Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചെന്ന് വീട്ടമ്മയും, കാമുകനും: മലപ്പുറത്തെ വീട്ടിലേക്ക് പോകാമെന്ന് യുവാവ് പറഞ്ഞതോടെ, പോലീസ് സ്റ്റേഷനിൽ പൊരിഞ്ഞ അടി:- അഞ്ചുവയസുകാരിയുടെ അമ്മ കാമുകനെ വേണ്ടെന്ന് നിലപാടെടുത്തതോടെ, കൈ ഞരമ്പ് മുറിച്ച് പ്രതിഷേധം

29 OCTOBER 2022 11:48 AM IST
മലയാളി വാര്‍ത്ത

കാണാതായ യുവതിക്കൊപ്പം കോഴിക്കോട് സിറ്റി വനിതാ പൊലീസ് സ്റ്റേഷനില്‍ ഹാജരായ യുവാവ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. തിരുവനന്തപുരം സ്വദേശിയും ഇരുപത്തിയാറുകാരിയുമായ വിവാഹിതയ്ക്കൊപ്പം എത്തിയ നിലമ്പൂർ കരുളായി സ്വദേശി അക്ബറലിയാണ് (24) പോലീസ്‌ സ്റ്റേഷന് പുറത്ത് ബ്ലേഡ്‌ കൊണ്ട് കൈയിന്റെ ഞരമ്പ് മുറിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. വ്യാഴാഴ്ച മുതൽ യുവതിയെ കാണാതായതിന് തിരുവനന്തപുരം പോലീസ്‌ സ്റ്റേഷനിൽ കേസുണ്ട്.

പോലീസ് ഇവർക്കുവേണ്ടി തിരച്ചിൽ നടത്തുന്നതിനിടയിലാണ് ഇരുവരും കോഴിക്കോട് വനിതാ സ്റ്റേഷനിൽ എത്തുന്നത്. തങ്ങള്‍ രണ്ടു പേരും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചെന്നും പറഞ്ഞാണ് ഇവര്‍ വനിതാ സ്റ്റേഷനിലെത്തിയത്. കാണാതായതിന് തിരുവനന്തപുരത്ത് കേസുള്ളതിനാല്‍ യുവതിയെ കസ്റ്റഡിയില്‍ വയ്ക്കാൻ പൊലീസ് തീരുമാനിച്ചു. ഇതിനിടയില്‍ സ്റ്റേഷനില്‍ യുവാവും യുവതിയും തമ്മില്‍ വാക്കേറ്റമുണ്ടായി. യുവാവിനൊപ്പം മലപ്പുറത്തെ വീട്ടിലേക്ക് പോകുന്നതിനെ ച്ചൊല്ലിയായിരുന്നു തര്‍ക്കം.

തര്‍ക്കത്തിനൊടുവില്‍ താൻ യുവാവിനൊപ്പം പോകുന്നില്ലെന്ന് അഞ്ചുവയസ്സുള്ള കുട്ടിയുടെ അമ്മയായ യുവതി പോലീസിനോട് പറഞ്ഞു. ഇതോടെ യുവാവ് കടയിൽപ്പോയി ബ്ലേഡ് വാങ്ങി കൈമുറിച്ച് സ്റ്റേഷനിൽ തിരിച്ചെത്തി. വനിതാപോലീസ് വിവരം സിറ്റി കൺട്രോൾറൂമിൽ അറിയിച്ചു.

പിന്നീട് പോലീസെത്തി യുവാവിനെ ബീച്ച് ഗവ. ആശുപത്രിയിലെത്തിച്ചു. യുവാവിന്റെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തിരുവനന്തപുരത്തു നിന്ന് വനിതാ പോലീസ് എത്തിയാൽ യുവതിയെ അങ്ങോട്ട് കൊണ്ടുപോകാനാണ് തീരുമാനം. പ്രമുഖ യുവ തമിഴ്‌നടന്റെ ഫാൻസ് ഗ്രൂപ്പ് ഉണ്ടാക്കിയപ്പോൾ വാട്‌സാപ്പ് ഗ്രൂപ്പിൽ ഇരുവരും അംഗങ്ങളാവുകയും തുടർന്ന് അടുപ്പത്തിലാവുകയുമായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (6 minutes ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (18 minutes ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (34 minutes ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (2 hours ago)

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (5 hours ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (5 hours ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (5 hours ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (6 hours ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (6 hours ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (6 hours ago)

ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (6 hours ago)

നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും  (6 hours ago)

ചേട്ടനെ തല്ലിയതിന്റെ കലിപ്പ്!! അനിയന്റെ കടുംകൈ, 38കാരനെ തല്ലികൊന്ന് സഹോദരൻ  (7 hours ago)

ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്റെ മരണം: ഡോ.റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനം  (7 hours ago)

Malayali Vartha Recommends