ബെൻസ് കാർ വിറ്റതുമായി ബന്ധപ്പെട്ട് സംഘർഷം; താനൂരിൽ 'റെന്റ്' കാറുകാർ തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് പേർ അറസ്റ്റിൽ

കാർ വിറ്റതുമായി ബന്ധപ്പെട്ട് മലപ്പുറം താനൂരിൽ ഏറ്റുമുട്ടൽ. താനൂർ ഓലപ്പീടികയിലാണ് സംഭവം. ബെൻസ് കാർ വിറ്റതുമായി ബന്ധപ്പെട്ട വിഷയമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് പ്രതികൾ പൊലീസിന് മൊഴി നൽകി.
മൂന്ന് പേരെ സംഭവത്തിൽ താനൂർ പൊലീസ് അറസ്റ്റ് ചെയ്തു. സംഘർഷത്തിന് പിന്നിൽ മറ്റ് കാരണങ്ങളുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. പൊലീസ് പ്രതികളെ വിശദമായി ചോദ്യം ചെയ്ത് വരുകയാണ്.
https://www.facebook.com/Malayalivartha


























