സര്‍ക്കാര്‍ ജീവനക്കാര്‍ കുടുങ്ങും... ബാലഗോപാല്‍ നാടുവിടേണ്ടി വരും... ഗവര്‍ണര്‍ കൈകൊട്ടി ചിരിക്കുന്നു... പട്ടിണിയില്‍ പൊറുതിമുട്ടി കേരളം

കേരളം കടക്കെണിയില്‍ നിന്നും കടക്കെണിയിലേയ്ക്ക് വീണുകൊണ്ടിരിക്കുകയാണ്. ഒപ്പം വിലക്കയറ്റവും ദാരിദ്ര്യവും കേരളീയ ജീവിതത്തെ കടന്നു പിടിച്ചിരിക്കുകയാണ്. എത്ര ശ്രമിച്ചിട്ടും കേരളത്തിന്റെ സാമ്പത്തിക ബാധ്യത കൂടുന്നതല്ലാതെ കുറയുന്നില്ല . ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ വീണ്ടും വീണ്ടും കടമെടുക്കുന്നു. സര്‍ക്കാരിന്റെ ആശ്രിത വല്‍സലരായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനും പെന്‍ഷനുമായി മാസാമാസം കടമെടുത്ത് എത്രകാലം മുന്നോട്ട് പോകുമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ക്ക് പോലും ഒരുരൂപവുമില്ല.
മൂന്നര ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ കടമുള്ള ഒരു സംസ്ഥാനം പുതിയ വഴികള്‍ തേടാതെ ഇപ്പോഴും കടത്തിന് പിന്നാലെ പായുകയാണ്. വരും നാളുകളില്‍ അനുഭവിക്കാന്‍ പോകുന്ന സാമ്പത്തിക ദുരന്തത്തിന്റെ ലക്ഷണങ്ങള്‍ കേരള സാമ്പത്തിക രംഗത്ത് പ്രകടമായി തുടങ്ങിയിരിക്കുകയാണ്. ഇന്ത്യയില്‍ തന്നെ ധൂര്‍ത്തടിച്ച് ജനങ്ങളെ കടക്കാരാക്കിയ ഏക സര്‍ക്കാര്‍ കേരളത്തിലാണ്. ഓരോ മാസവും തള്ളിനീക്കാന്‍ കടംവാങ്ങി മുന്നേറുന്ന സര്‍ക്കാരിന്റെ ഭാവിയില്‍ ആശങ്കയില്ല.
എന്നാല്‍ ജനങ്ങളുടെ ഭാവിയില്‍ സാമ്പത്തിക വിദഗ്ദ്ധര്‍ക്ക് ആശങ്കയുണ്ട്. പിണറായി വിജയന്റെ സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വന്നതിന് ശേഷം കേരളത്തിന്റെ പൊതുകടം 33 ശതമാണ് ഉയര്‍ന്നത്. വേറൊരു കാര്യത്തിലും ഉയര്‍ച്ചയില്ലെങ്കിലും കടത്തിന്റെ കാര്യത്തില്‍ കേരളം കുതിക്കുകയാണ്. ശമ്പളവും പെന്‍ഷനും നല്കാനായി മാസം മൂവായിരം കോടി വീതം കടം വാങ്ങിയ്ക്കുന്ന ഒരു സര്‍ക്കാര്‍ ഇന്ത്യ ചരിത്രത്തില്‍ നാളിതുവരെയുണ്ടായിട്ടില്ല.
എന്നാല്‍ കേരളത്തില്‍ സ്ഥിതി വ്യത്യസ്തമാണ് കടം കിട്ടാവുന്ന ഇടങ്ങളില്‍ നിന്നൊക്കെ കടം വാങ്ങിച്ചു കൊണ്ടിരിക്കുകയാണ്. ഒടുവില്‍ കേന്ദ്രസര്‍ക്കാരും അവസാന താക്കീത് നല്കി. ഇനി കടമെടുക്കാന്‍ അനുവാദം തരില്ലെന്ന് . കേരള ഖജനാവ് ഭദ്രമെന്ന് ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാല്‍ പറയുന്നത് ഏതര്‍ത്ഥത്തിലെന്ന് വ്യക്തമല്ല.
