ജനങ്ങളുടെ അന്നം മുട്ടിച്ച് സർക്കാരിന്റെ തീക്കൊള്ള! അനങ്ങാതെ പിണറായി... കൈയ്യിട്ട് വാരാൻ കിട്ടിയ അവസരം മുതലാക്കി

മലയാളിയുടെ പ്രധാന ഭക്ഷ്യധാന്യമാണ് അരി. ഈ അരിയുടെ വില റോക്കറ്റ് പോലെയാണ് കുതിക്കുന്നത്. അരി തിളച്ചുപൊന്തുന്നതിനെക്കാൾ വേഗത്തിൽ വില കുതിക്കുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. കഴിഞ്ഞ ജൂലൈ ഓഗസ്റ്റ് മുതല്‍ ഉയര്‍ന്നു തുടങ്ങിയ വില വീണ്ടും കൂടുകയാണ്. കഴിഞ്ഞ നാലു മാസം കൊണ്ടു മാത്രം വില ഇരട്ടിയോളം വര്‍ധിച്ചിട്ടും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ യാതൊരുവിധ ഇടപെടലും ഉണ്ടാകുന്നില്ല. മട്ട, വടി, ജയ, സുരേഖ എന്നിവയാണ് കേരളത്തില്‍ കൂടുതലായി വിറ്റഴിക്കപ്പെടുന്ന അരിയിനങ്ങൾ.
കഴിഞ്ഞ ജൂലൈയില്‍ കിലോയ്ക്ക് 36 രൂപയുണ്ടായിരുന്ന മട്ട വടി അരിക്ക് നിലവില്‍ 60 രൂപയാണ് വില. 56 മുതല്‍ 60 രൂപവരെയാണ് പല ബ്രാന്‍ഡ് അരിക്കും വില. കിലോയ്ക്ക് 25 മുതല്‍ 30 രൂപവരെ വിലകൂടിയെന്നത് ഞെട്ടിപ്പിക്കുന്നതാണ്. മുന്‍കാലങ്ങളിലൊന്നും ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ വില ഇത്രകൂടിയിട്ടില്ല എന്ന് വിപണി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
രൂചിയിലെ മേന്മയും പെട്ടെന്ന് കേടാവില്ലെന്നതുമാണ് ജയ അരിയെ ജനകീയമാക്കുന്നത്. ആന്ധ്രയിൽ ജയയുടെ കൃഷി ഇത്തവണ 40 ശതമാനം കുറഞ്ഞു. അതാണ് വിലവർധനക്ക് കാരണമായത്. അവിടെ സർക്കാർ നെല്ല് സംഭരണം തുടങ്ങിയതിനാൽ സർക്കാർ നിഷ്കർഷിക്കുന്ന ഇനങ്ങൾ കൃഷി ചെയ്യുന്നതിലേക്ക് കർഷകർ ചുവടുമാറ്റി. എന്നാൽ, വില കൂടിയതോടെ സ്ഥിരം ഉപഭോക്താക്കൾ പോലും വഴിമാറി. റേഷൻ കടകളിൽനിന്ന് അവരവരുടെ അരിവിഹിതം കൃത്യമായി വാങ്ങാൻ സാമ്പത്തികമായി പിന്നിലല്ലാത്തവരും തയാറാകുന്ന സ്ഥിതിയാണ്.
കാലാവസ്ഥ വ്യതിയാനം മൂലം ആന്ധ്രയിൽ കൃഷി കുറഞ്ഞതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന സ്ഥിരം പല്ലവിയാണ് വിതരണക്കാരുടേത്. ഉപഭോക്താക്കൾക്ക് സമാനമായി ചെറുകിട കച്ചവടക്കാരും വിലക്കയറ്റത്തിൽ വലയുന്നു. മുമ്പ് ചാക്ക് കണക്കിന് അരി സ്റ്റോക്ക് ചെയ്തിരുന്നവർ അതിൽനിന്ന് പിൻമാറി. ഉപഭോക്താക്കൾ പിൻവലിഞ്ഞ് നിൽക്കുന്നതാണ് കാരണം.
