ഗ്രീഷ്മയെ സഹായിക്കുന്നത് ചില്ലറക്കാരനല്ല; കൊലയ്ക്കു മുമ്പേ രക്ഷപെടാൻ പഴുതുകൾ തയ്യാർ; ചെന്നൈയിൽ കോടികളുടെ ആസ്തി; കേസ് ജയിച്ചാൽ നാട് വിടും

ഗ്രീഷ്മയെ രക്ഷിക്കാൻ വളരെ ശക്തനായ ആരോ സഹായിക്കുന്നു എന്നാണ് ആരോപണം. അതിനു പ്രധാനമായി ചൂണ്ടിക്കാണിക്കുന്ന തെളിവ് ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും എതിരെ ചേർത്തിരിക്കുന്ന കുറ്റം തെളിവ് നശിപ്പിക്കൽ മാത്രമാണ്. എന്നാൽ തെളിവ് നശിപ്പിക്കുന്ന ഒരാൾക്ക് കൊലപാതകൾ നടത്തുന്നതിനെ പറ്റി അറിവ് ഉണ്ടായിരിക്കണം. അങ്ങനെയെങ്കിൽ ഗൂഢാലോചന കുറ്റവും ചുമത്തേണ്ടതാണ്. എന്നാൽ അങ്ങനെ ഒരു വകുപ്പ് ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും എതിരെ ചുമത്തിയിട്ടുമില്ല.
കുടുംബത്തിലെ എല്ലാവരുടേയും ഭാവി സുരക്ഷിതമാക്കി കേസിൽ നിന്ന് തലയൂരാൻ ഊരാൻ വ്യക്തമായ ആസൂത്രണം തന്നെയാണ് ഗ്രീഷ്മ നടത്തിയിരിക്കുന്നത്. അത് കൊണ്ട് തന്നെയാണ് ഗ്രീഷ്മ പറഞ്ഞു പഠിപ്പിച്ചതെല്ലാം പൊലീസിന് മുമ്പിൽ ബന്ധുക്കൾ ആവർത്തിക്കുന്നത്. വിദേശത്തായിരുന്ന അമ്മാവൻ നിർമ്മൽ കുമാറിന്റെ മകളുടെ വിവാഹം ഏതാണ്ട് ഉറപ്പിച്ചിരുന്നു. വിവാഹ ശേഷം ഇപ്പോഴുള്ള വീട് വിറ്റ് പുതിയൊരു വീട് ഗ്രീഷ്മയുടെ വീടിന് അടുത്തു വാങ്ങാനായിരുന്നു ഇയാളുടെ ആലോചന. സഹോദരിയോടും കുടുംബത്തോടും നിർമൽ കുമാറിന് നല്ല അടുപ്പം ഉണ്ട് . ഇയാളുടെ ഭാര്യ മരിച്ച ശേഷം ഗ്രീഷ്മയുടെ വീട്ടിലായിരുന്നു നിര്മലിന്റെ മകൾ താമസിച്ചിരുന്നത്.
ചെന്നൈയിലെ കണ്ണായ സ്ഥലത്ത് 30 സെന്റ് ഭൂമി ഗ്രീഷമായിയുടെ പേരിൽ ഉണ്ട് എന്നാണ് പുറത്തു വരുന്ന സൂചന. ചെന്നൈയിൽ മുമ്പ് പഞ്ചനക്ഷത്ര ഹോട്ടലിൽ ഗ്രീഷ്മയുടെ അച്ഛൻ ജോലി ചെയ്തിരുന്നു സമയം വാങ്ങിയതാണ് ഈ വസ്തു. അവിടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഉണ്ടെന്നും പറയപ്പെടുന്നു. ഇടയ്ക്കിടയ്ക്ക് ഗ്രീഷ്മയുടെ കുടുംബം ചെന്നൈയിലേക്ക് പോകുമായിരുന്നു അതുകൊണ്ട് തന്നെ കേസിൽ കുടുങ്ങി ജയിലിൽ പോയാലും ജാമ്യം കിട്ടുമ്പോൾ ചെന്നൈയിലേക്ക് താമസം മാറാനായിരുന്നു ആയിരുന്നു തീരുമാനം. അവിടെയും കഥകൾ എത്തിയിരുന്നെങ്കിൽ എല്ലാം വിറ്റു മറ്റെവിടെയങ്കിലും പോകാനും പരിപാടിയുണ്ടായിരുന്നു.
തെളിവെടുപ്പിനിടയിൽ കണ്ടെത്തിയ കഷായത്തിന്റെ കുപ്പിയും വ്യാജൻ ആണോ എന്ന് സംശയിക്കണം. ഫോറൻസിക് പരിശോധനയിൽ നിർമാൽകുമാർ പറഞ്ഞപോലെ കഷായത്തിന്റെയോ അതിൽ ചേർത്തിരുന്ന വിഷത്തിന്റെയോ അംശം കണ്ടെത്താനായില്ലെങ്കിൽ തെളിവ് തന്നെ ഇല്ലാതാകും.
ചോദ്യം ചെയ്യൽ എങ്ങനെ എന്നതടക്കം ഇന്റർനെറ്റിൽ പരാതി നന്നായി തയ്യാറെടുത്താണ് ഗ്രീഷ്മ പൊലീസിന് മുമ്പിൽ എത്തിയത്. അതുകൊണ്ടു തന്നെ മണിക്കൂറുകളോളം പിടിച്ചു നിൽക്കാനും ഗ്രീഷ്മയ്ക്കായി. ശുചി മുറിയിലെ അണുനാശിനികുടിച്ചു ആശുപത്രിയിൽ ആയതു ഗ്രീഷ്മയുടെ നാടകമാണ് എന് അതും നേരത്തെ തീരുമാനിച്ചു ഉറപ്പിച്ചത് ആണെന്നും പോലീസ് വിശ്വസിക്കുന്നു.
ഇതെല്ലം തന്നെ പോലീസിൽ നിന്ന് തന്നെയുള്ള ആരോ സഹായിക്കുന്നു എന്ന സംശയം ബലപ്പെടുത്തുന്നു. ഷാരോണിന്റെ കുടുംബം മാത്രമല്ല ഈ ആരോപണം ഉന്നയിക്കുന്നത് വിദഗ്‌ധരുടെയും അഭിപ്രായം ഇത് തന്നെയാണ്.
https://www.facebook.com/Malayalivartha
























