Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഐസിയുവിൽ കിടന്നിട്ട് തിരിഞ്ഞ് നോക്കില്ല... കഷായ കുപ്പിക്ക് പകരം ഗൂഗിളില്‍ നിന്നെടുത്ത കുപ്പിയുടെ ഫോട്ടോയിൽ മാർക്ക് ഇട്ട് മായ്ച്ച് അയച്ചു: ചേട്ടന്‍ മരിച്ച് അടക്കാന്‍ നോക്കുന്ന സമയത്താണ് ചേട്ടന് എങ്ങനെയുണ്ടെന്ന് ചോദിക്കുന്നത്:- ഷാരോൺ രാജിന്റെ കാമുകിയ്‌ക്കെതിരെ നിരവധി തെളിവുകൾ...

29 OCTOBER 2022 04:44 PM IST
മലയാളി വാര്‍ത്ത

ഷാരോൺ രാജിന്റേത് ആസൂത്രിത കൊലപാതകമെന്ന് സ്ഥിരീകരിക്കുന്ന തെളിവുകൾ പുറത്ത് വിട്ട് കുടുംബം. കഷായ വിഷം കൊടുത്ത് കൊലപ്പെടുത്തിയതാണെന്ന് മരിച്ച യുവാവിന്റെ സഹോദരൻ ആവർത്തിക്കുന്നു. ചേച്ചിയെ കണ്ട് തിരികെ വന്നപ്പോഴേ ചേട്ടൻ അവശനായിരുന്നു. ചേട്ടന് വയ്യാത്ത അവസ്ഥയിലായിരുന്നതിനാൽ അന്ന് ഒന്നും ചോദിക്കാൻ കഴിഞ്ഞില്ലെന്നും സഹോദരൻ പറയുന്നു. സഹോദരന്റെ വാക്കുകൾ ഇങ്ങനെ... അന്ന് ചേട്ടന്റെ കൂടെ പോയ രജിനെ വിളിച്ച് കാര്യം ചോദിച്ചു. അവനാണ് കാര്യങ്ങള്‍ പറഞ്ഞത്, അന്ന് അവിടെ പോയി തിരിച്ചുവന്നപ്പോള്‍ ശര്‍ദ്ദിച്ചു. ആ വീട്ടില്‍ നിന്ന് ഇറങ്ങിയത് മുതലാണ് ശര്‍ദ്ദില്‍ തുടങ്ങിയത്. ഇതിന് ശേഷം ചേട്ടന്റെ കാമുകിയെ ഫോണില്‍ വിളിച്ചെന്ന് സഹോദരന്‍ പറയുന്നു.

ചേട്ടന്‍ വീട്ടില്‍ എത്തിയപ്പോള്‍ കഷായം കൊടുത്തെന്നാണ് ചേച്ചി പറഞ്ഞത്. ഇതോടൊപ്പം ഒരു ജ്യൂസും കൊടുത്തെന്നാണ് പറഞ്ഞത്. ചേട്ടന്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് പറഞ്ഞപ്പോള്‍ തിരിച്ച് ഒന്നും ചോദിച്ചില്ല. ചേട്ടന്‍ ഐ സി യുവിലാണെന്ന് അറിയിച്ചിരുന്നു. അതിന് ശേഷം അങ്ങോട്ട് മെസേജ് അയക്കുന്നതല്ലാതെ ഇങ്ങോട്ട് ഒന്നും ചോദിച്ചില്ല. ചേട്ടന്‍ ഇടയ്ക്ക് ചേച്ചിയോട് ചാറ്റ് ചെയ്യുന്നില്ലെങ്കില്‍ എന്നെ വിളിച്ച് ചോദിക്കും ചേട്ടന് എന്താണ് പറ്റിയതെന്ന്. ഞാന്‍ വിളിച്ച് പറഞ്ഞാണ് ചേട്ടന്‍ ചാറ്റ് ചെയ്യുന്നത്. അങ്ങനെയുള്ളവള്‍ ഐ സി യുവിലാണെന്ന് അറിഞ്ഞിട്ടും ഒന്നും ചോദിച്ചില്ല. അതുകൊണ്ട് തന്നെ ഇതൊരു കൊലപാതകമാണെന്ന് താന്‍ വിശ്വസിക്കുന്നുണ്ടെന്ന് സഹോദരന്‍ പറഞ്ഞു.