സര്‍ക്കാരിന്റെ നേരിട്ടുള്ള കടമെടുക്കലിന് പുറമേ കിഫ്ബി, മസാല ബോണ്ട് തുടങ്ങി വിവിധ പേരുകളിലുള്ള സ്ഥാപനങ്ങള്‍ വഴിയും കടമെടുക്കുന്നുണ്ട്. കടം പെരുകി പലിശ പോലും അടയ്ക്കാന്‍ നിര്‍വ്വാഹമില്ലാത്ത അവസ്ഥയിലേയ്ക്കാണ് സംസ്ഥാനം പോകുന്നതെന്ന് യാഥാര്‍ത്ഥ്യം ധനമന്ത്രിയോ സര്‍ക്കാരോ അംഗീകരിച്ചിട്ടില്ല.
വിലക്കയറ്റത്തിന് കാരണം കണ്ടെത്തുന്നതിനോ പരിഹരിക്കുന്നതിനോ സര്‍ക്കാരിന് കഴിയാത്ത അവസ്ഥയാണ്. അരിയുള്‍പ്പടെയുള്ള സാധനങ്ങള്‍ക്ക് തൊണ്ണൂറ് ശതമാനത്തിന് മുകളില്‍ വിലകയറി. പട്ടിണിയും ദാരിദ്ര്യവും കേരളീയ ജീവിതത്തില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രം മതിയെന്ന കാഴ്ചപാടിലേയ്ക്ക് സര്‍ക്കാര്‍ എത്തിച്ചേരുന്നതായാണ് ആക്ഷേപം. ഗവര്‍ണറുമായുള്ള തര്‍ക്കങ്ങളും സ്വര്‍ണ്ണകടത്ത് വിഷയങ്ങളും സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ പോലും സ്തംഭിപ്പിച്ചിരിക്കുകയാണ്.
കേരള സര്‍ക്കാരിന്റെയും കിഫ്ബിയുടെയും റേറ്റിംങ് രാജ്യന്തര ഏജന്‍സിയായ ഫിച്ച് കുറച്ചിരിക്കുകയാണ്. ഫിച്ച് റേറ്റിംങ് ഏജന്‍സി കിഫ്ബിയ്ക്കും കേരള സര്‍ക്കാരനും ബി നെഗറ്റീവ് റേറ്റീംഗ് നല്കിയതോടെ സംസ്ഥാനത്തിന് കടമെടുക്കണമെങ്കില്‍ കൂടിയ പലിശ നല്‌കേണ്ടി വരും. മസാല ബോണ്ട് വിറ്റപ്പോഴുള്ള റേറ്റിംഗ് നിലവിലില്ല.സാമ്പത്തിക സ്ഥിതി പരിതാപകരമായ അവസ്ഥയിലായതുകൊണ്ടാണ് ഫിച്ച് റേറ്റിംങ് ഏജന്‍സി കേരളത്തെ കടക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. അത്രത്തോളം ഭയാനകമാണ് കേരളത്തിന്റെ സാമ്പത്തികാവസ്ഥയെന്ന് വിലയിരുത്ത്‌പ്പെടുന്നു.
വികസന ആവശ്യങ്ങള്‍ക്കെന്ന പേരില്‍ കേരളം പൊതുവിപണിയില്‍ നിന്ന് കടമെടുക്കുന്നതുും കടപത്രമിറക്കി സമാഹരിക്കുന്നതും ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്. കേരളത്തിന്റെ കടം 3.32 ലക്ഷം കോടിയിലേയ്ക്കുയര്‍ന്നു.കടം ഉയര്‍ന്നെങ്കിലും ആഭ്യന്തര വരുമാനത്തില്‍ മാറ്റമുണ്ടായില്ല.
നിലവില്‍ ഒന്‍പത് ലക്ഷം കോടി രൂപയാണ് ആഭ്യന്തര വരുമാനം. ആഭ്യന്തര വരുമാനത്തിന്റെ 36 ശതമാനം വരെ വായ്പയായി എടുത്തിട്ടുണ്ട്. ആഭ്യന്തരവരുമാനത്തിന്റെ മുപ്പത്തിയാറ് ശതമാനം വായ്പയെടുത്ത മറ്റ് സംസ്ഥാനങ്ങളില്ല. സാമ്പത്തിക സ്ഥിതി പരിതാപകരമായ. അവസ്ഥയിലുള്ള പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ പോലും ആഭ്യന്ത വരുമാനത്തിന്റെ മുപ്പത് ശതമാനത്തില്‍ താഴെയാണ് കടം.
