കണ്ണീരടക്കാനാവാതെ... നിയന്ത്രണം വിട്ട കാര്‍ കിണറിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് ദാരുണാന്ത്യം

കണ്ണീരടക്കാനാവാതെ... നിയന്ത്രണം വിട്ട കാര്‍ കിണറിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് ദാരുണാന്ത്യം. തെലങ്കാനയിലെ മെഹബൂബബാദില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്
തേക്കുളപ്പള്ളി സ്വദേശികളായ ബാനോത്ത് ഭദ്രുനായക്, ബാനോത്ത് അച്ചാമ്മ, ലളിത, സുരേഷ് എന്നിവരാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെ രാത്രി കേസമുദ്രം ബൈപ്പാസിലൂടെ കടന്നുപോവുന്നതിനിടെ ഏഴംഗ സംഘം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് റോഡിന് സമീപത്തെ കിണറിലേക്ക് മറിയുകയായിരുന്നു.
ഡ്രൈവര്‍ മദ്യപിച്ചിരുന്നുവെന്നും അമിതവേഗമാണ് അപകടകാരണമെന്നും പൊലീസ് അറിയിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ മഹബൂബാബാദിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























