Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അരി തിളക്കുന്നതിനെക്കാൾ വേഗത്തിൽ വില കുതിക്കുന്നു! പാവങ്ങളുടെ വയറ്റത്തടിച്ച് പിണറായി സർക്കാർ....

29 OCTOBER 2022 09:08 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ജൂലൈയില്‍ കിലോയ്ക്ക് 36 രൂപയുണ്ടായിരുന്ന മട്ട വടി അരിക്ക് നിലവില്‍ 60 രൂപയാണ് വില. 56 മുതല്‍ 60 രൂപവരെയാണ് പല ബ്രാന്‍ഡ് അരിക്കും വില. കിലോയ്ക്ക് 25 മുതല്‍ 30 രൂപവരെ വിലകൂടിയെന്നത് ഞെട്ടിപ്പിക്കുന്നതാണ്. മുന്‍കാലങ്ങളിലൊന്നും ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ വില ഇത്രകൂടിയിട്ടില്ല എന്ന് വിപണി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

രൂ​ചി​യി​ലെ മേ​ന്മ​യും പെ​ട്ടെ​ന്ന് കേ​ടാ​വി​ല്ലെ​ന്ന​തു​മാ​ണ് ജ​യ അ​രി​യെ ജ​ന​കീ​യ​മാ​ക്കു​ന്ന​ത്. ആന്ധ്രയിൽ ജയയുടെ കൃഷി ഇത്തവണ 40 ശതമാനം കുറഞ്ഞു. അതാണ് വിലവർധനക്ക് കാരണമായത്. അവിടെ സർക്കാർ നെല്ല് സംഭരണം തുടങ്ങിയതിനാൽ സർക്കാർ നിഷ്കർഷിക്കുന്ന ഇനങ്ങൾ കൃഷി ചെയ്യുന്നതിലേക്ക് കർഷകർ ചുവടുമാറ്റി. എ​ന്നാ​ൽ, വി​ല കൂ​ടി​യ​തോ​ടെ സ്ഥി​രം ഉ​പ​ഭോ​ക്താ​ക്ക​ൾ പോ​ലും വ​ഴി​മാ​റി. റേ​ഷ​ൻ ക​ട​ക​ളി​ൽ​നി​ന്ന് അ​വ​ര​വ​രു​ടെ അ​രി​വി​ഹി​തം കൃ​ത്യ​മാ​യി വാ​ങ്ങാ​ൻ സാ​മ്പ​ത്തി​ക​മാ​യി പി​ന്നി​ല​ല്ലാ​ത്ത​വ​രും ത​യാ​റാ​കു​ന്ന സ്ഥി​തി​യാ​ണ്.

കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം മൂ​ലം ആ​ന്ധ്ര​യി​ൽ കൃ​ഷി കു​റ​ഞ്ഞ​താ​ണ് നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മെ​ന്ന സ്ഥി​രം പ​ല്ല​വി​യാ​ണ് വി​ത​ര​ണ​ക്കാ​രു​ടേ​ത്. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സ​മാ​ന​മാ​യി ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രും വി​ല​ക്ക​യ​റ്റ​ത്തി​ൽ വ​ല​യു​ന്നു. മു​മ്പ് ചാ​ക്ക് ക​ണ​ക്കി​ന് അ​രി സ്റ്റോ​ക്ക് ചെ​യ്തി​രു​ന്ന​വ​ർ അ​തി​ൽ​നി​ന്ന്​ പി​ൻ​മാ​റി. ഉ​പ​ഭോ​ക്താ​ക്ക​ൾ പി​ൻ​വ​ലി​ഞ്ഞ്​ നി​ൽ​ക്കു​ന്ന​താ​ണ് കാ​ര​ണം.

കര്‍ണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളെയാണ് കേരളം അരിക്കായി ആശ്രയിക്കുന്നത്. മഴയും വെള്ളപ്പൊക്കവും മൂലം ഉല്‍പ്പാദനം കുറഞ്ഞതാണ് വില വര്‍ധിക്കാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പ്രധാന ഭക്ഷ്യോല്‍പാദക രാജ്യമായ യുക്രൈനിലെ യുദ്ധവും വിലവര്‍ധനയെ സ്വാധീനിച്ചിട്ടുണ്ട്.

ഇതില്‍ കുറവുവന്നപ്പോള്‍ ഗോതമ്പിനും അരിക്കും വേണ്ടി രാഷ്ട്രങ്ങള്‍ ഇന്ത്യയിലേക്ക് തിരിയുകയും കയറ്റുമതിക്ക് അനുമതി നല്‍കുകയുമായിരുന്നു. അതിവേ​ഗം സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ മു​ഴു​വ​ൻ അ​രി ബ്രാ​ൻ​ഡു​ക​ൾ​ക്കും വി​ല കു​തി​ച്ചു ക​യ​റു​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന്മാര്‍ അറസ്റ്റില്‍  (1 hour ago)

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്  (2 hours ago)

ഇറാനെ സഹായിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് യുഎസ്  (2 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്  (2 hours ago)

പശ്ചിമ ബംഗാള്‍ എസ്‌ഐആര്‍: ഒഴിവാക്കപ്പെട്ടവര്‍ ട്രൈബ്യൂണലിന്റെ അനുകൂല ഉത്തരവ് നേടിയാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് സുപ്രിംകോടതി  (2 hours ago)

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന്  (2 hours ago)

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു  (2 hours ago)

ഇസ്രയേല്‍ ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ട്രംപ്  (3 hours ago)

മൂഴിക്കലില്‍ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: 16കാരിയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് മൂന്ന് ഫോണുകള്‍ കണ്ടെടുത്തു  (3 hours ago)

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (3 hours ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (3 hours ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (3 hours ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (4 hours ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (6 hours ago)

Malayali Vartha Recommends