ലഹരിക്കെതിരെയുള്ള മനുഷ്യചങ്ങല നടക്കുന്നതിന് സമീപം കഞ്ചാവ് വിൽപ്പന; ഒടുവിൽ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിറ്റ് യുവാവ് അറസ്റ്റ്

മലപ്പുറത്ത് ലഹരി വിൽപ്പന നടത്തിയ യുവാവിനെ അറസ്റ്റ് ചെയിതു. സംസ്ഥാനത്ത് ലഹരിക്കെതിരെയുള്ള മനുഷ്യചങ്ങലക്ക് നടക്കുന്നതിനിടെയാണ് സമീപത്തുള്ള വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിറ്റത്. ഇതോടെ യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സംഭവത്തിൽ മലപ്പുറത്ത് വണ്ടൂർ നടുവത്ത് സ്വദേശി അഭിലാഷാണ് അറസ്റ്റിലായത്. മാത്രമല്ല കഞ്ചാവ് കേസിൽ മുൻപും പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. തുടർന്ന് പ്രതിയുടെ പക്കലിൽ നിന്ന് ആറോളം കഞ്ചാവു പൊതികൾ പൊലീസ് കണ്ടെടുത്തു.
കഴിഞ്ഞ ദിവസം വൈകീട്ടാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തുടർന്ന് വണ്ടൂരിൽ ലഹരിക്കെതിരെയുള്ള മനുഷ്യചങ്ങല സ്ഥലം എം എൽ എ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നതിനിടയിലാണ് കുമ്മാളി അഭിലാഷ് എന്ന് അറിയപ്പെടുന്ന വണ്ടൂർ നടുവത്ത് സ്വദേശി അഭിലാഷ് കഞ്ചാവ് വിൽക്കാൻ ശ്രമിച്ചത്.
https://www.facebook.com/Malayalivartha
