അടുത്ത ആഴ്ച ശമ്പളവും മറ്റ് ആനൂകൂല്യങ്ങളും നല്കുന്നതിനായി ആയിരത്തഞ്ഞൂറ് രൂപയുടെ കടപത്രങ്ങളാണ് കഴിഞ്ഞ ദിവസം വില്പന പൂര്‍ത്തിയാക്കിയത്. ഇതിനായുള്ള കടപത്രങ്ങളുടെ ലേലം നടന്നപ്പോള്‍ 22 വര്‍ഷത്തേയ്ക്ക് 7.81 ശതമാനം പലിശയ്ക്കാണ് വിറ്റുപോയത്.
അതിന് പുറമേ രണ്ടായിരം കോടി കൂടെ കടമെടുക്കാനുള്ള കടപത്രങ്ങളിറക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുകയാണ്. നവംബര്‍ ഒന്നിനാണ് അവയുടെ ലേലം നടക്കുന്നത്.
ഈ മാസത്തെ ക്ഷേമപെന്‍ഷനുകള്‍ക്ക് വേണ്ടി മാത്രം 870 കോടി രൂപ ആവശ്യമാണ്. ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യുന്ന കമ്പനിയ്ക്ക് സര്‍ക്കാര്‍ വന്‍ബാധ്യത വരുത്തി വെച്ചിട്ടുണ്ട്. ഇപ്പോഴത്തെ 4500 കോടിയും കൂടെയാകുമ്പോള്‍ കേരളത്തിന്റെ ഈ വര്‍ഷത്തെ കടമെടുപ്പ് പതിമൂവായിരത്തി നാനൂറ്റി മുപ്പത്തിയാറ് കോടി രൂയിലേയ്‌ക്കെത്തും.
കേന്ദ്രം അനുവദിച്ചാല്‍ ഈ വര്‍ഷം 4500 കോടി രൂപ കൂടി കടമെടുക്കാം. ഡിസംബര്‍ വരെയുള്ള വായ്പകള്‍ക്കേ കേരളത്തിന് അനുമതി ലഭിച്ചിട്ടുള്ളൂ. പുതിയ വായ്പകളെടുക്കാന്‍ കേന്ദ്രം അനുവദിച്ചില്ലെങ്കില്‍ ഡിസംബറിന് ശേഷം കേരളത്തിന്റെ സാമ്പത്തിക സ്ഥിതി പൂര്‍ണ്ണമായും തകരും. ഇപ്പോള്‍ തന്നെ കേരളം മൂന്നര ലക്ഷം കോടി രൂപയുടെ കടത്തിലേയ്ക്ക് എത്തിയിരിക്കുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്.
ഓരോ മാസവും ശമ്പള ദിനത്തിന് മുന്‍പ് ആയിരം മുതല്‍ മൂവായിരം കോടി രൂപ വരെ സര്‍ക്കാര്‍ കടമെടുക്കാറുണ്ട്. ഓണക്കാലത്ത് അയ്യായിരം കോടി രൂപയാണ് കടമെടുത്തത്. പലവിധ വികസനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കടമെടുപ്പ് നടത്തുന്നത്. എന്നാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം വകമാറ്റി ചിലവഴിയ്ക്കുകയാണ്. കോടതി വ്യവഹാരങ്ങള്‍ക്കായി കോടികളാണ് മറിയുന്നത്. പെരിയ കേസിന് മാത്രം ആരു കോടി രൂപ ചിലവഴിച്ചു. നിയമസഭയില്‍ നടന്ന കയ്യാങ്കളി കേസില്‍ അഞ്ച് ലക്ഷം രൂപയാണ് നഷ്ടപരിഹാരം അടയ്ക്കാന്‍ കോടതി ആവശ്യപ്പെട്ടത് .
