'വിസി' മാരെ പറപ്പിക്കും...! വീണ്ടും ഗവർണറുടെ അസാധാരണ നടപടി? വിശദീകരണം നല്‍കാന്‍ അനുവദിച്ച സമയം പകുതി പിന്നിട്ടിട്ടും കാരണം കാണിക്കല്‍ നോട്ടീസിന് മറുപടിയില്ല, കടുത്ത് നടപടികളിലേക്ക് ആരിഫ് മുഹമ്മദ് ഖാൻ

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഓരോ നീക്കങ്ങളും വളരെ നിർണായകമാകുകയാണ്. സെനറ്റ് യോഗം ബഹിഷ്‌കരിച്ചതിന്റെ പേരില്‍ കേരള സര്‍വകലാശാലയിലെ 15 അംഗങ്ങളെ പുറത്താക്കിയ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണറുടെ നടപടി അംഗീകരിക്കാത്ത വി.സിക്ക് 15 പേരേയും സ്വന്തം നിലയില്‍ പുറത്താക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ മറുപടി കൊടുത്തിരുന്നു.
വിശദീകരണം നല്‍കാന്‍ അനുവദിച്ച സമയം പകുതി പിന്നിട്ടിട്ടും കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാതെ വൈസ് ചാന്‍സിലര്‍മാർക്കെതിരെ ഗവർണർ എന്ത് നടപടിയാണ് എടുക്കുകയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കഴിഞ്ഞ 25നാണ് നവംബര്‍ മൂന്നിനകം മറുപടി നല്‍കണമെന്ന് കാട്ടി വൈസ് ചാന്‍സലര്‍മാര്‍ക്ക് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ കത്ത് നല്‍കിയത്.
എന്തുകൊണ്ട് നിര്‍ദേശിച്ച സമയത്തിനകം രാജിവച്ചില്ലെന്ന് മറുപടിയില്‍ വ്യക്തമാക്കണം. നിയമനം ചട്ടവിരുദ്ധമല്ലെങ്കില്‍ അതും വൈസ് ചാന്‍സിലര്‍മാര്‍ തന്നെ വിശദമാക്കണമെന്നാണ് കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നത്.വിശദീകരണം ലഭിച്ച ശേഷം അത് പരിശോധിക്കുമെങ്കിലും വൈസ് ചാന്‍സലര്‍മാരെ പുറത്താക്കാനായിരിക്കും ഗവര്‍ണര്‍ തീരുമാനമെടുക്കുകയെന്നും റിപ്പോർട്ടുകളുണ്ട്.
വിശദമായ നിയമോപദേശം ലഭിച്ച ശേഷം മറുപടി നല്‍കിയാല്‍ മതിയെന്നാണ് വിസിമാരുടെ നിലപാട്.എന്നാല്‍ എല്ലാത്തരം നിയമവശങ്ങളും പരിശോധിച്ച് സര്‍ക്കാര്‍തലത്തില്‍ കൂടിയാലോചകളും നടത്തിയ ശേഷം നവംബര്‍ മൂന്നിനോടടുത്ത് വിശദീകരണം മതി എന്ന നിലപാട്. തങ്ങള്‍ എന്ത് തെറ്റ് ചെയ്തു എന്ന മറു ചോദ്യം ഏകകണ്ഠേന വിസിമാര്‍ ഗവര്‍ണറോട് ഉന്നയിക്കുക.
ചട്ടവിരുദ്ധമായി തങ്ങള്‍ ഒന്നും ചെയ്തിട്ടില്ലെന്നും ചാന്‍സലറുടെ അനുമതിയോട് കുടിയാണ് സ്ഥാനത്ത് ഇതുവരെ തുടര്‍ന്നതെന്നും വിസിമാര്‍ വിശദീകരിക്കും. സര്‍ക്കാരിന്‍റെ പൂര്‍ണ്ണ പിന്തുണ ഉള്ളത് കൊണ്ട് അനുനയത്തിന്‍റെ പാതിയിലുള്ള മറുപടി ആയിരിക്കില്ല വിസിമാര്‍ നല്‍കുന്നത്. ഏന്തായാലും ഈ വിഷയത്തിൽ ഗവർണർ നിർണ്ണയാക നീക്കണങ്ങൾ ആണ് ഇനി നടത്താൻ പോകുന്നത് എന്ന് നമുക്ക് അനുമാനിക്കാം.
കാരണം ഗവർണറുടെ സമീപ കാല നീക്കങ്ങൾ അത്തരത്തിൽ ഉള്ളവ ആയിരുന്നല്ലോ.വിസിമാരുടെ വിശദീകരണം എന്തായാലും കടുത്ത നടപടി സ്വീകരിക്കാന്‍ തന്നെ ആയിരിക്കും ഗവര്‍ണറുടെ തീരുമാനം.
https://www.facebook.com/Malayalivartha























