തെരുവ് നായ ഇടിച്ച് ബൈക്കിൽ നിന്ന് റോഡിലേയ്ക്ക് വീണ യുവാവിനെ, അതിവേഗം പാഞ്ഞെത്തിയ കാർ ഇടിച്ച് തെറിപ്പിച്ചു: അപകടശേഷം നിർത്താതെ പോയ കാറിനായി അന്വേഷണം: ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് മരണത്തിന് കീഴടങ്ങി വല്യാട് സ്വദേശി

തെരുവ് നായ റോഡിന് കുറുകെ ചാടിയതിനെ തുടർന്ന് ബൈക്കിൽ നിന്ന് വീണ യുവാവ് കാറിടിച്ച് മരിച്ചു. മലപ്പുറം എടപ്പാളിലാണ് ദാരുണ സംഭവം അരങ്ങേറിയത്. വെള്ളിയാഴ്ച രാത്രി 8 നാണ് അപകടമുണ്ടായത്. എടപ്പാൾ കോലൊളമ്പ് വല്യാട് സ്വദേശി 31 വയസുകാരൻ വിപിൻ ദാസ് ആണ് മരിച്ചത് .
നായയെ ഇടിച്ച് മറിഞ്ഞ വിപിൻ ദാസിനെ പൊന്നാനി ഭാഗത്തേക്ക് അതിവേഗം പോവുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു. ഇടിച്ച ശേഷം നിർത്താതെ പോയ കാർ കണ്ടെത്താനായി അന്വേഷണം തുടരുകയാണ്.
ഗുരുതരാവസ്ഥയിൽ റോഡിൽ കിടന്ന വിപിൻ ദാസിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടയർ കടയിൽ ജോലി ചെയ്യുന്ന യുവാവ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം.
https://www.facebook.com/Malayalivartha


























