതൃത്വത്തിൽ ഉള്ള എക്സൈസ് ടീം ആണ് പ്രതിയെ പിടികൂടിയത്. കോട്ടയം ജില്ലയിലെ എം.ഡിഎംഎ വിതരണത്തിന്റെ പ്രധാന ഇടനിലക്കാരാണ് ഇയാളെന്നും എക്‌സൈസ് സംഘം പറഞ്ഞു.

രണ്ട് ആഴ്ചയിൽ അധികമായി എക്സൈസ് സംഘം മഫ്തിയിലും എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെയും ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. രഹസ്യന്വേഷണം നടത്തിയ എക്‌സൈസ് സംഘം പോത്തിനെ വാങ്ങാൻ എന്ന വ്യാജേന ഫാമിൽ എത്തുകയും തന്ത്രപൂർവ്വം പ്രതിയെ കീഴ്‌പ്പെടുത്തുകയും ആയിരുന്നു. പ്രതിയുടെ വസ്ത്രത്തിനുള്ളിൽ ചെറു പാക്കറ്റുകളിലായും തുടർന്ന് പോത്ത്ഫാമിലെ റൂമിൽ നിന്നും ഇയാളുടെ ഹ്യുണ്ടായ് വെർണ കാറിൽ നിന്നുമായി വിപണിയിൽ ഒരു ലക്ഷത്തിലേറെ വില മതിക്കുന്ന 20.893 ഗ്രാം എംഡിഎംഎ ആണ് കണ്ടെത്തിയത്.

ബാംഗ്ലൂരിൽ നിന്നും കടത്തികൊണ്ട് വന്നിരുന്ന എം.ഡി.എം.എ യുടെ പ്രധാന ആവശ്യക്കാർ യുവാക്കളും കോളേജ് വിദ്യാർത്ഥികളും ആയിരുന്നു. എം.ഡിഎംഎ.എ ക്ക് അടിമയായ പ്രതി ഒരു വർഷത്തിൽ ഏറെയായി ആഡംബര ജീവിതം നയിക്കാൻ വില്പന നടത്തി വരുകയായിരുന്നു. പാതിരാത്രിയിൽ വരെ പോത്ത്ഫാമിൽ ന്യൂ ജനറേഷൻ ബൈക്കുകളിൽ യുവാക്കൾ എത്തി അനധികൃത ഇടപാടുകൾ നടത്തിയിരുന്നതായി സമീപവാസികൾ പറഞ്ഞു.

കേസ് കണ്ടെടുത്ത എക്സൈസ് ടീമിൽ പ്രിവന്റീവ് ഓഫീസർ പി. ലെനിൻ, എം.നൗഷാദ് സിവിൽ എക്സൈസ് ഓഫീസർമാരായ ദീപു ബാലകൃഷ്ണൻ, അനീഷ് രാജ് കെ.ആർ, രതീഷ്. പി.ആർ, സന്തോഷ് കുമാർ വി.ജി, ലാലു തങ്കച്ചൻ, നിമേഷ് കെഎസ്, ജോസഫ് തോമസ് എന്നിവർ ഉണ്ടായിരുന്നു. സമൂഹത്തിനു ഭീഷണി ആവുന്ന തരത്തിൽ വളർന്നു വരുന്ന മയക്കമരുന്ന് ലോബിയെ അടിച്ചമർത്തുന്നതിനുള്ള തുടർ നടപടികൾ മുന്നോട്ടും ഉണ്ടാകുമെന്നു കോട്ടയം എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സിഐ രാജേഷ് ജോൺ തുടർന്ന്അറിയിച്ചു.

