Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചാൻസലറായ ഗവർണർക്കെതിരെ പ്രമേയം പാസാക്കിയ വിഷയത്തിൽ വിശദീകരണം തേടും; പ്രമേയം പാസാക്കുവാൻ വിസി അനുമതി നൽകിയത് ചട്ടവിരുദ്ധം; കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റിനെതിരെ നിർണ്ണായക നീക്കവുമായി ഗവർണർ

29 OCTOBER 2022 11:54 AM IST
മലയാളി വാര്‍ത്ത

കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റിനെതിരെ നിർണ്ണായക നീക്കവുമായി ഗവർണർ നീങ്ങുകയാണ്. ചില വിഷയങ്ങളിൽ വിശദീകരണം തേടുവാൻ ഒരുങ്ങുകയാണ് ഗവർണർ. അക്ഷരാർത്ഥത്തിൽ കണ്ണൂർ സർവ്വകലാശാലക്കെതിരെയുള്ള കുരുക്കുകൾ ഗവർണർ മുറുക്കുകയാണ് എന്ന് തന്നെ പറയേണ്ടിവരും അത്തരത്തിലുള്ള നീക്കങ്ങളാണ് അദ്ദേഹം ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റിനെതിരെ നടപടിക്ക് ഒരുങ്ങുകയാണ് അദ്ദേഹം.

ചാൻസലറായ ഗവർണർക്കെതിരെ പ്രമേയം പാസാക്കിയിരുന്നു. പ്രമേയം പാസാക്കിയ വിഷയത്തിൽ വിശദീകരണം തേടുവാൻ ആണ് ഗവർണറുടെ നീക്കം . പ്രമേയം പാസാക്കുവാൻ വിസി അനുമതി നൽകിയത് ചട്ടവിരുദ്ധം എന്നാണ് പ്രാഥമിക വിലയിരുത്തൽ. അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ ഗവർണർ തുടർ നടപടികൾ സ്വീകരിക്കാൻ പോവുകയാണ്. ഈ വിഷയത്തിൽ രാജ്ഭവൻ നിയമ വിദഗ്ധരുമായി ഗവർണർ കൂടി ആലോചന തുടങ്ങി കഴിഞ്ഞു. എന്തായിരിക്കും അദ്ദേഹത്തിന്റെ അടുത്ത നീക്കം എന്നത് ശ്രദ്ധേയമാണ്.

അതേസമയം കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനത്തിനെതിരെ വീണ്ടും ഗവർണർ ചില നീക്കങ്ങൾ നടത്തുന്നുവെന്നാണ് നമുക്ക് മനസിലാക്കാൻ സാധിക്കുന്നത് . മന്ത്രിക്കും എജിക്കും എതിരെ നടപടികൾ എടുക്കാൻ ഗവർണർ തയ്യാറെടുക്കുന്നെവെന്നാണ് പുറത്ത് വരുന്ന വിവരം. മന്ത്രി ആർ ബിന്ദുവിനെതിരെയും അഡ്വക്കറ്റ് ജനറലിനും എതിരെയാണ് നടപടിയുണ്ടാകുക എന്നാണ് കിട്ടുന്ന വിവരം .

കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഡോ.ഗോപിനാഥ് രവീന്ദ്രനു പുനർനിയമനം നൽകിയിരുന്നു. ഈ വിഷയത്തിൽ തന്നെ തെറ്റിദ്ധരിപ്പിച്ചു എന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ഗവർണർ ഇത്തരത്തിലൊരു നടപടിയിലേക്ക് കടക്കുന്നത് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യം നോക്കുകയാണെങ്കിൽ ഇരുവർക്കുമെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു കത്തു നൽകാനാണ് ഗവർണർ ശ്രമിക്കുക. മന്ത്രി ആർ. ബിന്ദു ഗവർണർക്ക് ഒരു കത്ത് നൽകിയിരുന്നു.അതിൽ ആവശ്യപ്പെട്ടിരുന്നത് കണ്ണൂർ വിസിയായി ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിക്കണമെന്നായിരുന്നു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (6 minutes ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (18 minutes ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (34 minutes ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (2 hours ago)

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (5 hours ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (5 hours ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (5 hours ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (6 hours ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (6 hours ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (6 hours ago)

ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (6 hours ago)

നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും  (6 hours ago)

ചേട്ടനെ തല്ലിയതിന്റെ കലിപ്പ്!! അനിയന്റെ കടുംകൈ, 38കാരനെ തല്ലികൊന്ന് സഹോദരൻ  (7 hours ago)

ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്റെ മരണം: ഡോ.റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനം  (7 hours ago)

Malayali Vartha Recommends