നിലവിളിച്ച് വീട്ടുകാര്‍.... സുഹൃത്തിനൊപ്പം പെരിയാറില്‍ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു....

നിലവിളിച്ച് വീട്ടുകാര്‍.... സുഹൃത്തിനൊപ്പം പെരിയാറില്‍ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു.... റാന്നി അത്തിക്കയം സ്വദേശി അഭിജിത്ത്(20) ആണ് മരിച്ചത്.
ഇടുക്കി ചെറുതോണിക്ക് സമീപത്തായി സുഹൃത്തിനൊപ്പം കുളിയ്ക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് കരയ്ക്കെത്തിച്ചപ്പോഴേയ്ക്കും ജീവന്‍നഷ്ടമായിരുന്നു.
ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അഭിജിത്ത് മുരിക്കാശേരി രാജമുടി മാര്‍ സ്ലീവാ കോളേജിലെ മൂന്നാം വര്‍ഷ ജിയോളജി വിദ്യാര്‍ത്ഥിയാണ് .
അതേസമയം തിരൂരില്‍ അയല്‍വാസികളും ബന്ധുക്കളുമായ മൂന്നുവയസുള്ള രണ്ടുകുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു. തൃക്കണ്ടിയൂര്‍ അങ്കണവാടിയുടെ സമീപത്ത് താമസിക്കുന്ന കാവുങ്ങപറമ്പില്‍ നൗഷാദ്- നജില ദമ്പതികളുടെ മകന്‍ അമല്‍ സയാന്‍,പാറപ്പുറത്ത് ഇല്ലത്തുപറമ്പില്‍ റഷീദ് - റഹാനത്ത് ദമ്പതികളുടെ മകള്‍ ഫാത്തിമ റിയ എന്നിവരാണ് വീടിന് സമീപത്തുള്ള കുളത്തില്‍ മുങ്ങിമരിച്ചത്.
സമീപത്തെ അങ്കണവാടിയില്‍ നിന്ന് വീട്ടിലെത്തി ഓടിക്കളിക്കുന്നതിനിടെ രണ്ടുപേരെയും കാണാതായി. വീട്ടുകാരും അയല്‍വാസികളും കുട്ടികളെ തെരഞ്ഞെത്തിയപ്പോള്‍ ഇരുവരും കുളത്തില്‍ പൊങ്ങിക്കിടക്കുന്നതാണ് കണ്ടത്. ഉടനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊതുകുളത്തിന്റെ ചുറ്റും മതില്‍ കെട്ടി ഗേറ്റ് സ്ഥാപിച്ചിരുന്നെങ്കിലും കുട്ടികളെ കാണാതായ സമയത്ത് തുറന്നുകിടക്കുകയായിരുന്നു. മൃതദേഹങ്ങള്‍ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.
"
https://www.facebook.com/Malayalivartha























