സമൂഹമാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ചു, ചിത്രങ്ങൾ കൈക്കലാക്കി; പിന്നാലെ ഭീഷണിപ്പെടുത്തി വീട്ടമ്മയായ യുവതിയെ പീഡിപ്പികൺ ശ്രമം; കേസില്‍ യുവാവ് അറസ്റ്റില്‍

കോട്ടയത്ത് യുവതിയെ പീഡിപ്പിച്ചു. വീട്ടമ്മയായ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെ അറസ്റ്റ് ചെയ്തു. കോട്ടയം പുഞ്ചവയൽ ആനികുന്ന് ഭാഗത്ത് തുറവാതുക്കൽ വീട്ടിൽ മാത്യു മകൻ സബീൽ മാത്യു(29) എന്നയാളാണ് പിടിയിലായത്.
അതേസമയം മുണ്ടക്കയം പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് വീട്ടമ്മയുമായി പ്രതി സമൂഹമാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ചു. ഇതുവഴി വീട്ടമ്മയുടെ ചിത്രങ്ങൾ കൈക്കലാക്കുകയും ഇത് കാണിച്ച് വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. ഇതോടെ യുവതിയുടെ പരാതിയെ തുടർന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
കേസിൽ മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്.ഓ ഷൈൻ കുമാർ എ.എസ്.ഐമാരായ അനീഷ് പി.എസ്, അനൂബ് കുമാർ, സി.പി.ഒമാരായ ജ്യോതിഷ് ടി.ഡി, ജോൺസൺ എം.ജെ, ബിജി വി.ജെ, രഞ്ജിത്ത് പി.റ്റി, രഞ്ജിത്ത് എസ്. നായർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha
























