Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആഭിചാര മന്ത്രവിദ്യ ഫലിക്കാത്തതിന് ശിഷ്യന്‍ സിദ്ധനെയും കുടുംബത്തെയും കൂട്ടക്കുരുതി നടത്തിയ തൊടുപുഴ കമ്പകക്കാനം കൂട്ടക്കൊലക്കേസ് ...ശിഷ്യനടക്കം 4 പ്രതികള്‍ കുറ്റം ചുമത്തലിന് ഡിസംബര്‍ 14ന് ഹാജരാകാന്‍ ഉത്തരവ്, തൊടുപുഴ രണ്ടാം അഡീ. സെഷന്‍സ് കോടതിയുടേതാണുത്തരവ്

29 OCTOBER 2022 10:43 AM IST
മലയാളി വാര്‍ത്ത

ആഭിചാര മന്ത്ര വിദ്യ ഫലിക്കാത്തതിന് ശിഷ്യന്‍ ഗുരുവായ വ്യാജ സിദ്ധനെയും കുടുംബത്തെയും കൂട്ടക്കുരുതി നടത്തിയ തൊടുപുഴ കമ്പകക്കാനം  കൂട്ടക്കൊലക്കേസില്‍ ശിഷ്യനടക്കം 4 പ്രതികള്‍ കുറ്റം ചുമത്തലിന് ഡിസംബര്‍ 14ന് ഹാജരാകാന്‍ ഇടുക്കി ജില്ലാക്കോടതി ഉത്തരവ്. തൊടുപുഴ രണ്ടാം അഡീ. സെഷന്‍സ് കോടതി ജഡ്ജി ജി. മഹേഷിന്റേതാണുത്തരവ്.


1 മുതല്‍ 4 വരെ പ്രതികളും ഇടുക്കി സ്വദേശികളുമായ ശിഷ്യന്‍ കുട്ടി മകന്‍ അനീഷ് , കൊലക്കും പീഡനത്തിനും കവര്‍ച്ചക്കും തെളിവു നശിപ്പിക്കലിനും കൂട്ടു പ്രതികളായ ബാബു ഗോപാലന്‍ മകന്‍ ലിബീഷ് ബാബു, പ്രസാദ് മകന്‍ ശ്യാം പ്രസാദ്, സുനീഷ് എന്നിവരാണ് ഹാജരാകേണ്ടത്.

 

ഗുരു പഠിപ്പിച്ച മന്ത്രശക്തി ഏല്‍ക്കാത്തതിനാല്‍ മന്ത്രശക്തി ഗുരു തിരിച്ചെടുത്തുവെന്ന തോന്നലില്‍ ഗുരുവിന്റെ മന്ത്രശക്തി കൂടി കൈക്കലാക്കുവാന്‍ വേണ്ടിയാണ് അനീഷ് വ്യാജ സിദ്ധനായ കൃഷ്ണനേയും ഒപ്പം കുടുംബത്തേയും കൊലപ്പെടുത്തിയതെന്നാണ് കേസ്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120 ബി (ക്രിമിനല്‍ ഗൂഢാലോചന) , 449( മരണശിക്ഷ നല്‍കാവുന്ന കുറ്റം ചെയ്യുന്നതിതായുള്ള ഭവന കൈയ്യേറ്റം) , 302 (കൊലപാതകം) , 392 (കവര്‍ച്ച) , 397 (മരണം സംഭവിപ്പിക്കാനുള്ള ശ്രമത്തോടു കൂടിയ കവര്‍ച്ച) , 376 (ബലാല്‍സംഗം) , 201( തെളിവു അപ്രത്യക്ഷമാക്കല്‍) , 202 (കുറ്റത്തെക്കുറിച്ച് വിവരം നല്‍കാന്‍ ബാദ്ധ്യസ്ഥനായ ആള്‍ മന:പ്പൂര്‍വ്വം വിവരം നല്‍കാതിരിക്കല്‍) , 212 (കുറ്റക്കാര്‍ക്ക് സംശ്രയം നല്‍കി ഒളിവില്‍ പാര്‍പ്പിക്കല്‍) , 411 ( കളവു മുതല്‍ നേരു കേടായി സ്വീകരിക്കല്‍) , 34 (കൃത്യത്തിന് പരസ്പരം ഉത്സാഹികളും സഹയികളുമായി നിന്നുള്ള കൂട്ടായ്മ പ്രവര്‍ത്തനം) എന്നീ കുറ്റങ്ങള്‍ക്കാണ് കോടതി സെഷന്‍സ് കേസെടുത്തത്.



മന്ത്രവാദം പഠിക്കാന്‍ ശിഷ്യനായെത്തി ; അനീഷ് മടങ്ങിയത് കൃഷ്ണന്റെയും കുടുംബത്തിന്റെ ജീവനുംകൊണ്ടായിരുന്നു. സംഭവം നടന്നത് 2018 ആഗസ്റ്റ് 7ന് അര്‍ദ്ധരാതിയിലാണ്. കാളിയാര്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത് 2019 ലാണ്. ഞായറാഴ്ച കൊലപ്പെടുത്തിയ ശേഷം പീഡനം പിറ്റേന്ന് ചെന്നപ്പോള്‍ ഗുരുവിന്റെ മകനില്‍ ജീവന്റെ തുടിപ്പുകള്‍ കണ്ടതിനാല്‍ വീണ്ടും വെട്ടിയും കുത്തിയും മരണം ഉറപ്പാക്കിയാണ് മറവു ചെയ്തത്.