ചാറ്റ് ചെയ്യുമ്പോഴും സംസാരിക്കുമ്പോഴും പറഞ്ഞ കാര്യങ്ങള്‍ എല്ലാം കള്ളമാണ്. കഷായത്തിന്റെ കുപ്പിയുടെ ഫോട്ടോ ചോദിച്ചപ്പോള്‍ ഗൂഗിളില്‍ നിന്നെടുത്ത കുപ്പിയുടെ ഫോട്ടോയാണ് അയച്ചു തന്നത്. ഒരു ഫോട്ടോയില്‍ മാര്‍ക്കര്‍ ഇട്ട് മായ്ച ഫോട്ടോയാണ്. ഇവര്‍ തമ്മില്‍ നിയമപരമായ വിവാഹം കഴിഞ്ഞിട്ടില്ല. ചേച്ചി കെട്ടണം എന്ന് പറഞ്ഞപ്പോള്‍ വിവാഹം കഴിച്ചതാണെന്നും സഹോദരന്‍ പറയുന്നു. ഈ സംഭവം നടക്കുന്നത് വരെ ചേച്ചി ഒരു പാവമാണെന്നാണ് കരുതിയത്. ഇതിന് ശേഷമാണ് തനിക്ക് കാര്യങ്ങള്‍ എല്ലാം മനസിലായത്.

 

ചേട്ടന്‍ മരിച്ച് അടക്കാന്‍ നോക്കുന്ന സമയത്താണ് ചേട്ടന് എങ്ങനെയുണ്ടെന്ന് ചോദിക്കുന്നത്. അതിന് ശേഷം ഞാന്‍ മെസേജ് ഒന്നും അയച്ചില്ല. ഈ കഷായത്തെ കുറിച്ചൊക്കെ ചോദിച്ചപ്പോള്‍ അവരുടെ ചേച്ചിയാണ് വാങ്ങിച്ചതെന്നാണ് പറഞ്ഞതെന്ന് സഹോദരന്‍ പറഞ്ഞു. ഷാരോണും തമിഴ്നാട് സ്വദേശിയായ പെൺകുട്ടിയും തമ്മില്‍ ഒരു വര്‍ഷമായി പ്രണയത്തിലായിരുന്നു. ഇരുവരും നേരത്തെ വെട്ടുകാട് പള്ളിയിൽ വെച്ച് താലികെട്ടിയതായി കുടംബം പറയുന്നു. തുടർന്ന് സ്വന്തം വീടുകളിലാണ് ഇവർ കഴിഞ്ഞിരുന്നത്. ഒരു സൈനികനുമായി കഴിഞ്ഞ ഫെബ്രുവരിയിൽ വിവാഹം ഉറപ്പിച്ചു. കഴിഞ്ഞ മാസം വിവാഹം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും ജാതക ദോഷം കാരണം വിവാഹം നവംബറിലേയ്ക്ക് മാറ്റുകയായിരുന്നു. എന്നാൽ പെൺകുട്ടിയുടെ ജാതക പ്രകാരം നവംബറിന് മുമ്പ് വിവാഹം നടന്നാല്‍ ആദ്യ ഭര്‍ത്താവ് മരിക്കുമെന്നായിരുന്നു. ഇക്കാര്യം കൊണ്ട് സൈനികനുമായുള്ള വിവാഹം പെൺകുട്ടിയുടെ കുടുംബം നവംബറിലേയ്ക്ക് മാറ്റിയതെന്ന് ഷാരോൺ രാജിന്റെ കുടുംബം ആരോപിക്കുന്നു.

