Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സുപ്രീം കോടതിയിലും പിണറായിക്ക് തിരിച്ചടി കേസ് ബംഗ്ലൂരുവില്‍ കോടികളിറക്കി സര്‍ക്കാര്‍

29 OCTOBER 2022 03:40 PM IST
മലയാളി വാര്‍ത്ത

സ്വര്‍ണ്ണക്കടത്ത് കേസിലെ വിചാരണ കേരളത്തില്‍ നിന്ന് മാറ്റാന്‍ സ്വപ്നയുടെ രഹസ്യ മൊഴി മതിയാകുമെന്ന് കേരളത്തിന് ഇഡിയുടെ മറുപടി സത്യവാങ്മൂലം. വിചാരണ മാറ്റുന്നത് സംസ്ഥാനത്തെ ജൂഡീഷ്യറിക്ക് കളങ്കമല്ല .ആവശ്യം നീതിപൂര്‍വമായ വിചാരണ ഉറപ്പാക്കാനാണ്. വിചാരണ മാറ്റണമെന്ന ആവശ്യത്തിന് പിന്നില്‍ ബാഹ്യ സ്വാധീനമില്ല. കേസിലെ നടപടി ക്രമങ്ങള്‍ അട്ടിമറിയ്ക്കുന്നതിന് സംസ്ഥാനത്തിന്റെ അധികാരം ദുരുപയോഗം ചെയ്തു എന്നത് വ്യക്തമാണ്.

സര്‍ക്കാരിലെ ഉന്നതര്‍ ഉള്‍പ്പെട്ട കേസാണെന്ന വസ്തുത കണക്കിലെടുക്കണം .ഇഡി അന്വേഷണത്തെ സഹായിക്കുന്നതിന് പകരം പലതും മറിച്ച് പിടിക്കാനാണ് സംസ്ഥാനം ശ്രമിച്ചത്. സ്വപ്നയുടെ വെളിപ്പെടുത്തല്‍ കലാപ അന്തരീക്ഷം സൃഷ്ടിച്ചെന്ന് സംസ്ഥാനം തന്നെ സമ്മതിക്കുന്നുണ്ടെന്നും ഇഡി സത്യവാങ്ങ്മൂലത്തില്‍ പറയുന്നു. കഴിഞ്ഞ ദിവസം കേസില്‍ ശിവശങ്കര്‍ സമര്‍പിച്ച സത്യവാങ്മൂലത്തിനും ഇഡി മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. വിചാരണ മാറ്റണമെന്ന ഹര്‍ജി സുപ്രീം കോടതി അടുത്ത മാസം മൂന്നിന് പരിഗണിക്കും

അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലിന് നല്‍കുന്ന ഫീസ് ലക്ഷങ്ങള്‍. ഒറ്റ തവണ ഹാജരാകുന്നതിന് 15.5 ലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്.

കേസിന്റെ വിചാരണ ബംഗളൂരുവിലേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് എണ്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് ട്രാന്‍സ്ഫര്‍ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജി പരിഗണിച്ചതിന് പിന്നാലെ ഒക്ടോബര്‍ പത്തിന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി കപില്‍ സിബല്‍ സുപ്രീം കോടതിയില്‍ ഹാജരായി. തുടര്‍ന്ന് സിബലിന് 15.5 ലക്ഷം രൂപ കൈമാറുന്നതിനായുള്ള ഉത്തരവ് സംസ്ഥാന നിയമസെക്രട്ടറി വി ഹരി പുറത്തിറക്കി. തുക കൈമാറുന്നതിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ അഡ്വക്കേറ്റ് ജനറലിനോട് ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇഡിയുടെ ഹര്‍ജി നവംബര്‍ മൂന്നിന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. അന്നും കപില്‍ സിബലായിരിക്കും സര്‍ക്കാരിന് വേണ്ടി ഹാജരാവുന്നത്.

കേരളത്തിന് പുറത്തുള്ള കോടതിയിലേക്ക് സ്വര്‍ണക്കടത്ത് കേസിന്റെ വിചാരണ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇ ഡി കൊച്ചി സോണ്‍ അസിസ്റ്റന്റ് ഡയറക്ടറാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേരളത്തില്‍ കേസിന്റെ വിചാരണ നടന്നാല്‍ സാക്ഷികളെ സ്വാധീനിച്ച് അട്ടിമറിയുണ്ടാകുമെന്നാണ് ഇഡിയുടെ വാദം. സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, ശിവശങ്കര്‍, സരിത്ത് എന്നിവരാണ് കേസിലെ പ്രതികള്‍. അതേസമയം, കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ഇഡി ഹര്‍ജിക്കെതിരെ എം ശിവശങ്കര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിധി പറയും മുന്‍പ് തനിക്ക് പറയാനുള്ളത് കൂടി കേള്‍ക്കണമെന്നായിരുന്നു ശിവശങ്കര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.

കേരളത്തിനു പുറത്തേക്ക് വിചാരണ മാറ്റാന്‍ ഇഡി ചൂണ്ടിക്കാട്ടുന്ന കാര്യങ്ങള്‍:

ന്മ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരിക്കെ ഉന്നതരുടെ പേര് പറയാതിരിക്കാന്‍ സ്വപ്നയെ പൊലീസ്, ജയില്‍ അധികൃതര്‍ ഭീഷണിപ്പെടുത്തി. മൂന്നാം പ്രതി സന്ദീപ് നായര്‍ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാജ പരാതി നല്‍കി, തുടര്‍ന്നു കേരള പൊലീസ് കേസെടുത്തു, ഒന്നാം പ്രതി സരിത്തിനും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ഭീഷണി നേരിടേണ്ടി വന്നു.