മന്ത്രവാദവും ആഭിചാര ക്രിയകളും പഠിക്കുന്നതിന് ശിഷ്വത്വം തേടിയാണ് അനീഷ് സംഭവത്തിന് മൂന്ന് വര്‍ഷം മുമ്പ് തൊടുപുഴ കമ്പക്കാനത്തെ കൃഷ്ണനെ തേടിയെത്തിയത്. ഒടുവില്‍ മടങ്ങിയതാകട്ടെ കൃഷന്റെയും ഭാര്യയുടേയും രണ്ട് മക്കളുടേയും ജീവനുമെടുത്താതായിരുന്നു.

അനീഷിനെ തന്റെ ശിഷ്യനാക്കി കൃഷ്ണന്‍ മന്ത്രവിദ്യകളൊക്കെ പഠിപ്പിച്ചു. പിന്നീട് തമ്മിലുണ്ടായ ചില പ്രശ്നങ്ങളാല്‍ അനീഷും കൃഷ്ണനും അകന്നു. അനീഷ് ചെയ്ത മന്ത്രവാദങ്ങള്‍ക്ക് പ്രതീക്ഷിച്ച ഫലപ്രാപ്തിയില്ലാതെ വന്നപ്പോള്‍ തന്റെ പരാജയത്തിന് പിന്നില്‍ കൃഷ്ണന്റെ മന്ത്രശക്തിയും കൃഷ്ണന്‍ ആരാധിക്കുന്ന മൂര്‍ത്തികളുടെ ശക്തിയുമാണെന്ന് അനീഷ് വിശ്വസിച്ചു. തുടര്‍ന്ന് കൃഷ്ണന്റെ മന്ത്രശക്തി കൂടി കൈക്കലാക്കുവാന്‍ വേണ്ടിയാണ് അനീഷ് കൃഷ്ണനേയും ഒപ്പം കുടുംബത്തേയും കൊലപ്പെടുത്തിയത്.


സുഹൃത്ത് ലിബീഷിനൊപ്പമാണ് അനീഷ് കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും. ലിബീഷ് പോലീസ് കസ്റ്റഡിയിലാണ്. പോലീസ് പിടിയിലാകാതിരിക്കാന്‍ അനീഷ് കോഴിയെ അറുത്ത് പൂജ നടത്തിയിരുന്നു.

ബൈക്കിന്റെ ഷോക്ക് അബ്സോര്‍ബര്‍ പൈപ്പ് ഉപയോഗിച്ച് തലയ്ക്കടിച്ചാണ് നാലുപേരെയും കൊലപ്പെടുത്തിയിരിക്കുന്നത്. പുലര്‍ച്ചെ വീട്ടിലെത്തിയ കൊലപാതകികള്‍ ആടിനെ ഉപദ്രവിച്ച് കൃഷ്ണനെ വീട്ടില്‍ നിന്നും പുറത്തിറക്കിയതിന് ശേഷം പുറകില്‍ നിന്ന് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.


തുടര്‍ന്ന് മറ്റ് മൂന്ന് പേരെയും അതേരീതിയില്‍ കൊലപ്പെടുത്തി. ബലാല്‍സംഗവും കവര്‍ച്ചയും നടത്തിയ ശേഷം തിരിച്ചുപോയ പ്രതികള്‍ സംഭവം നടന്നതിന്റെ പിറ്റേ ദിവസം രാത്രിയാണ് മൃതദേഹം മറവുചെയ്യുന്നതിനായി തിരിച്ചു വന്നത്. അപ്പോള്‍ കൃഷ്ണന്റെ മകന്‍ മരിച്ചിട്ടുണ്ടായിരുന്നില്ല. വീണ്ടും നാലു പേരുടേയും ശരീരത്തില്‍ വെട്ടിയും കുത്തിയും മരണം ഉറപ്പിച്ചതിനു ശേഷം തൊഴുത്തിന് സമീപം കുഴിച്ചിടുകയായിരുന്നു. തുടര്‍ന്ന് മുറി വെള്ളമൊഴിച്ച് കഴുകി തെളിവുകള്‍ നശിപ്പിക്കുകയും ചെയ്തു.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (5 minutes ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (17 minutes ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (33 minutes ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (2 hours ago)

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (5 hours ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (5 hours ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (5 hours ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (6 hours ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (6 hours ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (6 hours ago)

ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (6 hours ago)

നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും  (6 hours ago)

ചേട്ടനെ തല്ലിയതിന്റെ കലിപ്പ്!! അനിയന്റെ കടുംകൈ, 38കാരനെ തല്ലികൊന്ന് സഹോദരൻ  (7 hours ago)

ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്റെ മരണം: ഡോ.റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനം  (7 hours ago)

Malayali Vartha Recommends