അതേ സമയം അറസ്റ്റ് ചെയ്‌ത്‌ മാധ്യമങ്ങൾക്ക് മുന്നിലൂടെ കൊണ്ടുവരുന്നതിനിടെ ജിതിൻ വിശദീകരണവുമായെത്തി. സാധനം എന്റെ കയ്യിൽ നിന്ന് പിടിച്ചതൊന്നുമല്ല, ഞാൻ ഒരു കല്യാണം കഴിഞ്ഞ് കയറി വരുന്ന വഴിയായിരുന്നു. കേറിവരുന്ന വഴിക്ക് ഞാൻ എന്റെ പോത്തിനെ വിറ്റ പൈസ മാത്രമേ കയ്യിൽ ഉണ്ടായിരുന്നുള്ളു. വേറെ സാധനകളൊന്നും ഇല്ലായിരുന്നു. ഈ സാധനങ്ങൾ വിൽക്കുന്ന ആളാരാണെന്ന് ഞാൻ വ്യക്തമായി പറഞ്ഞ് കൊടുത്തതാ.. ഞാൻ പതിനഞ്ച് ദിവസമായിട്ട് ഞാൻ ഫാമിൽ വന്നിട്ടില്ല. അവിടെ കുറച്ച് ആളുകളും കാര്യങ്ങളും വന്നിരുന്നുവെന്ന് ജിതിൻ വിളിച്ച് പറഞ്ഞുകൊണ്ടിരുന്നു.


ബാംഗ്ലൂരിൽ നിന്നും കടത്തികൊണ്ട് വന്നിരുന്ന എം ഡി എം എയുടെ പ്രധാന ആവശ്യക്കാർ യുവാക്കളും കോളേജ് വിദ്യാർത്ഥികളും ആയിരുന്നു. എം ഡി എം എക്ക് അടിമയായ പ്രതി ഒരു വർഷത്തിൽ ഏറെയായി ആഡംബര ജീവിതം നയിക്കാൻ വില്പന നടത്തി വരികയായിരുന്നു. പാതിരാത്രിയിൽ വരെ പോത്ത്ഫാമിൽ ന്യൂ ജനറേഷൻ ബൈക്കുകളിൽ യുവാക്കൾ എത്തി അനധികൃത ഇടപാടുകൾ നടത്തിയിരുന്നതായി സമീപവാസികൾ പറഞ്ഞു. ഇയാൾ വാടകക്ക് സ്ഥലം എടുത്തു പോത്ത് ഫാം നടത്തുകയായിരുന്നു. മഫ്തയിലെത്തിയത് എക്സൈസ് ആണെന്ന് മനസിലാക്കിയതോടെ ഇയാൾ ചെറുത്തു നിൽക്കാൻ ബലം പ്രയോഗിച്ചു. യൂണിഫോമിൽ കൂടുതൽ ഉദ്യോഗസ്ഥർ എത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റോഷൻ മാത്യു- നിമിഷാസജയൻ കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ചേര'പ്രദർശനത്തിന് !!!  (1 hour ago)

യുദ്ധത്തിനെതിരെ ഉച്ചത്തില്‍ സംസാരിക്കുമെന്ന് ലിയോ പതിനാലാമന്‍  (1 hour ago)

U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു  (1 hour ago)

മോണാലിസയുടെ തിരോധാനം ; സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ വ്യാജമെന്ന് തെളിഞ്ഞു  (1 hour ago)

പടക്കളത്തിലിറങ്ങിയ പടയാളികൾ; കാട്ടാളന് പുതിയ പോസ്റ്റർ !!!  (2 hours ago)

മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട പത്തൊന്‍പതുകാരനെതിരെ കേസ്  (2 hours ago)

കേരളത്തില്‍ ആകെ പോളിങ് 79.63 ശതമാനം ആണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കരദാസിന് ജാമ്യം  (3 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: പേടിച്ചിട്ടാണ് ഇതുവരെ പ്രതികരിക്കാതിരുന്നതെന്ന് വിദ്യാര്‍ഥിനി  (4 hours ago)

കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോണിയ ഗാന്ധി  (5 hours ago)

പുനലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം  (5 hours ago)

യുപിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ആറുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

ജിം ട്രെയിനര്‍ ജീവനൊടുക്കിയ നിലയില്‍; സംഭവത്തിന് പിന്നില്‍ യുവതിയുടെ ഭീഷണിയെന്ന് കുടുംബം  (6 hours ago)

മേയ് നാലുവരെ കോൺഗ്രസ് പ്രവർത്തകർക്ക് ഉറക്കമില്ല  (8 hours ago)

AMERICA ഹോര്‍മുസ് കടലിടുക്കില്‍ ഇനി യുഎസ് ഉപരോധം  (8 hours ago)

Malayali Vartha Recommends