മത്സ്യത്തൊഴിലാളികളുടെ സമരം സമന്വയത്തിലൂടെ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമം..... വിഴിഞ്ഞം തുറമുഖ പദ്ധതി അടച്ചുപൂട്ടാനാവില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍...

മത്സ്യത്തൊഴിലാളികളുടെ സമരം സമന്വയത്തിലൂടെ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമം..... വിഴിഞ്ഞം തുറമുഖ പദ്ധതി അടച്ചുപൂട്ടാനാവില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍...
സമരക്കാര്‍ ഉന്നയിച്ച ഏഴില്‍ അഞ്ച് ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചതാണ്. ഇനിയും ചര്‍ച്ചയ്ക്ക് തയ്യാറാണ്. കോടതി ഉത്തരവ് പാലിക്കാനായി സര്‍ക്കാരിനും സമരക്കാര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും വ്യക്തമാക്കി മന്ത്രി.
അതേസമയം വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് കര്‍ശന നടപടികളിലേക്ക് കടക്കാന്‍ കോടതിയെ നിര്‍ബന്ധിപ്പിക്കരുതെന്ന് ഹൈക്കോടതി. വിഴിഞ്ഞം തുറമുഖ സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്നും റോഡിലെ തടസങ്ങള്‍ നീക്കിയേ പറ്റൂവെന്നും കോടതി മുന്നറിയിപ്പ് നല്‍കി. സമരം പാടില്ല എന്ന് പറയാന്‍ കോടതിക്ക് കഴിയില്ല.
പക്ഷേ നിയമം കയ്യിലെടുക്കുകയോ നിയമത്തിന് ഭീഷണി ആവുകയോ ചെയ്യരുതെന്ന് കോടതി നിര്‍ദേശം നല്‍കി. അദാനി നല്‍കിയ കോടതിയലക്ഷ്യഹര്‍ജിയിലായിരുന്നു കോടതിയുടെ പരാമര്‍ശം. ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
"
https://www.facebook.com/Malayalivartha


