കര്‍ണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളെയാണ് കേരളം അരിക്കായി ആശ്രയിക്കുന്നത്. മഴയും വെള്ളപ്പൊക്കവും മൂലം ഉല്‍പ്പാദനം കുറഞ്ഞതാണ് വില വര്‍ധിക്കാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പ്രധാന ഭക്ഷ്യോല്‍പാദക രാജ്യമായ യുക്രൈനിലെ യുദ്ധവും വിലവര്‍ധനയെ സ്വാധീനിച്ചിട്ടുണ്ട്.
ഇതില്‍ കുറവുവന്നപ്പോള്‍ ഗോതമ്പിനും അരിക്കും വേണ്ടി രാഷ്ട്രങ്ങള്‍ ഇന്ത്യയിലേക്ക് തിരിയുകയും കയറ്റുമതിക്ക് അനുമതി നല്‍കുകയുമായിരുന്നു. അതിവേഗം സർക്കാർ ഇടപെടൽ ഉണ്ടായില്ലെങ്കിൽ മുഴുവൻ അരി ബ്രാൻഡുകൾക്കും വില കുതിച്ചു കയറുമെന്നാണ് വ്യാപാരികൾ പറയുന്നത്.
എന്നാലിത് ആഭ്യന്തര ഭക്ഷ്യക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമാകുമെന്നു കണ്ടതോടെയാണ് കയറ്റുമതി വിലക്കിയത്. ലോകരാജ്യങ്ങളില്‍ നിന്ന് ഭക്ഷ്യേല്‍പ്പന്നങ്ങള്‍ക്കായി ഡിമാന്‍ഡ് കൂടിവരുകയും ഉല്‍പ്പാദനം കുറയുകയും ചെയ്യുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്നും ഭാവിയില്‍ ഭക്ഷ്യോല്‍പ്പന്ന വറുതിക്ക് ഇടയാക്കുമോയെന്നും വിദഗ്ധര്‍ സൂചന നല്‍കുന്നു. വ്യാപാരം തീരെ കുറഞ്ഞെങ്കിലും വീണ്ടും വില ഉയർത്താനുള്ള ശ്രമമാണ് മില്ലുടമകൾ നടത്തുന്നത്. പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സർക്കാർ ഇടപെടണമെന്ന അഭിപ്രായം വ്യാപാരികളും പങ്കുവെക്കുന്നു.
വിപണിയിലെ അരി വില കണ്ട് വാങ്ങാതെ റേഷൻ കടയിലേക്ക് ഓടിച്ചെന്നാലും രക്ഷയില്ല. പല റേഷൻ കടകളിലും എത്തിയ കാർഡുടമകൾ അരി ലഭിക്കാതെ മടങ്ങുന്ന സ്ഥിതിയാണ്. അതേസമയം ചാക്കരി (പുഴുങ്ങലരി) തിന്നുന്ന മലപ്പുറത്തുകാരെ പച്ചരി കഴിപ്പിക്കാൻ നിർബന്ധിക്കുന്നതാണ് റേഷൻ കടകളിലെ സ്ഥിതി. നിലവിൽ സ്റ്റോക്കുള്ളതിൽ 90% പച്ചരിയോ മട്ടയരിയോ ആണ്. പുഴുങ്ങലരി വെറും 10%.
അതുകൊണ്ട് പലരും അരി വാങ്ങാതെ മടങ്ങുന്നത് പതിവായി. കേന്ദ്ര സർക്കാരിന്റെ പിഎംജികെവൈ അരി ഇന്നലെ ജില്ലയിലെ റേഷൻ കടകളിൽ വിതരണത്തിനെത്തിയതാണ് ആശ്വാസം. മഞ്ഞ, ചുവപ്പ് കാർഡുകാർക്ക് പ്രയോജനം ലഭിക്കും. എന്നാൽ 31 വരെ വിതരണം ചെയ്യാനേ നിലവിൽ അനുമതിയുള്ളൂ. അതുകൊണ്ട് 2 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ഓടിച്ചെന്ന് വാങ്ങിക്കേണ്ടി വരും.
