Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംസ്ഥാനത്തെ ഉപഭോക്തൃ കോടതികളിൽ ദേശീയ മെഗാ അദാലത്ത്...

29 OCTOBER 2022 09:26 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ ഉപഭോക്തൃ തർക്ക കോടതികളിൽ മെഗാ അദാലത്ത് സംഘടിപ്പിക്കും. നവംബർ 12ന് നടക്കുന്ന ലോക് അദാലത്തിന്റെ ഭാഗമായാണ് സംസ്ഥാനത്തും മെഗാ അദാലത്ത് നടത്തുന്നത്. സംസ്ഥാന, ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനുകളും ഉപഭോക്തൃ കമ്മീഷൻ ബാർ അസോസിയേഷനും സംയുക്തമായാണ് അദാലത്ത് സംഘടിപ്പിക്കുന്നത്.

മെഗാ അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് സുരേന്ദ്ര മോഹൻ എറണാകുളത്ത് നിർവഹിക്കും. രാവിലെ 10.30 മുതൽ വൈകിട്ട് അഞ്ചു വരെയാണ് അദാലത്ത്. ഉപഭോക്തൃ കമ്മീഷനുകളിൽ നിലവിലുള്ള എല്ലാ തരം കേസുകളും അദാലത്തിൽ പരിഗണിക്കും.

1800 കേസുകളാണ് അദാലത്തിലേക്ക് പരിഗണിക്കുന്നത്. അദാലത്തിലൂടെ പരിഹരിക്കുന്ന കേസുകൾക്ക് വാദി ഭാഗം കെട്ടിവച്ചിട്ടുള്ള മുഴുവൻ തുകയും തിരികെ നൽകുമെന്ന് കമ്മീഷൻ അധ്യക്ഷൻ പറഞ്ഞു.

സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ എല്ലാ വെള്ളിയാഴ്ചകളിലും ഓൺലൈൻ അദാലത്ത് നടത്തുന്നുണ്ട്. ഈ വർഷം അദാലത്തിലൂടെ സംസ്ഥാന കമ്മീഷൻ മാത്രം 1968 കേസുകൾ തീർപ്പാക്കി ദേശീയ തലത്തിൽ മാതൃകയായി.

ദേശീയ അദാലത്ത് സംസ്ഥാന കമ്മീഷന്റെ എറണാകുളം ക്യാമ്പ് ഓഫീസിലും നടത്തുമെന്നും കേസുകൾ പരിഗണിക്കാൻ താൽപര്യമുള്ള ഉപഭോക്താക്കൾ 7012156758 ൽ മെസേജ് അയയ്ക്കണമെന്നും കോർട്ട് ഓഫീസർ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന്മാര്‍ അറസ്റ്റില്‍  (1 hour ago)

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്  (2 hours ago)

ഇറാനെ സഹായിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് യുഎസ്  (2 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്  (2 hours ago)

പശ്ചിമ ബംഗാള്‍ എസ്‌ഐആര്‍: ഒഴിവാക്കപ്പെട്ടവര്‍ ട്രൈബ്യൂണലിന്റെ അനുകൂല ഉത്തരവ് നേടിയാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് സുപ്രിംകോടതി  (2 hours ago)

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന്  (2 hours ago)

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു  (2 hours ago)

ഇസ്രയേല്‍ ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ട്രംപ്  (3 hours ago)

മൂഴിക്കലില്‍ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: 16കാരിയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് മൂന്ന് ഫോണുകള്‍ കണ്ടെടുത്തു  (3 hours ago)

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (3 hours ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (3 hours ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (3 hours ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (4 hours ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (6 hours ago)

Malayali Vartha Recommends