65 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ജയിലിൽ നിന്ന് ഇറങ്ങിയത്; പലരും തന്നെ ട്രോൾ ചെയ്ത് പണമുണ്ടാക്കി; ട്രോളുകൾ മാനസികമായി വിഷമിപ്പിക്കുന്നു; ജയിലിൽ നിന്ന് പുറത്തിറങ്ങിയതിനു ശേഷം പലരും തന്നെ കണ്ട് ഇത് പീഡനവീരനല്ലേ എന്ന് സംശയിച്ച് നോക്കുന്നു; പുറത്തിറങ്ങി ഒരു ചായ കുടിക്കാൻ പോലും കഴിയുന്നില്ല; കോടതി ഇതുവരെ തന്നെ കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടില്ല; താൻ സഹായിച്ചവരാണ് തന്നെ ചതിച്ചത്; കുറച്ചു ദിവസങ്ങൾക്കുള്ളിൽ സത്യങ്ങൾ വെളിയിൽ വരുമെന്ന് വിനീത്

ഇൻസ്റ്റഗ്രാമിലെ നിരവധി വീഡിയോകൾ ചെയ്ത് വൈറലായ മീശക്കാരൻ ഇടയ്ക്കായിരുന്നു പീഡനക്കേസിൽ ജയിലിനകത്ത് പോയത്. പിന്നാലെ അദ്ദേഹം ഇപ്പോൾ ജയിലിൽ നിന്നും പുറത്ത് ഇറങ്ങിയിരിക്കുകയാണ്. നിരവധി കാര്യങ്ങൾ മീശക്കാരൻ എന്ന വിനീത് വെളിപ്പെടുത്തിയിരിക്കുകയാണ്.
തന്റെ നിരപരാധിത്വം തെളിയിക്കാൻ പോരാടും എന്ന രീതിയിലാണ് അദ്ദേഹം സംസാരിച്ചിരിക്കുന്നത്. വിനീതിന്റെ വാക്കുകൾ ഇങ്ങനെ: ആരെയും പീഡിപ്പിച്ചിട്ടില്ല. തൻ്റെ പേരിൽ പ്രചരിക്കുന്ന പല കാര്യങ്ങളും സത്യമല്ല.
ഒക്ടോബർ 13-ാം തീയതി ജയിലിൽ നിന്ന് ഇറങ്ങി. 18-ാം തീയതിയാണ് മീശ വടിച്ചത്. 65 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ജയിലിൽ നിന്ന് ഇറങ്ങിയത്. പലരും തന്നെ ട്രോൾ ചെയ്ത് പണമുണ്ടാക്കി.തനിക്കെതിരെ വരുന്ന ട്രോളുകൾ മാനസികമായി വിഷമിപ്പിക്കുന്നു.
ജയിലിൽ നിന്ന് പുറത്തിറങ്ങിയതിനു ശേഷം പലരും തന്നെ കണ്ട് ഇത് പീഡനവീരനല്ലേ എന്ന് സംശയിച്ച് നോക്കുന്നു. പുറത്തിറങ്ങി ഒരു ചായ കുടിക്കാൻ പോലും കഴിയാത്ത സാഹചര്യമാണ് ഉള്ളത്. മീശക്കാരൻ പിന്നെയും പെൺകുട്ടികളെ വീഴ്ത്താനായി ഇറങ്ങിയെന്ന് ആൾക്കാർ പറയുന്നു.
കോടതി ഇതുവരെ തന്നെ കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടില്ല. നിരപരാധിത്വം തെളിയിക്കാൻ കോടതിയിൽ സമയം കിട്ടും . ജാമ്യവ്യവസ്ഥയിലാണ് പുറത്തിറങ്ങിയത്. താൻ സഹായിച്ചവരാണ് തന്നെ ചതിച്ചതെന്നും അവരു കാരണമാണ് താൻ ജയിലിൽ ആയതെന്നും വിനീത് വെളിപ്പെടുത്തുന്നു.
ഞാൻ തെറ്റുകാരനല്ലെന്ന് അറിയാവുന്ന പലരും ഉണ്ടെന്നും വിനീത് വെളിപ്പെടുത്തി.കുറച്ചു ദിവസങ്ങൾക്കുള്ളിൽ കേസിൽ ഒരു തീർപ്പ് ഉണ്ടാകുമെന്നാണ് വിനീത് പറയുന്നത്. എന്തായാലും കേസിന്റെ വിധി എങ്ങനെയായിരിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ഏവരും.
https://www.facebook.com/Malayalivartha


