പിഎംജികെവൈ അരി വാങ്ങാനുള്ള തീയതി അടുത്ത മാസം 10 വരെ നീട്ടണം. അതിന് സർക്കാർ ഇടപെടണം. നിലവിൽ അരി കൃത്യമായി എത്തിക്കാത്തതു മൂലം റേഷൻ കടക്കാരും കാർഡ് ഉടമകളും ഏറെ പ്രയാസപ്പടുന്നുണ്ട്. എല്ലാ മാസവും സമയബന്ധിതമായി എത്തിക്കാൻ നടപടി വേണം. പുഴുങ്ങലരിക്കാണ് കൂടുതൽ ആവശ്യക്കാർ.
ഇനി ജനുവരിയിലാണ് പുതിയ വിളപ്പെടുപ്പിന്റെ ഭാഗമായി അരി കൂടുതലായി വിപണിയില്‍ എത്തുകയുള്ളൂ. തുടര്‍ന്ന് അല്‍പം വില കുറയാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. എന്നാല്‍, ഒരിക്കല്‍ ഉയര്‍ന്ന വില കുറഞ്ഞുവരിക അത്ര വേഗത്തിലാകുകയില്ലെന്ന മൊത്ത വ്യാപാരികള്‍ പറയുന്നു. കഴിഞ്ഞ നാലുമാസത്തിനിടെ ബസ്മതി അരിക്ക് കിലോയ്ക്ക് എട്ടുമുതല്‍ പത്തു രൂപവരെ കൂടിയിട്ടുണ്ട്. മറ്റൊരു പ്രധാന ഭക്ഷ്യധാന്യമായ ഗോതമ്പിനും ആട്ടയ്ക്കും മൈദയ്ക്കും വില കൂടി. ഇവയ്ക്ക് പൊതുവായി കിലോയ്ക്ക് പത്തുരൂപയോളം വര്‍ധിച്ചിട്ടുണ്ട്.
അതേസമയം റേഷന്‍ ആട്ട കഴിഞ്ഞ അഞ്ചു മാസമായി വിതരണമില്ല. നീല, വെള്ള കാര്‍ഡുകള്‍ക്കുള്ള വിതരണമാണ് നിര്‍ത്തിയത്. ഗോതമ്പ്, ആട്ട, അരി എന്നിവയുടെയും കയറ്റുമതി കഴിഞ്ഞ മേയില്‍ നിര്‍ത്തി വച്ചതു കൊണ്ടാണ് വില ഈ നിലയ്‌ക്കെങ്കിലും പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞതെന്നാണ് വാണിജ്യ വിദഗ്ധര്‍ പറയുന്നത്.
അരിവില മാത്രമല്ല, നിത്യോപയോഗ സാധനങ്ങൾക്കെല്ലാം തീ വിലയാണ് ഇപ്പോൾ വിപണിയിൽ. നിത്യോപയോഗ സാധനങ്ങളുടെ വില കുതിക്കുമ്പോൾ സാധാരണക്കാരുടെ നെഞ്ചിടിപ്പും ഉയരുകയാണ്. ചെറിയ ഉള്ളി 100ൽ എത്തി. കോഴിയിറച്ചി 200 വരെയായി. ചുവന്ന മുളകിന് 300. നാടൻ പച്ചക്കറികൾക്കും കിഴങ്ങുകൾക്കുമാണ് നിലവിൽ വിലക്കുറവ്.
160 രൂപയുണ്ടായിരുന്ന കൂർക്കയ്ക്ക് ഇപ്പോൾ 60 രൂപയാണ്. കപ്പ 50 ആയിരുന്നെങ്കിലും 40 ലേക്ക് താഴ്ന്നിട്ടുണ്ട്. 48 രൂപയുണ്ടായിരുന്ന വെള്ളരിക്കയ്ക്ക് പാതിവിലയായി. കോഴിത്തീറ്റയുടെ വില വർധനയാണ് ചിക്കന്റെ വിലക്കയറ്റയത്തിന് കാരണമായി കച്ചവടക്കാർ പറയുന്നത്. അടുത്ത നാളുകളിലാണ് വലിയ തോതിൽ വില കയറിയത്.
https://www.facebook.com/Malayalivartha


























