സുഹൃത്തിനൊപ്പം കുളിക്കാൻ എത്തി, പെരിയാറിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു

സുഹൃത്തിനൊപ്പം കുളിക്കാനായി എത്തിയ യുവാവ് പെരിയാറിൽ മുങ്ങി മരിച്ചു. ഇടുക്കി ചെറുതോണിക്ക് സമീപമാണ് അപകടം. മുരിക്കാശ്ശേരി മാർ ശ്ലീവാ കോളേജിലെ മൂന്നാം വർഷ ജിയോളജി വിദ്യാർഥി അഭിജിത്ത്(20) ആണ് മരിച്ചത്.
റാന്നി അത്തിക്കയം സ്വദേശിയാണ് അഭിജിത്ത്. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് കരയ്‌ക്ക് എത്തിക്കുമ്പോഴേക്കും അഭിജിത്ത് മരണപ്പെട്ടിരുന്നു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
https://www.facebook.com/Malayalivartha
























