പാറശ്ശാല സ്വദേശി ഷാരോണ്‍ രാജിന്റെ ദുരൂഹ മരണത്തില്‍ പെണ്‍സുഹൃത്തിനെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം.... കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം ഇന്ന് തുടങ്ങും, അന്വേഷണ സംഘത്തിന് മുന്നില്‍ ഇന്ന് ഹാജരാകാന്‍ വനിതാ സുഹൃത്തിന് നിര്‍ദ്ദേശം

പാറശ്ശാല സ്വദേശി ഷാരോണ്‍ രാജിന്റെ ദുരൂഹ മരണത്തില്‍ പെണ്‍സുഹൃത്തിനെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം ഇന്ന് ആരംഭിച്ചേക്കും.
ഈ പെണ്‍കുട്ടി ഷാരോണിന് കഷായവും ജൂസും നല്‍കിയ സാഹചര്യത്തിലാണ് ഞായറാഴ്ച അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം. പാറശാല പൊലീസ് ഇതുവരെ അന്വേഷിച്ച കേസ് ശനിയാഴ്ച ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് വനിതാ സുഹൃത്തിനോട് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയത്.
കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് റൂറല്‍ എസ്പി ഡി ശില്‍പ അറിയിച്ചു. മരണകാരണം കണ്ടെത്താന്‍ ആരോഗ്യ വിദഗ്ധരുടെ സംഘം രൂപീകരിച്ചു. ഡിവൈഎസ്പി ജോണ്‍സന്‍ ആണ് അന്വേഷണ ചുമതല. എല്ലാ സാഹചര്യങ്ങളും അന്വേഷിക്കും.
അതേസമയം തിരുവനന്തപുരത്ത് പാറശാലയില്‍ ജ്യൂസ് കുടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ അടിമുടി ദുരൂഹത നിലനില്‍ക്കുന്നു. കസന്വേഷണം തുടരുന്നതിനിടെ, പുറത്ത് വരുന്ന ദൃശ്യങ്ങളും രക്ത പരിശോധന ഫലവും വരെ സംശയങ്ങള്‍ ഉയര്‍ത്തുന്നു. പെണ്‍കുട്ടിയുടെ വീട്ടിലില്‍ നിന്ന് കഷായം കുടിച്ചെന്ന വിവരം ഷാരോണ്‍ ബന്ധുക്കളില്‍ നിന്ന് മറച്ചുവച്ചെന്ന് വാട്‌സാപ്പ് ചാറ്റുകളും വ്യക്തമാക്കുന്നു. ഇരുവരും ഒരുമിച്ച് ജ്യൂസ് കുടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. എന്നാല്‍ പെണ്‍കുട്ടി ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ്.
അതേസമയം, കേസന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയ നടപടി ആശ്വാസം നല്‍കുന്നതാണെന്നും അന്വേഷണം ശരിയായ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകുമെന്ന് പ്രതീക്ഷയുണ്ടെന്നും ഷാരോണിന്റെ കുടുംബം പ്രതികരിച്ചു.
"
https://www.facebook.com/Malayalivartha























