വേര്‍പാട് താങ്ങാനാവാതെ.... കളിക്കാന്‍ പോയ കുഞ്ഞുങ്ങളെ കണ്ടില്ല.... നിലവിളിച്ച് മാതാപിതാക്കള്‍.... വീട്ടില്‍നിന്ന് 20 മീറ്റര്‍ അകലെയുള്ള കുളത്തില്‍ കുഞ്ഞുങ്ങള്‍ മുങ്ങിമരിച്ചു, കണ്ണീരണിഞ്ഞ് നാട്ടുകാര്‍

വേര്‍പാട് താങ്ങാനാവാതെ.... കളിക്കാന്‍ പോയ കുഞ്ഞുങ്ങളെ കണ്ടില്ല.... നിലവിളിച്ച് മാതാപിതാക്കള്‍.... വീട്ടില്‍നിന്ന് 20 മീറ്റര്‍ അകലെയുള്ള കുളത്തില്‍ കുഞ്ഞുങ്ങള്‍ മുങ്ങിമരിച്ചു, കണ്ണീരണിഞ്ഞ് നാട്ടുകാര്‍.
തിരൂര്‍ അഗ്നിരക്ഷാ ഓഫീസിനു സമീപത്തായി തൃക്കണ്ടിയൂരിലെ പഴയ റെയില്‍വേ ക്യാബിന് സമീപം പാറപ്പുറത്ത് ഇല്ലത്തുപറമ്പില്‍ റഷീദ്-റഹിയാനത്ത് ദമ്പതിമാരുടെ മകള്‍ ഫാത്തിമ റിയ (മൂന്നര), ബന്ധു പരന്നേക്കാട് സ്വദേശി കാവുങ്ങപ്പറമ്പില്‍ നൗഷാദ്-നജ്‌ല ദമ്പതിമാരുടെ മകന്‍ അമന്‍ സെയ്ന്‍ (മൂന്ന്) എന്നിവരാണ് മരിച്ചത്.
തൃക്കണ്ടിയൂര്‍ അങ്കണവാടിക്കു സമീപത്തെ പെരിങ്കൊല്ലന്‍കുളത്തില്‍ ഇന്നലെ വൈകീട്ട് മൂന്നോടെയാണ് അപകടം. അങ്കണവാടി വിട്ട് തിരിച്ചെത്തിയതായിരുന്നു കുഞ്ഞുങ്ങള്‍. ഇവരുടെ വീട്ടില്‍നിന്ന് 20 മീറ്റര്‍ അകലെയാണ് കുളം. ഇരുവരുടെയും ചെരിപ്പുകള്‍ കുളത്തിലേക്കിറങ്ങാനുള്ള വഴിയിലുണ്ടായിരുന്നു.
കുട്ടികളെ കാണാത്തതിനാല്‍ തിരഞ്ഞു പോയപ്പോഴാണ് കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ ്. നജ്‌ല പരന്നേക്കാട്ടുനിന്ന് അമന്‍ സെയ്നുമായി സ്വന്തം വീട്ടില്‍ വന്നതായിരുന്നു. മൃതദേഹ പരിശോധനയ്ക്കുശേഷം ഞായറാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
രണ്ടാഴ്ചയ്ക്കിടെ സമാനമായ രണ്ടാമത്തെ ദുരന്തമാണ് തിരൂരിലുണ്ടായത്. ഒക്ടോബര്‍ പത്തിന് നിറമരുതൂര്‍ കാളാട് കനോലി കനാലില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചതിന്റെ നടുക്കം ഇനിയും മാറിയിട്ടില്ല. അപ്പോഴാണ് ഈ സംഭവം .
അടിക്കടിയുണ്ടാകുന്ന മുങ്ങിമരണങ്ങള്‍ തിരൂരിലും പരിസരപ്രദേശങ്ങളിലും കണ്ണീര്‍പുഴയൊഴുക്കുന്നു. ശനിയാഴ്ച തൃക്കണ്ടിയൂരില്‍, കളിക്കാന്‍ വീട്ടില്‍നിന്നിറങ്ങിയ രണ്ടു കുട്ടികളാണ് കുളത്തില്‍ മുങ്ങിമരിച്ചത്. അയല്‍വാസികളായ കുട്ടികളുടെ മരണം നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha























