Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

പെൺകുട്ടികൾക്ക് നേരേ ചാട്ടവാർ വീശി താലിബാൻ ഭീകരത! ഇറാന് പിന്നാലെ അഫ്ഗാനിസ്ഥാനിലും

02 NOVEMBER 2022 04:39 PM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌  

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

ഹിജാബ് ശരിയായി ധരിക്കാത്തതിന് ഇറാനിലെ പൊലീസ് മർദ്ദിച്ച് കൊലപ്പെടുത്തിയ മഹ്‌സ അമിനിയുടെ മരണത്തെ തുടർന്ന് ഇറാനിൽ ആരംഭിച്ച പ്രതിഷേധങ്ങൾ ഇതുവരെ അവസാനിച്ചിട്ടില്ല. നൂറുകണക്കിന് ആളുകളാണ് ഇത് വരെ പോലീസിന്റെ ആക്രമണത്തിൽ ഇറാനിൽ കൊല്ലപ്പെട്ടത്.

കഴിഞ്ഞ ദിവസവും ഇറാനിലെ മഹാബാദിൽ നടന്ന വെടിവയ്പ്പിൽ എട്ട് പേർ കൊല്ലപ്പെട്ടിരുന്നു. ഇപ്പോൾ ഇത്തരം പ്രതിഷേധം മറ്റു രാജ്യങ്ങളിലേയ്ക്കു പടരുന്നുണ്ട്. അഫ്ഗാനിസ്ഥാനിൽ നിന്ന് പുറത്ത് വരുന്നത് അത്തരം ഒരു വാർത്തയാണ്. ബുർഖ ധരിക്കാത്ത വിദ്യാ‌‌‌‌ർത്ഥികൾക്ക് നേരെ താലിബാന്റെ ആക്രമണ നടത്തിയ വിവരങ്ങളാണ് പുറത്ത് വരുന്നത്.

കഴിഞ്ഞ ദിവസം ബുര്‍ഖ ധരിക്കാതെ വടക്ക് കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ബദക്ഷാന്‍ സര്‍വകലാശാലയില്‍ എത്തിയ വിദ്യാര്‍ത്ഥിനികളെ താലിബാന്‍ തടഞ്ഞു. ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചു. "സ്ത്രീകൾ, ജീവിതം, സ്വാതന്ത്ര്യം", "വിദ്യാഭ്യാസം ഞങ്ങളുടെ അവകാശമാണ് " എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാറിനെതിരെ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു.

വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്ന് താലിബാൻ സെെനികൻ ഇവർക്കെതിരെ ചാട്ടവാർ വീശുന്ന വീഡിയോകളും പുറത്ത് വന്നിട്ടുണ്ട്. മുൻപ് ബദാക്ഷാൻ സർവകലാശാലയിൽ ബുർഖ ധരിക്കാത്തതിന്റെ പേരിൽ വിദ്യാത്ഥികൾക്ക് പ്രവേശനം വിലക്കിയിരുന്നു. അതിനുപിന്നാലെ കറുത്ത നിറമുള്ള വസ്ത്രമല്ലാതെ മറ്റൊരു വസ്ത്രവും ധരിക്കാൻ അനുവദിക്കില്ലെന്ന് സർവകലാശാല വ്യക്തമാക്കിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധവുമായി വിദ്യാർത്ഥി പ്രതിഷേധം.

ബുര്‍ക്ക ധരിക്കാത്തതിന്‍റെ പേരില്‍ ബദാക്ഷാൻ സര്‍വകലാശാലയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ചില പെണ്‍കുട്ടികളെ വിലക്കിയിരുന്നെന്ന് ബിബിസി പേർഷ്യൻ റിപ്പോർട്ട് ചെയ്തു. കറുത്ത നിറമുള്ള വസ്ത്രമല്ലാതെ മറ്റൊരു വസ്ത്രവും ധരിക്കാന്‍ അനുവദിക്കില്ലെന്ന് സര്‍വകലാശാലയില്‍ നിന്ന് അറിയിപ്പുണ്ടായിരുന്നതായി വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടതായി ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെയാണ് വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. എന്നാല്‍, കുട്ടികളെ ചാട്ടവാറുകൊണ്ടും ലാത്തികൊണ്ടുമാണ് താലിബാന്‍ നേരിട്ടത്.

വിദ്യാർഥികളെ താലിബാൻ ആക്രമിച്ചെന്നും വിദ്യാർത്ഥികൾക്ക് മൂടുപടം നൽകാൻ താലിബാൻ പറഞ്ഞെന്നും സർവകലാശാല പ്രസിഡന്റ് നഖിബുള്ള ഗാസിസാദെ മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്നാൽ താലിബാൻ ഇത് നിഷേധിച്ചു. പ്രതിഷേധത്തെ തുടർന്ന് അവിടെ എത്തി വിവരം തിരക്കാൻ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ അയക്കുക മാത്രമാണ് ചെയ്തതെന്ന് താലിബാൻ വക്താവ് അറിയിച്ചു.

അതേസമയം, ഇറാനിൽ പ്രതിഷേധം ഇപ്പോഴും കനക്കുകയാണ്. കഴിഞ്ഞ ദിവസം ഹിജാബ് വിരുദ്ധ സമരങ്ങള്‍ക്കിടെ സെലിബ്രിറ്റി ഷെഫിനെ സുരക്ഷാ സേന അടിച്ച് കൊലപ്പെടുത്തി. സെലിബ്രിറ്റി ഷെഫ് മെര്‍ഷാദ് ഷാഹിദിയെയാണ് ഇറാന്‍ സുരക്ഷാസേന കൊലപ്പെടുത്തിയത്. തന്റെ ഇരുപതാം പിറന്നാളിന്റെ തലേന്നാണ് മെർഷാദ് ഷാഹിദ് കൊല്ലപ്പെട്ടത്. ഷഹിദിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ആയിരക്കണക്കിനാളുകള്‍ റോഡുകള്‍ ഉപരോധിച്ച് പ്രതിഷേധിച്ചു.

ഹിജാബ് പ്രതിഷേധങ്ങള്‍ക്കിടെ അറാക് നഗരത്തില്‍ വെച്ച് അറസ്റ്റ് ചെയ്ത ഷാഹിദിയെ ഇറാന്റെ റെവല്യൂഷനറി ഗാര്‍ഡ് അടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് റിപ്പോർട്ട്. തലയോട്ടിക്ക് അടിയേറ്റാണ് ഷാഹിദി കൊലപ്പെട്ടത്. എന്നാല്‍ ഹൃദയാഘാതം മൂലമാണ് മകന്‍ മരിച്ചതെന്ന് പറയണമെന്ന് തങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദം ഉണ്ടായതായി ഷാഹിദിയുടെ മാതാപിതാക്കള്‍ ആരോപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (13 minutes ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (19 minutes ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (23 minutes ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (55 minutes ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (1 hour ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (1 hour ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (11 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (11 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (11 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (11 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (12 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (12 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (12 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (12 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (12 hours ago)

Malayali Vartha Recommends