ജാതകദോഷം മാറാൻ ഷാരോണുമായി വിവാഹം നടത്തി സൈനികനുമായി രണ്ടാം വിവാഹം നടത്താനായിരുന്നു പെൺകുട്ടിയുടെ കുടുംബം ആസൂത്രിതമായി ഈ കടുംകൈക്ക് മുതിർന്നതെന്ന് ഷാരോണിന്റെ കുടുംബം ആരോപിക്കുന്നു. നീല കലർന്ന ദ്രാവകമാണ് ഷാരോൺ രാജ് ഛർദ്ദിച്ചത്. ആസിഡ് കലർന്ന കഷായമോ ജ്യൂസോ ആകാം പെൺകുട്ടി നൽകിയതെന്ന് കുടുംബം സംശയിക്കുന്നു. നേരത്തെയും ഷാരോണിനെ ജ്യൂസ് കുടിപ്പിക്കുന്ന വീഡിയോകൾ ഷാരോൺ ഫോണിൽ സൂക്ഷിച്ചിരുന്നു. ഗെയിം എന്ന തരത്തിലാണ് പെൺകുട്ടി ഇത് ചെയ്തിരുന്നത്. പതിനാലിനാണ് പ്രൊജക്റ്റ് വാങ്ങാനെന്ന് പറഞ്ഞ് പെൺകുട്ടി ഷാരോൺ രാജിനെ വീട്ടിലേയ്ക്ക് വിളിച്ച് വരുത്തിയത്. ഒമ്പത് മണിക്ക് എത്താമെന്ന് പറഞ്ഞെങ്കിലും വണ്ടി കിട്ടാതായതോടെ സുഹൃത്തിനൊപ്പം പത്ത് മണിയോടെ പെൺകുട്ടിയുടെ വീട്ടിൽ എത്തുകയായിരുന്നു. കൂട്ടുകാരൻ റെജിനെ പുറത്ത് നിർത്തി ഷാരോൺ ഒറ്റയ്ക്കാണ് വീട്ടിലേക്ക് പോയത്.

 

പതിനഞ്ച് മിനിറ്റിനകം ഛർദ്ദിച്ചുകൊണ്ട് വരുന്ന ഷാരോണിനെയാണ് കണ്ടതെന്ന് റെജിൻ പറയുന്നു. ഇരുവരും വീട്ടിലേയ്ക്ക് പോകുമ്പോൾ പെൺകുട്ടിയുടെ മാതാപിതാക്കൾ പുറത്തേയ്ക്ക് പോകുന്നത് കണ്ടിരുന്നെന്നും ഇവരുടെ മുഖത്തേയ്ക്ക് നോക്കിയതായി റെജിൻ പറഞ്ഞു. ഷാരോണിനെ അവശനായി കണ്ടതോടെ ബൈക്കുമായി അടുത്തേയ്ക്ക് പോയി ഉടനെ വീട്ടിൽ എത്തിക്കുകയായിരുന്നെന്ന് റെജിൻ പറയുന്നു. നീലയും പച്ചയും കലർന്ന നിർത്തിലായിരുന്നു ഛർദ്ദിച്ചിട്ടതെന്ന് സുഹൃത്ത് വെളിപ്പെടുത്തുന്നു. ആശുപത്രിയിൽ വച്ച് കുടിക്കാൻ നൽകിയ കഷായത്തിന്റെ പേര് വാട്സാപ്പിലൂടെ പെൺകുട്ടിയോട് ചോദിച്ചപ്പോൾ മനഃപൂർവം അത് ഒഴിവാക്കി കുടിക്കാൻ നൽകിയ ജ്യൂസിൽ ആയിരിക്കും പ്രശ്നം എന്നും, അമ്മയെ വീട്ടിൽ ആക്കിയ ഓട്ടോ ചേട്ടനും ഇത് താൻ കുടിക്കാൻ നൽകിയെന്നും അയാൾക്കും അസ്വസ്ഥത ഉണ്ടായിരുന്നതായും പെൺകുട്ടി പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന്മാര്‍ അറസ്റ്റില്‍  (15 minutes ago)

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്  (27 minutes ago)

ഇറാനെ സഹായിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് യുഎസ്  (38 minutes ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്  (47 minutes ago)

പശ്ചിമ ബംഗാള്‍ എസ്‌ഐആര്‍: ഒഴിവാക്കപ്പെട്ടവര്‍ ട്രൈബ്യൂണലിന്റെ അനുകൂല ഉത്തരവ് നേടിയാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് സുപ്രിംകോടതി  (59 minutes ago)

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന്  (1 hour ago)

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു  (1 hour ago)

ഇസ്രയേല്‍ ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ട്രംപ്  (1 hour ago)

മൂഴിക്കലില്‍ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: 16കാരിയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് മൂന്ന് ഫോണുകള്‍ കണ്ടെടുത്തു  (1 hour ago)

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (2 hours ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (2 hours ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (2 hours ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (2 hours ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (4 hours ago)

Malayali Vartha Recommends