Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രക്ത പരിശോധനാ ഫലം പുറത്ത് മരണമൊഴിയില്‍ ഷാരോണ്‍ പറഞ്ഞത്..

29 OCTOBER 2022 03:35 PM IST
മലയാളി വാര്‍ത്ത

പാറശാലയില്‍ കഷായം കുടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത കൂട്ടി രക്ത പരിശോധനാ ഫലം. ഈ മാസം 14ന് നടത്തിയ പരിശോധനയില്‍ ആന്തരീകാവയവങ്ങള്‍ക്ക് പ്രശ്‌നങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. വൃക്കകളും കരളും തകരാറിലായത് അതിന് ശേഷമാണ്. ചൊവ്വാഴ്ചയാണ് മരണം സംഭവിക്കുന്നത്. അതായത് ഷാരോണിന് അസ്വസ്ഥതയുണ്ടായ ദിവസം നടത്തിയ പരിശോധനയില്‍ വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. പിന്നീടാണ് ഈ പ്രശ്‌നങ്ങളെല്ലാം വരുന്നത്. അതായത് ഒപു സ്ലോ പോയിസണാണ് ഉള്ളില്‍ ചെന്നത് എന്നതാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.

എന്നാല്‍ ഇക്കാര്യത്തില്‍ മരണ മൊഴി രേഖപ്പെടുത്താന്‍ പോയ ഉദ്യോഗസ്ഥന്‍ പറയുന്നത് മറ്റൊന്നാണ്. തങ്ങള്‍ മരണ മൊഴി രേഖപ്പെടുത്താന്‍ പോകും മുമ്പ് പ്രതി ആരെന്ന് ഉറപ്പിച്ചിരുന്നു എന്നാല്‍ അതിന് ശേഷം ആ ധാരണ മാറി എന്നാണ്.

'ഷാരോണും പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ഇവര്‍ ഇടയ്ക്ക് പിരിഞ്ഞപ്പോള്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ മറ്റൊരാളുമായി പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചു. എന്നാല്‍ പിന്നീട് ഇവര്‍ ഒരുപാട് അടുത്തു. ഷാരോണിന്റെ വീട്ടില്‍ ഇക്കാര്യങ്ങളെല്ലാം അറിയാമായിരുന്നു. നവംബറില്‍ പെണ്‍കുട്ടിയുടെ പിറന്നാളാണ്. അതിന് ശേഷം ഒന്നിച്ച് താമസിക്കാനായിരുന്നു ഇരുവരും തീരുമാനിച്ചിരുന്നത്. ഒരു പിറന്നാള്‍ കൂടി സ്വന്തം വീട്ടില്‍ ആഘോഷിക്കണമെന്നും പിന്നീട് വീട്ടിലേയ്ക്ക് വരാന്‍ കഴിയില്ലല്ലോയെന്നും പെണ്‍കുട്ടി ഷാരോണിനോട് പറഞ്ഞിരുന്നു. നടുവേദനയ്ക്കുള്ള കഷായമാണ് പെണ്‍കുട്ടി കഴിച്ചിരുന്നത്. ഭയങ്കര കയ്പ്പായിരുന്നത് കാരണംപെണ്‍കുട്ടിക്ക് കഴിക്കാന്‍ മടിയായിരുന്നു. ഇക്കാര്യം പറഞ്ഞ് ഷാരോണ്‍ പെണ്‍കുട്ടിയെ കളിയാക്കുമായിരുന്നു. അങ്ങനെയാണെങ്കില്‍ നീയൊന്ന് ഇത് കഴിച്ചുനോക്കെന്ന് പെണ്‍കുട്ടി അവനോട് പറഞ്ഞു. അങ്ങനെ ഒരു ദിവസം ഷാരോണ്‍ പെണ്‍കുട്ടിയെ കാണാന്‍ പോയി. തമ്മില്‍ കാണണമെന്ന് ഒരുപാട് ദിവസങ്ങളായി ഇരുവരും പറയുമായിരുന്നു. അവനെ കാണാനുള്ള സൗകര്യമൊന്നും പെണ്‍കുട്ടിക്ക് ഇല്ല. അവള്‍ വീട്ടില്‍ തന്നെയാണ്. ഒരു ദിവസം പെണ്‍കുട്ടിയുടെ അപ്പനും അമ്മയുമൊക്കെ വീട്ടില്‍ നിന്നും പുറത്തുപോയപ്പോള്‍ ഷാരോണിനോട് വരാന്‍ പറഞ്ഞു. '