അതിന്റെ കേസ് നടത്തിപ്പിനായി പതിനേഴ് ലക്ഷംത്തോളം രൂപയാണ് ഇതുവരെ ചിലവഴിച്ചത്. ശിവശങ്കര്‍, സ്വപ്‌നസുരേഷ് എന്നിവര്‍ ഉള്‍പ്പെട്ട് സ്വര്‍ണ്ണക്കടത്ത് കേസില്‍ കബില്‍ സിബലിന് ഒരു സിറ്റിംഗിന് പതിനഞ്ചര ലക്ഷം രൂപയാണ് നല്കുന്നത്. കേസ് ബാെഗ്ലൂരിലേയ്ക്ക് മാറ്റണമെന്ന അന്വേഷണ ആവശ്യത്തിന്‍മേലുള്ള വാദമാണ് നിലവില്‍ നടക്കുന്നത്.
സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നതെന്ന് സംശയം സ്വഭാവികമായി ഉയരുകയാണ്. ഒരു മാസം കടംകിട്ടാതെ വന്നാല്‍ ശമ്പളവും പെന്‍ഷനും നില്ക്കുമെന്നു മാത്രമല്ല സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും സ്തംഭിയ്ക്കും.മോശമായ സാമ്പത്തിക സ്ഥിതിയിലും ധൂര്‍ത്തിനോ ശമ്പളത്തിനോ കുറവു വരുത്തിയിട്ടില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയിട്ടാണ് ഇറങ്ങി പോയതെന്ന് പിണറായി ഭരണം തുടങ്ങിയപ്പോള്‍ ധനമന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നു.
മസാല ബോണ്ടും കിഫ്ബിയും വിവാദമായപ്പോഴും ഐസക് ഖജനാവ് ഭദ്രമാണെന്ന് പറഞ്ഞു. ഒടുവില്‍ ഭരണത്തില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ ആയിരം കോടി ഖജനാവില്‍ മിച്ചമുണ്ടെന്ന വീമ്പിളക്കാനും അദ്ദേഹം മറന്നില്ല. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്റെ തൊട്ടടുത്ത ദിവസം മുതല്‍ ആരംഭിച്ച കടമെടുപ്പ് ഇതുവരെ അവസാനിച്ചിട്ടില്ല.ഇപ്പോഴത്തെ ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാലും പറയുന്നത് സര്‍ക്കാര്‍ ഖജനാവ് ഭദ്രമെ്ന്നാണ് . എന്നാല്‍ കടമെടുപ്പ് നടന്നില്ലെങ്കില്‍ എല്ലാം മുടങ്ങുമെന്നും അദ്ദേഹം പറയുന്നുണ്ട്.
ചുരുക്കത്തില്‍ കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത് . പ്രതിസന്ധി രൂക്ഷമായിട്ടും സര്‍ക്കാരിന് കടം വാങ്ങിയ്ക്കുകയല്ലാതെ മറ്റ് വഴികളിലെന്ന അവസ്ഥയായി. ഇനി കടമെടുക്കാനുള്ള അപേക്ഷയുമായി കേന്ദ്രത്തെ സമീപിക്കാനാവില്ല. കടത്തിന്റെ പരിധി കഴിഞ്ഞെന്ന് കേന്ദ്രവും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഒരു വശത്ത് സര്‍ക്കാര്‍ കടം പെരുകികൊണ്ടിരിക്കുമ്പോള്‍ തൊഴിലില്ലായ്മയും ദാരിദ്ര്യവും വിലക്കയറ്റവും രൂക്ഷമായി മാറി കൊണ്ടിരിക്കുകയാണ്.
വിലക്കയറ്റം പിടിച്ചു നിറുത്താന്‍ സര്‍ക്കാരിന് വിപണിയില്‍ ഇടപെടാന്‍ കഴിയില്ലായെന്നാണ് നിഗമനം. കൃഷിയും അനുബന്ധ തൊഴിലുകളും നഷ്ടപ്പെട്ടു. നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേയ്ക്ക് പോകുന്ന കൃഷിയും ബിസിനസുകളും നിറുത്തി കൊണ്ടിരിക്കുന്നു. കൊടിയ വിപത്തന്റെ ലക്ഷണങ്ങളാണ് കേരള സാമ്പത്തിക രംഗം അഭിമുഖീകരിക്കുന്നതെന്ന് വിദഗ്ദ്ധര്‍ ചൂണ്ടികാണിക്കുന്നു.
https://www.facebook.com/Malayalivartha


























