Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിലും തുടർന്ന് സി.പി.എമ്മിലും നേതൃപദവി വഹിച്ച വി.എസ് അച്യുതാനന്ദൻ കേരളം കണ്ട ജനകീയരായ കമ്യൂണിസ്റ്റ് നേതാക്കളുടെ പരമ്പരയിലെ അവസാനത്തെ കണ്ണികളിലൊന്നാണ്; സി.പി.എം നേതൃത്വവുമായി ഏറ്റുമുട്ടുന്ന വി.എസ്സിനെ നാം കണ്ടു; നിർണ്ണായക കുറിപ്പ് പങ്കു വച്ച് കെ കെ രമ

29 OCTOBER 2022 04:52 PM IST
മലയാളി വാര്‍ത്ത

അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിലും തുടർന്ന് സി.പി.എമ്മിലും നേതൃപദവി വഹിച്ച വി.എസ് അച്യുതാനന്ദൻ കേരളം കണ്ട ജനകീയരായ കമ്യൂണിസ്റ്റ് നേതാക്കളുടെ പരമ്പരയിലെ അവസാനത്തെ കണ്ണികളിലൊന്നാണ്.വി.എസ് അച്യുതാനന്ദനെ കുറിച്ച് നിർണ്ണായക കുറിപ്പ് പങ്കു വച്ച് കെ കെ രമ. ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പ് ഇങ്ങനെ;

 അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിലും തുടർന്ന് സി.പി.എമ്മിലും നേതൃപദവി വഹിച്ച വി.എസ് അച്യുതാനന്ദൻ കേരളം കണ്ട ജനകീയരായ കമ്യൂണിസ്റ്റ് നേതാക്കളുടെ പരമ്പരയിലെ അവസാനത്തെ കണ്ണികളിലൊന്നാണ്. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃനിരയിൽ പി. കൃഷ്ണപിള്ള, ഇ.എം.എസ്, എ.കെ.ജി, എം.എൻ.ഗോവിന്ദൻ നായർ, സി. അച്യുതമേനോൻ, ടി.വി. തോമസ്, ഇ.കെ.നായനാർ, ഇ. ബാലാനന്ദൻ, ഗൗരിയമ്മ എന്നിവർക്കൊപ്പം വി.എസ്.അച്യുതാനന്ദന്റെ പേരും ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

ബാല്യത്തിൽ ഏറെ കയ്പുനീർ കുടിച്ചു വളർന്ന വി.എസ് യൗവ്വനത്തിൽ തൊഴിലാളിവർഗ്ഗത്തെ സംഘടിപ്പിക്കുന്നതിന് ജീവിതം സമർപ്പിക്കുകയും, ആലപ്പുഴയിലെ കർഷകത്തൊഴിലാളികളുടെ അനിഷേധ്യ നേതാവായി വളരുകയും ചെയ്തു. ദരിദ്രവും നിരാലംബവുമായ തന്റെ ബാല്യകാല ജീവിതത്തെ വീറുറ്റ സമര പരമ്പരകളിലൂടെ സാമൂഹ്യപരിവർത്തനത്തിനായി സമർപ്പിച്ച് മറികടക്കുകയാണ് അദ്ദേഹം ചെയ്തത്.

ജൻമിത്തത്തിനെതിരായ പോരാട്ടത്തിലൂടെ ഉറപ്പിച്ചെടുത്ത ധീരമായ തന്റെ നിലപാടുകൾ വിട്ടുവീഴ്ചയില്ലാതെ പ്രയോഗിക്കാൻ സി.പി.എമ്മിന്റെ നേതൃനിരയിൽ പ്രവർത്തിക്കുമ്പോഴും വി.എസ് ശ്രദ്ധിച്ചു. അദ്ദേഹത്തിന്റെ കാർക്കശ്യം എൺപതുകളിലും തൊണ്ണൂറുകളിലും ശത്രുക്കളെ സൃഷ്ടിച്ചുവെങ്കിൽ രണ്ടായിരാമാണ്ടിനു ശേഷം സാമൂഹ്യരാഷ്ട്രീയ മണ്ഡലങ്ങളിലെ അനീതിക്കെതിരെ സ്വീകരിച്ച നിലപാടുകൾ പൊതുജനങ്ങൾക്കിടയിൽ അംഗീകാരവും ബഹുമാനവും നേടിക്കൊടുത്തു. സി.പി.എം നേതൃത്വവുമായി ഏറ്റുമുട്ടുന്ന വി.എസ്സി.നെയാണ് ഇക്കാലത്ത് കണ്ടത്.

