കുടുംബ കലഹം; ഭാര്യയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമം : ഭർത്താവ് അറസ്റ്റിൽ

പത്തനംതിട്ടയിൽ ഭാര്യയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ ഭർത്താവിനെ അറസ്റ്റ് ചെയ്ത് പോലീസ്. ആലപ്പുഴ വള്ളികുന്നം കടുവിനാൽ പേപ്പർ മില്ലിന് സമീപം ശ്യാം ഭവൻ ശ്യാംലാലി(29)നെയാണ് പൊലീസ് പിടികൂടിയത്.
സംഭവത്തിനു പിന്നാലെ അടൂർ പൊലീസ് ആണ് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ ബുധനാഴ്ച പുലർച്ചയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വഴക്കിനെ തുടർന്ന് പിണങ്ങി കുടുംബവീട്ടിൽ താമസിച്ചുവരുന്ന യുവതിയെയാണ്, വീടിന്റെ മതിൽ ചാടിക്കടന്ന് ഉള്ളിൽ പ്രവേശിച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.
അതേസമയം ഇയാളുടെ ആക്രമണത്തിൽ യുവതിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. യുവതി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മാത്രമല്ല യുവതിയുടെ മാതാവിന്റെ മൊഴിവാങ്ങിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. തുടർന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha
