'ഷാരോണ്‍ പോയത് കഷായം തീരുന്ന ദിവസമായിരുന്നു. കുടിക്കാനുള്ള കഷായം എടുത്ത് മാറ്റി വച്ച ശേഷം ബോട്ടില്‍ കഴുകി വച്ചു. കുടിച്ചയുടന്‍ നല്ല കയ്പ്പാണല്ലോ എന്ന് ഷാരോണ്‍ പറഞ്ഞു. അതിനാല്‍ മധുരമുള്ള എന്തെങ്കിലും വേണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ശീതളപാനീയം വാങ്ങി കുടിച്ചു. അതോടെ അയാള്‍ ഛര്‍ദിച്ചു. രണ്ട്, മൂന്ന് തവണ വൊമിറ്റ് ചെയ്ത ശേഷം ബൈക്കില്‍ പോകുമ്പോഴും അയാള്‍ ഛര്‍ദിച്ചെന്ന് പറയുന്നു. അന്നേദിവസം വീട്ടില്‍ എത്തിയപ്പോള്‍ എന്തുപറ്റിയെന്ന് അവള്‍ അവനോട് ചോദിച്ചു. ഒട്ടും വയ്യ എന്നാണ് അവന്‍ മറുപടി പറഞ്ഞത്. ഇതിന് മുമ്പും രാവിലെ എണീക്കുമ്പോള്‍ ഷാരോണിന് ഛര്‍ദിയുണ്ടെന്നാണ് പെണ്‍കുട്ടി പറയുന്നത്. ആശുപത്രിയില്‍ പോയി ശീതളപാനീയം കഴിച്ചു എന്ന് മാത്രമാണ് ഷാരോണ്‍ ആദ്യം പറഞ്ഞിരുന്നത്. കഷായം കഴിച്ച കാര്യം പറഞ്ഞില്ല. ആദ്യം തന്നെ ഇക്കാര്യം പറഞ്ഞിരുന്നെങ്കില്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നു. '

'ആശുപത്രിയില്‍ നിന്നും വിവരം കിട്ടിയ ഉടന്‍ മജിസ്‌ട്രേറ്റിനെക്കൊണ്ട് ഞങ്ങള്‍ മൊഴി രേഖപ്പെടുത്തി. ഒരു ചെറുപ്പക്കാരന്റെ ജീവിതമല്ലേ, ഇത്രയും ഗൗരവമേറിയ വിഷയമല്ലേ. എന്ത് സംഭവിച്ചുവെന്ന് അറിയണ്ടേ. പ്രതി ഇന്നയാളായിരിക്കുമെന്ന് ഉറപ്പിച്ച് മുന്‍വിധിയോടെയാണ് ഷാരോണിനെ കാണാന്‍ ഞാന്‍ പോകുന്നത്. പക്ഷേ ഷാരോണ്‍ തന്ന മൊഴിയോടെ എന്റെ സംശയം ഇല്ലാതായി. തന്റെ ശരീരത്തിന് ഹാനികരമായ ഒന്നും അവള്‍ തരില്ലെന്നാണ് മജിസ്‌ട്രേറ്റിന് കൊടുത്ത മൊഴിയില്‍ പറയുന്നത്. തനിക്ക് ഈ വിഷയത്തില്‍ പരാതി ഇല്ലെന്നും പറയുന്നുണ്ട്. സംശയിക്കത്തക്ക കാര്യങ്ങളൊന്നും തങ്ങള്‍ തമ്മില്‍ ഇല്ലായിരുന്നുവെന്നാണ് അവനും അവളും പറഞ്ഞത്. ഞങ്ങള്‍ ഡോക്ടറോട് സംസാരിച്ചപ്പോഴും സംശയമൊന്നും പറഞ്ഞിരുന്നില്ല.' എസ് ഐ സജി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന്മാര്‍ അറസ്റ്റില്‍  (15 minutes ago)

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്  (27 minutes ago)

ഇറാനെ സഹായിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് യുഎസ്  (38 minutes ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്  (47 minutes ago)

പശ്ചിമ ബംഗാള്‍ എസ്‌ഐആര്‍: ഒഴിവാക്കപ്പെട്ടവര്‍ ട്രൈബ്യൂണലിന്റെ അനുകൂല ഉത്തരവ് നേടിയാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് സുപ്രിംകോടതി  (59 minutes ago)

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന്  (1 hour ago)

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു  (1 hour ago)

ഇസ്രയേല്‍ ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ട്രംപ്  (1 hour ago)

മൂഴിക്കലില്‍ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: 16കാരിയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് മൂന്ന് ഫോണുകള്‍ കണ്ടെടുത്തു  (1 hour ago)

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (2 hours ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (2 hours ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (2 hours ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (2 hours ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (4 hours ago)

Malayali Vartha Recommends