Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഡോ.ഗോപിനാഥ് രവീന്ദ്രനു പുനർനിയമനം നൽകിയ വിഷയത്തിൽ തന്നെ തെറ്റിദ്ധരിപ്പിച്ചു; അടുത്ത കുരുക്കുമായി ഗവർണ്ണർ; മന്ത്രി ആർ ബിന്ദുവിനെതിരെയും അഡ്വക്കറ്റ് ജനറലിനും എതിരെ നടപടി

29 OCTOBER 2022 09:51 AM IST
മലയാളി വാര്‍ത്ത

കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനത്തിൽ വീണ്ടും ഗവർണർ ചില നീക്കങ്ങൾ നടത്തുന്നുവെന്നാണ് നമുക്ക് മനസിലാക്കാൻ സാധിക്കുന്നത് . മന്ത്രിക്കും എജിക്കും എതിരെ നടപടികൾ എടുക്കാൻ ഗവർണർ തയ്യാറെടുക്കുന്നെവെന്നാണ് പുറത്ത് വരുന്ന വിവരം.

മന്ത്രി ആർ ബിന്ദുവിനെതിരെയും അഡ്വക്കറ്റ് ജനറലിനും എതിരെയാണ് നടപടിയുണ്ടാകുക എന്നാണ് കിട്ടുന്ന വിവരം . കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഡോ.ഗോപിനാഥ് രവീന്ദ്രനു പുനർനിയമനം നൽകിയിരുന്നു. ഈ വിഷയത്തിൽ തന്നെ തെറ്റിദ്ധരിപ്പിച്ചു എന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ഗവർണർ ഇത്തരത്തിലൊരു നടപടിയിലേക്ക് കടക്കുന്നത് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യം നോക്കുകയാണെങ്കിൽ ഇരുവർക്കുമെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു കത്തു നൽകാനാണ് ഗവർണർ ശ്രമിക്കുക.

മന്ത്രി ആർ. ബിന്ദു ഗവർണർക്ക് ഒരു കത്ത് നൽകിയിരുന്നു.അതിൽ ആവശ്യപ്പെട്ടിരുന്നത് കണ്ണൂർ വിസിയായി ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിക്കണമെന്നായിരുന്നു . പുതിയ വിസിയെ തിരഞ്ഞെടുക്കാൻ സേർച് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. അത് റദ്ദാക്കണമെന്ന് മന്ത്രി ശുപാർശ കൊടുത്തു.

പക്ഷേ ഈ ശുപാർശ അംഗീകരിച്ച് കഴിഞ്ഞിട്ടായിരുന്നു രവീന്ദ്രന്റെ പുനർ നിയമനം നടത്തിയത്.കൂടാതെ നിയമനം നടത്താൻ ഗവർണറെ പ്രേരിപ്പിക്കാൻ എജിയുടെ നിയമോപദേശവും രാജ്ഭവനിൽ എത്തിക്കുകയും ചെയ്തു. രവീന്ദ്രനാഥ് ഗോപിനാഥിന് പുനർനിയമനത്തിനു നിയമസാധുത ഉണ്ടെന്നായിരുന്നു എ.ജി ഗവർണർക്ക് നൽകിയ ഉപദേശം.

എന്നാൽ കഴിഞ്ഞ ദിവസം എജി തന്നെ തെറ്റിദ്ധരിപ്പിച്ചതായി ഗവർണർ ആരോപിച്ചിരുന്നു .മാത്രമല്ല കണ്ണൂർ വിസിയായുള്ള ഗോപിനാഥ് രവീന്ദ്രന്റെ ആദ്യ നിയമനത്തിൽ ഗവർണർ നിർണ്ണായകമായ ഒരു നീക്കം നടത്തിയിട്ടുണ്ട്. അതായത് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ യുജിസി ചട്ടങ്ങൾക്കു വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി ഗവർണർ നോട്ടിസ് നൽകുകയായിരുന്നു. ഈ നോട്ടീസിന് നവംബർ മൂന്നിനകം മറുപടി നൽകണമെന്നും അറിയിച്ചിട്ടുണ്ട്.

യുജിസി ചട്ടങ്ങൾക്കു വിരുദ്ധമായി നിയമനംകിട്ടിയ 11 വിസിമാർക്കായിരുന്നു ഗവർണർ നോട്ടിസ് കൊടുത്തത്. ഈ വിഷയത്തിൽ ഇതുവരെ ആരും വിശദീകരണം നൽകിയിട്ടില്ല എന്നതാണ് വളരെ ശ്രദ്ധേയമായ കാര്യം.   ഈ വിഷയത്തിൽ ഗവർണർ നിർണ്ണയാക നീക്കണങ്ങൾ ആണ് ഇനി നടത്താൻ പോകുന്നത് എന്ന് നമുക്ക് അനുമാനിക്കാം.കാരണമാ ഗവർണറുടെ സമീപ കാല നീക്കങ്ങൾ അത്തരത്തിൽ ഉള്ളവ ആയിരുന്നല്ലോ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (10 minutes ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (26 minutes ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (2 hours ago)

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (5 hours ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (5 hours ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (5 hours ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (6 hours ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (6 hours ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (6 hours ago)

ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (6 hours ago)

നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും  (6 hours ago)

ചേട്ടനെ തല്ലിയതിന്റെ കലിപ്പ്!! അനിയന്റെ കടുംകൈ, 38കാരനെ തല്ലികൊന്ന് സഹോദരൻ  (6 hours ago)

ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്റെ മരണം: ഡോ.റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനം  (7 hours ago)

വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..  (9 hours ago)

Malayali Vartha Recommends