Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്‍ദോസ് കുന്നപ്പിള്ളിലിനെതിരെ വീണ്ടും എടുത്ത മര്‍ദ്ദന- സ്ത്രീത്വത്തെ അപമാനിക്കല്‍ കേസ്... അറസ്റ്റ് വിലക്ക് ജില്ലാ കോടതി ഒക്ടോബര്‍ 31 വരെ നീട്ടി, തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷന്‍സ് കോടതിയുടേതാണുത്തരവ്, ജാമ്യഹര്‍ജിയില്‍ വഞ്ചിയൂര്‍ പോലീസ് റിപ്പോര്‍ട്ട് ഹാജരാക്കിയില്ല, ഒക്ടോബര്‍ 31 ന് കേസ് ഡയറി ഫയലും റിപ്പോര്‍ട്ടും ഹാജരാക്കാന്‍ ഉത്തരവ്

29 OCTOBER 2022 10:50 AM IST
മലയാളി വാര്‍ത്ത

പെരുമ്പാവൂര്‍ എം.എല്‍.എ. എല്‍ദോസ് കുന്നപ്പിള്ളിലിനെതിരെ വീണ്ടും എടുത്ത മര്‍ദ്ദന- സ്ത്രീത്വത്തെ അപമാനിക്കല്‍ കേസില്‍ എല്‍ദോസ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ അറസ്റ്റ് വിലക്ക് ജില്ലാ കോടതി ഒക്ടോബര്‍ 31 വരെ നീട്ടി.

തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി പ്രസുന്‍ മോഹന്റെതാണുത്തരവ്. ജാമ്യഹര്‍ജിയില്‍ വഞ്ചിയൂര്‍ പോലീസ് വെളളിയാഴ്ച റിപ്പോര്‍ട്ട് ഹാജരാക്കിയില്ല. ഒക്ടോബര്‍ 31 ന് കേസ് ഡയറി ഫയലും റിപ്പോര്‍ട്ടും ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു.




പീഡന വധശ്രമക്കേസില്‍ ഇതേ കോടതി അനുവദിച്ച ജാമ്യത്തിലെ വ്യവസ്ഥകള്‍ പാലിക്കുന്നതായ സത്യവാങ്മൂലം എല്‍ദോസ് സമര്‍പ്പിച്ചു.അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഇന്നും ഹാജരായതായി എല്‍ദോസ് ബോധിപ്പിച്ചു.മൊബൈല്‍ ഫോണുകള്‍ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറി


പാസ്‌പോര്‍ട്ട് മജിസ്‌ട്രേട്ട് കോടതിയില്‍ കെട്ടിവച്ചു.താന്‍ മെഡിക്കല്‍ പരിശോധനക്ക് വിധേയനായി. കോവളം ഗസ്റ്റ്ഹൗസിലും ഹോട്ടലുകളിലും തന്നെക്കൊണ്ടുപോയിക്കൊണ്ടിരിക്കുകയാണ്.അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കുകയാണെന്നും ബോധിപ്പിച്ചു.



മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വാദം കേള്‍ക്കും വരെ എല്‍ദോസിനെ അറസ്റ്റ് ചെയ്യരുതെന്ന് ജില്ലാ കോടതി വ്യാഴാഴ്ച ഉത്തരവിട്ടിട്ടുണ്ട്. ആ വിലക്കാണ് 31 വരെ നീട്ടിയത്. കേസില്‍ ഇന്ന് (വെള്ളിയാഴ്ച) വഞ്ചിയൂര്‍ പോലീസ് റിപ്പോര്‍ട്ട് ഹാജരാക്കാനും കോടതി ഉത്തരവിട്ടിരുന്നു.


വക്കീല്‍ ഓഫീസില്‍ വച്ച് പരാതിക്കാരിയായ ആലുവ സ്വദേശിനിയായ തലസ്ഥാന സ്‌കൂള്‍ അധ്യാപികയെ എല്‍ദോസ് ഒത്തുതീര്‍പ്പ് രേഖകളില്‍ ഒപ്പിടാന്‍ വിസമ്മതിച്ചതിന് മര്‍ദിച്ചെന്നും കൈയ്യേറ്റവും ബലപ്രയോഗവും നടത്തി സ്ത്രീത്വത്തെ അപമാനിച്ചുവെന്നുമുള്ള മൊഴിയിലാണ് ഒക്ടോബര്‍ 25 ന് കേസെടുത്തത്.

 



സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്ത് എഫ്. ഐ.ആര്‍ തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി മുമ്പാകെ വഞ്ചിയൂര്‍ പോലീസ് ഹാജരാക്കിയത്.

അതിനിടെ എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സര്‍ക്കാരും പിന്നാലെ യുവതിയും ഹര്‍ജി സമര്‍പ്പിച്ചു. എംഎല്‍എയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

 

" f
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (5 minutes ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (17 minutes ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (33 minutes ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (2 hours ago)

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (5 hours ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (5 hours ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (5 hours ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (6 hours ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (6 hours ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (6 hours ago)

ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (6 hours ago)

നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും  (6 hours ago)

ചേട്ടനെ തല്ലിയതിന്റെ കലിപ്പ്!! അനിയന്റെ കടുംകൈ, 38കാരനെ തല്ലികൊന്ന് സഹോദരൻ  (7 hours ago)

ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്റെ മരണം: ഡോ.റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനം  (7 hours ago)

Malayali Vartha Recommends