Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

 വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് സംരക്ഷണം നല്‍കണമെന്ന ഉത്തരവ് സര്‍ക്കാര്‍ കര്‍ശനമായി നടപ്പാക്കണമെന്ന് നിര്‍ദ്ദേശിച്ച ഹൈക്കോടതി, അക്രമം നടത്തുന്ന സമരക്കാര്‍ക്കെതിരെ കടുത്ത നടപടിക്ക് നിര്‍ബന്ധിതമാക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി

29 OCTOBER 2022 12:28 PM IST
മലയാളി വാര്‍ത്ത

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് സംരക്ഷണം നല്‍കണമെന്ന ഉത്തരവ് സര്‍ക്കാര്‍ കര്‍ശനമായി നടപ്പാക്കണമെന്ന് നിര്‍ദ്ദേശിച്ച ഹൈക്കോടതി, അക്രമം നടത്തുന്ന സമരക്കാര്‍ക്കെതിരെ കടുത്ത നടപടിക്ക് നിര്‍ബന്ധിതമാക്കരുതെന്ന് മുന്നറിയുപ്പും നല്‍കി.

റോഡിലെ തടസങ്ങളും പന്തലും ഉടന്‍ നീക്കണം. തുറമുഖ നിര്‍മ്മാണത്തിന് പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പും നിര്‍മ്മാണക്കരാര്‍ കമ്പനിയായ ഹോവെ എന്‍ജിനിയറിംഗ് പ്രൊജക്ട്സും നല്‍കിയ ഹര്‍ജികള്‍ ജസ്റ്റിസ് അനു ശിവരാമനാണ് പരിഗണിക്കുന്നത്.

ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലുള്ള സമരത്തെത്തുടര്‍ന്ന് നൂറു ദിവസത്തിലേറെയായി നിര്‍മ്മാണം തടസപ്പെട്ടിരിക്കുകയാണ്.സമരം അക്രമാസക്തമാണെന്ന് ഹര്‍ജിക്കാര്‍ വിശദീകരിച്ചു.

പൊലീസ് സംരക്ഷണം നല്‍കണമെന്ന ഉത്തരവ് പാലിക്കുന്നില്ല. തുറമുഖത്തേക്കുള്ള റോഡില്‍ ഗതാഗതം തടസപ്പെടുത്തി നിര്‍മ്മിച്ച സമരപ്പന്തല്‍ പൊളിച്ചുനീക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടെങ്കിലും ഫലമുണ്ടായില്ലെന്നു അറിയിച്ചു.

തുടര്‍ന്ന് ഉത്തരവുകള്‍ പാലിക്കാന്‍ സമരക്കാര്‍ക്കും ഉത്തരവാദിത്വമുണ്ടെന്ന് ഹൈക്കോടതി . സംരക്ഷണ ഉത്തരവ് സര്‍ക്കാര്‍ പാലിക്കാത്തതിനെത്തുര്‍ന്നുള്ള കോടതിയലക്ഷ്യ ഹര്‍ജികളും സിംഗിള്‍ബെഞ്ചിന്റെ പരിഗണനയിലുണ്ട്.
അതേസമയം സമരക്കാര്‍ക്ക് നിയമം കൈയിലെടുക്കാനാവില്ല. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാവരുതെന്നും ഹൈക്കോടതി പറഞ്ഞു. പദ്ധതി പ്രദേശത്തേക്ക് തൊഴിലാളികള്‍ക്കും വാഹനങ്ങള്‍ക്കും കടന്നുപോകാനും തിരിച്ചുപോകാനും തടസമുണ്ടാകരുത്. ഹര്‍ജി 31ലേക്ക് മാറ്റിവെച്ചു.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന്മാര്‍ അറസ്റ്റില്‍  (14 minutes ago)

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്  (26 minutes ago)

ഇറാനെ സഹായിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് യുഎസ്  (37 minutes ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്  (46 minutes ago)

പശ്ചിമ ബംഗാള്‍ എസ്‌ഐആര്‍: ഒഴിവാക്കപ്പെട്ടവര്‍ ട്രൈബ്യൂണലിന്റെ അനുകൂല ഉത്തരവ് നേടിയാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് സുപ്രിംകോടതി  (58 minutes ago)

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന്  (1 hour ago)

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു  (1 hour ago)

ഇസ്രയേല്‍ ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ട്രംപ്  (1 hour ago)

മൂഴിക്കലില്‍ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: 16കാരിയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് മൂന്ന് ഫോണുകള്‍ കണ്ടെടുത്തു  (1 hour ago)

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (2 hours ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (2 hours ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (2 hours ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (2 hours ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (4 hours ago)

Malayali Vartha Recommends