കോഴിക്കോട് ബീച്ചില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തി കടല്‍ ഉള്‍വലിഞ്ഞു...

കോഴിക്കോട് ബീച്ചില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തി കടല്‍ ഉള്‍വലിഞ്ഞു. കോഴിക്കോട് നൈനാംവളപ്പ് ബീച്ചിലാണ് കടല്‍ ഉള്‍വലിഞ്ഞത്. വൈകുന്നേരം നാലുമണിയോടെയാണ് കടല്‍ ഉള്‍വലിഞ്ഞത്.അപൂര്‍വ്വ പ്രതിഭാസമെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഓഖി ചുഴലിക്കാറ്റിന്റെ സമയത്തും കോഴിക്കോട് കടല്‍ ഉള്‍വലിഞ്ഞിരുന്നു.
എന്നാല്‍ 2016 ല്‍ സമാനരീതിയില്‍ കോഴിക്കോടിനെ പരിഭ്രാന്തിയിലാഴ്ത്തി കടല്‍ ഉള്‍വലിഞ്ഞിരുന്നു. കോഴിക്കോട് ഭട്ട് റോഡ് കടപ്പുറത്താണ് കടല്‍ ഉള്‍വലിഞ്ഞത്. കടല്‍ ഉള്‍വലിഞ്ഞതോടെ നൂറ് കണക്കിന് മത്സ്യങ്ങള്‍ ചത്ത് പൊങ്ങി.
കൊട്ടയും പാത്രങ്ങളുമായി വന്ന് പ്രദേശവാസികള്‍ മത്സ്യങ്ങള്‍ കൊണ്ടുപോയി. കടല്‍ ഉള്‍വലിഞ്ഞത് താത്കാലിക പ്രതിഭാസം മാത്രമാണെന്ന് വിദഗ്ധര്‍ അന്ന് വ്യക്തമാക്കിയിരുന്നു. വേലിയിറക്കവും കരയില്‍നിന്ന് കടലിലേക്കുണ്ടായ ശക്തമായ കാറ്റുമാണ് കടല്‍ ഉള്‍വലിയാന്‍ കാരണമായി അന്ന് പറഞ്ഞത്.
https://www.facebook.com/Malayalivartha