സി.പി.എമ്മിന്റെ ചരിത്രത്തിൽ വി.എസ്. പിണറായി ഗ്രൂപ്പുകള്‍ തമ്മിലുള്ള പോരായി അത് വ്യാഖ്യാനിക്കപ്പെട്ടു. എന്നാൽ താൻ കൂടി വിയർപ്പൊഴുക്കി വളർത്തിയെടുത്ത പ്രസ്ഥാനം ആഗോളമൂലധന ശക്തികൾക്ക് പരവതാനി വിരിക്കുന്നതിനോടുള്ള പഴയ ഒരു കമ്യൂണിസ്റ്റുകാരന്റെ പ്രതിഷേധമായിരുന്നു ഈ പോരിനടിസ്ഥാനം. വി.എസ്. അച്യുതാനന്ദനിൽ നിന്ന് 'വി.എസ്'എന്ന സ്നേഹാദരങ്ങൾ നിറഞ്ഞ വിളിപ്പേരിലേക്ക് അദ്ദേഹം മാറിത്തീർന്നത് ഒരു ദശകത്തിലേറെ നീണ്ട ഉൾപ്പാർട്ടി സമരത്തിന്റെ കനലുകൾ നിറഞ്ഞ കാലത്താണ്.

ഔദ്യോഗിക പാർട്ടി സംവിധാനങ്ങളെല്ലാം ശത്രുപക്ഷത്തു നിർത്തിയിട്ടും വി.എസ് തന്റെ സമരപഥങ്ങളിൽ ഉറച്ചുനിന്നു അദ്ദേഹം അയച്ച അസ്ത്രങ്ങളേറ്റ് പാർട്ടിയുടെ കേന്ദ്രസംസ്ഥാന നേതൃത്വങ്ങളാകെ പരിഭ്രാന്തരായി. ഭൂമാഫിയയോടുള്ള പാർട്ടി നേതൃത്വത്തിന്റെ വിധേയത്വം തൊട്ട് നേതൃതലത്തിലെ അഴിമതിയും ക്രിമിനൽ പ്രവർത്തനങ്ങളും വരെ വി.എസിന്റെ എതിർപ്പിനിടയായി. സി.പി.എം നവനേതൃത്വത്തിന്റെ ജനാധിപത്യവിരുദ്ധതയും, മാർസിസ്റ്റ് വിരുദ്ധതയും വി.എസ്. നയിച്ച ഉൾപാർട്ടി പോരാട്ടങ്ങൾ പൊതുസമൂഹത്തിനു മുന്നിൽ തെളിയിച്ചു.

ടി.പി.ചന്ദ്രശേഖരനെപ്പോലെ നിരവധി നേതാക്കളെ തനിക്കൊപ്പം അണിനിരത്തി നയിച്ച ദീർഘകാലത്തെ പോരാട്ടം വിജയത്തിലെത്തിയില്ല. ഒപ്പം ചേർന്നവരുടെ ചാഞ്ചാട്ടങ്ങളും പിന്നോട്ടു പോക്കും ഇതിനൊരു കാരണമാണ്. സ.ടി.പിയെ സി.പി.എം. നേതൃത്വത്തിൽ ആസൂത്രിതമായി വകവരുത്തിയതിനു ശേഷം എന്നെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിക്കാൻ ഓടിയെത്തിയ വി.എസിനെ മറക്കാന്‍ കഴിയില്ല. അത് ഞങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും തന്ന കരുത്തും ആത്മവിശ്വാസവും ചെറുതല്ല.

വിജയങ്ങളോടൊപ്പം പരാജയങ്ങളും ചേര്‍ന്നതാണ് വി.എസിന്റെ രാഷ്ട്രീയ ജീവിതം. കഴിഞ്ഞ രണ്ടോ മൂന്നോ പതിറ്റാണ്ടുകളായി വി.എസ് എടുത്ത സവിശേഷമായ രാഷ്ട്രീയ നിലപാടിനുണ്ടായ വിജയങ്ങള്‍ കേരളത്തിലെ ജനങ്ങളുടെയും ജനകീയ രാഷ്ടീയത്തിന്റെയും വിജയമാണെന്ന് നിസംശയം പറയാം. ഇതിനേറ്റ തിരിച്ചടികള്‍ കേരളത്തിലെ ജനപക്ഷ ഇടതുപക്ഷ രാഷ്ട്രീയത്തിനേറ്റ തിരിച്ചടികള്‍ കൂടിയാണ്. നൂറാം വയസ്സിലേക്ക് പ്രവേശിക്കുന്ന വി.എസ്സിന്റെ വിപ്ലവ ജീവിതത്തിന് സ്നേഹാദരം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന്മാര്‍ അറസ്റ്റില്‍  (16 minutes ago)

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്  (28 minutes ago)

ഇറാനെ സഹായിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് യുഎസ്  (39 minutes ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്  (48 minutes ago)

പശ്ചിമ ബംഗാള്‍ എസ്‌ഐആര്‍: ഒഴിവാക്കപ്പെട്ടവര്‍ ട്രൈബ്യൂണലിന്റെ അനുകൂല ഉത്തരവ് നേടിയാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് സുപ്രിംകോടതി  (1 hour ago)

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന്  (1 hour ago)

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു  (1 hour ago)

ഇസ്രയേല്‍ ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ട്രംപ്  (1 hour ago)

മൂഴിക്കലില്‍ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: 16കാരിയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് മൂന്ന് ഫോണുകള്‍ കണ്ടെടുത്തു  (1 hour ago)

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (2 hours ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (2 hours ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (2 hours ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (2 hours ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (4 hours ago)

Malayali Vartha Recommends