ന്മ കേസിലെ 1 മുതല്‍ 3 വരെ പ്രതികളായ പി.എസ്.സരിത്, സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ സംസ്ഥാന സര്‍ക്കാരും കേരള പൊലീസിലെ ഉന്നതരും ഭീഷണിപ്പെടുത്താനോ സ്വാധീനിക്കാനോ ശ്രമിക്കുന്നു. നാലാം പ്രതിയും സര്‍ക്കാരിലെ ഉന്നതനുമായ എം.ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണിത്.

ന്മ ഉന്നത ബന്ധമുള്ളതു കൊണ്ടു സ്വപ്ന സുരേഷ് നേരത്തെ ഇഡിക്കു നല്‍കിയ മൊഴികള്‍ പിന്‍വലിപ്പിക്കാന്‍ വലിയ സമ്മര്‍ദമുണ്ട്. അടുത്തിടെ മജിസ്‌ട്രേട്ടിനു മുന്നില്‍ നല്‍കിയ രഹസ്യമൊഴിയില്‍ ഇക്കാര്യം വ്യക്തമാണ്.

ന്മ കേസ് കേരളത്തില്‍ തന്നെ തുടര്‍ന്നാല്‍ ആരോപണവിധേയരായ ഉന്നതര്‍ അന്വേഷണം അട്ടിമറിക്കാനുള്ള തടസ്സങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കും. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ തെറ്റായ ആരോപണങ്ങളും പരാതികള്‍ക്കുമുള്ള സമ്മര്‍ദവുമുണ്ട്.

ന്മ വ്യാജ ആരോപണങ്ങള്‍ വഴി അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനാണു പൊലീസ് ശ്രമിക്കുന്നത്. കേസിന്റെ വിചാരണ കേരളത്തില്‍ തുടരുന്നതു സ്ഥിതി ഗുരുതരമാക്കും.

ന്മ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാ!ഞ്ച് കേസ് റജിസ്റ്റര്‍ ചെയ്തതു തന്നെ സര്‍ക്കാര്‍ സംവിധാനത്തെ ദുരുപയോഗം ചെയ്തതിന്റെ തെളിവാണ്. സംസ്ഥാന പൊലീസ് ഇഡിയെ ചോദ്യം ചെയ്യുന്നതു കീഴ്!വഴക്കമില്ലാത്തതാണ്. ഈ സാഹചര്യത്തില്‍ സുതാര്യമായ വിചാരണ അസാധ്യമാകും.

ന്മ ഇഡിയുടെ ഹര്‍ജിയില്‍, ക്രൈംബ്രാ!ഞ്ചിന്റെ എഫ്‌ഐആറുകള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയെങ്കിലും ശേഖരിച്ച വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതും അന്വേഷണത്തെയും വിചാരണയേയും തടസ്സപ്പെടുത്തുന്നു.

ന്മ കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ച അന്വേഷണം ശരിയാണോയെന്നു പരിശോധിക്കാന്‍ ഏകാംഗ കമ്മിഷനെ വയ്ക്കുന്ന അസംബന്ധ നടപടിയും സര്‍ക്കാരില്‍ നിന്നുണ്ടായി.

ന്മ മൂന്നാം പ്രതി സന്ദീപ് നായര്‍ ശിവശങ്കരന്റെ ഉപകരണമായി പ്രവര്‍ത്തിക്കുന്നുവെന്ന ഇഡിയുടെ വാദം ശരിവയ്ക്കുന്നതാണ് ഇയാള്‍ കസ്റ്റഡിയില്‍ നിന്നു പുറത്തുവന്നശേഷം പറഞ്ഞ കാര്യങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍, കെ.ടി.ജലീല്‍, പി. ശ്രീരാമകൃഷ്ണന്‍ എന്നിവരുടെ പേരുകള്‍ പറയാന്‍ ഇഡി നിര്‍ബന്ധിച്ചു, ശിവശങ്കരന്‍ നിരപരാധിയാണ് എന്നിങ്ങനെയാണ് സന്ദീപ് പറഞ്ഞത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന്മാര്‍ അറസ്റ്റില്‍  (13 minutes ago)

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്  (25 minutes ago)

ഇറാനെ സഹായിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് യുഎസ്  (36 minutes ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്  (45 minutes ago)

പശ്ചിമ ബംഗാള്‍ എസ്‌ഐആര്‍: ഒഴിവാക്കപ്പെട്ടവര്‍ ട്രൈബ്യൂണലിന്റെ അനുകൂല ഉത്തരവ് നേടിയാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് സുപ്രിംകോടതി  (57 minutes ago)

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന്  (1 hour ago)

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു  (1 hour ago)

ഇസ്രയേല്‍ ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ട്രംപ്  (1 hour ago)

മൂഴിക്കലില്‍ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: 16കാരിയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് മൂന്ന് ഫോണുകള്‍ കണ്ടെടുത്തു  (1 hour ago)

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (2 hours ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (2 hours ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (2 hours ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (2 hours ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (4 hours ago)

Malayali Vartha Recommends