തിരുവനന്തപുരം ജില്ലയിലെ മുഴുവന്‍ കോടതികളും അഭിഭാഷകര്‍ ഇന്ന് ബഹിഷ്‌ക്കരിക്കുന്നു

ക്രിമിനല്‍ കേസില്‍ കക്ഷിക്ക് വേണ്ടി വക്കാലത്ത് ഫയല്‍ ചെയ്യുന്നതും ക്രിമിനല്‍ കുറ്റമായി കണക്കാക്കുന്ന പോലീസ് രാജിനെതിരെ അഭിഭാഷക പ്രതിഷേധം.
തിരുവനന്തപുരം ബാറിലെ അഡ്വക്കേറ്റ് കുറ്റിയാനി സുധീര്‍ അടക്കം മൂന്ന് അഭിഭാഷകര്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി വഞ്ചിയൂര്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് അഭിഭാഷക വൃത്തിയുടെ മേലുള്ള പോലീസിന്റെ അരാജകത്വപരമായ കടന്നുകയറ്റമാണ്.
കരുനാഗപ്പള്ളിയിലെ നരാധമന്മാരായ പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ നേടിക്കൊടുത്തതിനു ശേഷം അഭിഭാഷകരെ പരക്കെ ആക്രമിക്കുന്ന രീതിക്കാണ് പോലീസ് നയം. എന്നാല്‍ അത് അഭിഭാഷകന് നിയമം നല്‍കുന്ന പരിരക്ഷയെ മറികടന്നുകൊണ്ട് സാമാന്യ മര്യാദയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചിരിക്കുകയാണ് പോലീസ്. ഈ സാഹചര്യത്തില്‍ ശക്തമായ പ്രതിഷേധം നാം അഭിഭാഷകര്‍ രേഖപ്പെടുത്തേണ്ടതുണ്ട്.
അടിയന്തരമായി കൂടിയ ട്രിവാന്‍ഡ്രം ബാര്‍ അസോസിയേഷന്‍ മാനേജിങ് കമ്മിറ്റി യോഗത്തില്‍ ഇന്ന് തിരുവനന്തപുരം ജില്ലാ കോടതി സെന്ററിലെ എല്ലാ കോടതികളിലെയും നടപടികളില്‍ നിന്നും വിട്ടുനില്‍ക്കുവാന്‍ മാന്യ അംഗങ്ങളോട് ആഹ്വാനം ചെയ്തു. ട്രിവാന്‍ഡ്രം ബാര്‍ അസോസിയേഷന്‍ അങ്കണത്തില്‍ രാവിലെ 11 മണിക്ക് ചേരുന്ന പ്രതിഷേധ യോഗത്തില്‍ എല്ലാ അഭിഭാഷകരും പങ്കെടുക്കണമെന്നും അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























