Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പെൺകുട്ടി അന്ധവിശ്വാസത്തിന് അടിമ; കഷായം കുടിച്ചു കുറച്ചു കഴിഞ്ഞപ്പോൾ ഇച്ചായൻ ശർദ്ധിച്ചു. അപ്പൊ കരുതിയത് അതിന്റെ ടേസ്റ്റ് കാരണം ശർദിച്ചെന്ന് കരുതി. വീണ്ടും ശർദ്ധിച്ചപ്പോൾ ഞാൻ പറഞ്ഞു വോമിറ്റിംഗ് ടാബ്‌ലറ്റ് വാങ്ങി കുടിക്കാൻ

29 OCTOBER 2022 03:31 PM IST
മലയാളി വാര്‍ത്ത

പാറശാലയിൽ മരിച്ച ഷാരോൺ രാജിന്റെ ദുരൂഹ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടി അന്ധവിശ്വാസത്തിന് അടിമയായിരുന്നു എന്നാണ് ഷാരോണിന്റെ ബന്ധുക്കൾ പറയുന്നത്. പെൺകുട്ടിയുടെ ജാതക ദോഷം കൊണ്ട് ആദ്യ ഭർത്താവ് മരിക്കുമെന്നും രണ്ടാമത്തെ വിവാഹം നിലനിൽക്കുമെന്നുമാണ് കുട്ടി വിശ്വസിച്ചിരുന്നത്. പരിചയപ്പെട്ട് രണ്ട് മൂന്നു മാസത്തിനുള്ളില്‍ തന്നെ പെണ്‍കുട്ടി താലിയും കുങ്കുമവുമായി വന്ന് ഷാരോണിനെ കൊണ്ട് താലിക്കെട്ടിക്കുകയും കുങ്കുമം നെറ്റിയില്‍ ചാര്‍ത്തിക്കുകയും ചെയ്തു.

അതേസമയം ആരോപണങ്ങൾ പറയാനുള്ളവര്‍ പറഞ്ഞോട്ടേ, താൻ ഒന്നും ചെയ്തിട്ടില്ലെന്നും തനിക്കറിയാമെന്നും, കൂടുതൽ പ്രതികരണത്തിനില്ലെന്നും പെൺകുട്ടി ചാറ്റിൽ പറയുന്നു. കൂടാതെ ഷാരോണിന്റെ അച്ചനോട് യുവതി പറയുന്നത് ഇങ്ങനെയാണ്. അങ്കിൾ ഞാൻ ഒന്നും ചെയ്തില്ല. എന്റെ ദോഷത്തിന്റെ കാര്യം ഞാൻ പറഞ്ഞിട്ടുണ്ട്. അപ്പൊ അതൊക്കെ കള്ളം ആണ് എന്ന് ഞാൻ തെളിയിച്ചു തരാമെന്ന് ഷാരോൺ പറഞ്ഞു. എപ്പോഴും അത് പറഞ്ഞത് കൊണ്ട് ഞാനും അത് വിശ്വസിച്ചു.

മാത്രമല്ല എന്റെ വീട്ടിൽ ഉള്ളവർക്ക് വീണ്ടും റിലേഷനിലായ കാര്യം ഇപ്പോഴും അറിയില്ലെന്നും, അത് കൊണ്ട് അവർ ഒന്നും ചെയിതിലെന്നും പെൺകുട്ടി പറയുന്നു. മാത്രമല്ല 'അമ്മ കാണാതെ ജനലിൽ ഇരുന്ന ഗ്ലാസ് ഇത് ഒഴിച്ച് വെച്ചു, അതാണ് കൊടുത്തതെന്നാണ് പെൺകുട്ടി പറയുന്നത്. തുടർന്ന് കുടിച്ചു കുറച്ചു കഴിഞ്ഞപ്പോൾ ഇച്ചായൻ ശർദ്ധിച്ചു. അപ്പോ കരുതിയത് അതിന്റെ ടേസ്റ്റ് കാരണം ശർദിച്ചെന്നാണ്. വീണ്ടും ശർദ്ധിച്ചപ്പോൾ ഞാൻ പറഞ്ഞു വോമിറ്റിംഗ് ടാബ്‌ലറ്റ് വാങ്ങി കുടിക്കാൻ.

അതുപോലെ പപ്പാ പറഞ്ഞത് ശെരിയാണ് എന്റെ നെറ്റിയിൽ സിന്ദൂരം വെച്ച ആളാ. അയാൾക്ക് എന്തേലും പറ്റാൻ ഞാൻ കരുതുമോ? എന്നാണ് പെൺകുട്ടി ചോദിക്കുന്നത്. മാത്രമല്ല പ്രശ്‌നമുണ്ടായപ്പോൾ ആ കുങ്കുമം മായച്ച് കളയാമെന്നാണ് പറഞ്ഞത്. അവളുടെ മനസില്‍ കുങ്കുമം തൊട്ടത് കൊണ്ട് ഷാരോണാണ് ആദ്യഭര്‍ത്താവ്. അതിനാൽ ഷാരോണ്‍ മരിച്ച് കഴിഞ്ഞാല്‍ ഇനിയൊരു വിവാഹജീവിതം സമ്പൂര്‍ണ്ണമാകുമെന്ന് അന്ധ വിശ്വാസമുണ്ടായിരുന്നു. തുടർന്ന് കയ്പ്പ് അറിയാന്‍ കൊടുത്തെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. അങ്ങനെയാണെങ്കില്‍ സ്പൂണില്‍ കൊടുത്താല്‍ പോരേ. 100 എംഎല്‍ കൊടുക്കുന്നത് എന്തിനാണ്. കൊല്ലുക തന്നെയായിരുന്നു ഉദ്ദേശ്യം എന്നാണ് ബന്ധുക്കളുടെ ആരോപണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന്മാര്‍ അറസ്റ്റില്‍  (13 minutes ago)

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്  (25 minutes ago)

ഇറാനെ സഹായിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് യുഎസ്  (36 minutes ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്  (45 minutes ago)

പശ്ചിമ ബംഗാള്‍ എസ്‌ഐആര്‍: ഒഴിവാക്കപ്പെട്ടവര്‍ ട്രൈബ്യൂണലിന്റെ അനുകൂല ഉത്തരവ് നേടിയാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് സുപ്രിംകോടതി  (57 minutes ago)

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന്  (1 hour ago)

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു  (1 hour ago)

ഇസ്രയേല്‍ ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ട്രംപ്  (1 hour ago)

മൂഴിക്കലില്‍ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: 16കാരിയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് മൂന്ന് ഫോണുകള്‍ കണ്ടെടുത്തു  (1 hour ago)

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (2 hours ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (2 hours ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (2 hours ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (2 hours ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (4 hours ago)

Malayali Vartha Recommends