Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

സർക്കാർ വാഹനത്തിലെത്തി യുവതിയെ ആക്രമിച്ചു! മന്ത്രിക്ക് ബന്ധമേയില്ലെന്ന്! ഇതാണോ തലസ്ഥാനത്തെ സ്ത്രീ സുരക്ഷ!

02 NOVEMBER 2022 04:41 PM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌  

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കുറവൻകോണത്തെ വീട്ടിൽ കയറി അതിക്രമം നടത്തിയ സംഭവത്തിൽ മലയിൻകീഴ് സ്വദേശി സന്തോഷ് അറസ്റ്റിൽ. ഇയാൾ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പേഴ്സണൽ സ്റ്റാഫിന്റെ ഡ്രൈവറെന്നാണ് വ്യക്തമായിരിക്കുകയാണ്. പേരൂർക്കട പൊലീസാണ് കസ്റ്റഡിയിലെടുത്തത്. വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്.

കഴിഞ്ഞ ആറ് ദിവസമായി നിരവധി പേരെ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. ആരും തന്നെ കുറ്റം സമ്മതിച്ചിരുന്നില്ല. ഫോണ്‍ ലൊക്കേഷന്‍, സിസിടിവി ദൃശ്യങ്ങള്‍, രൂപസാദൃശ്യം, കാര്‍ സാന്നിധ്യം തുടങ്ങിയ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഒടുവില്‍ പ്രതിയെ തിരിച്ചറിഞ്ഞത്.

കസ്റ്റഡിയില്‍ എടുത്ത വ്യക്തി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ആളാണ്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുന്ന 14ാമത്തെയയാളെന്നാണ് ഇയാൾ എന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. അതേസമയം, യുവതിയെ ആക്രമിച്ചയാളും കുറവന്‍കോണത്ത് വീട്ടില്‍ കയറിയ ആളും ഒരാളുതന്നെയെന്ന് അന്വേഷണ സംഘം ഇന്നലെ തിരിച്ചറിഞ്ഞിരുന്നു.

അതിനിടെ, അതിക്രമം നടത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതി സന്തോഷിനെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ സ്ഥാനത്ത് നിന്ന് ഒഴിവാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കേസിൽ ഒരു തരത്തിലുള്ള ഇടപെടലുകളും ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു. വാട്ടർ അതോറിറ്റിയുടെ കരാർ ജീവനക്കാരനാണ് സന്തോഷെന്നും തന്റെ ഓഫീസുമായി പ്രതിക്ക് ബന്ധമില്ലെന്നും മന്ത്രി പറ‌ഞ്ഞു.

ഇയാൾക്കെതിരെ നടപടിയെടുക്കാൻ നിർദേശം നൽകിയെന്നും ഉടൻ പുറത്താക്കുമെന്നും മന്ത്രി പറഞ്ഞു. വാട്ടർ അതോറിറ്റിയിൽ സന്തോഷ് വേണമോ ഇല്ലയോ എന്നത് കേസിന്റെ മെറിറ്റ് നോക്കി തീരുമാനിക്കണമെന്നും അത് ഉടനെ ഉണ്ടാകണമെന്നും മന്ത്രി വാട്ടർ അതോറിറ്റിക്ക് നിർദേശം നൽകി.

സി.സി ടിവി ദൃശ്യങ്ങളുടെ സൂക്ഷമമായ പരിശോധനയ്ക്ക് പിന്നാലെയാണ് രണ്ടും ഒരാളാണെന്ന നിഗമനത്തിലെത്തിയത്. പിടിയിലാകുമ്പോൾ രൂപമാറ്റം വരുത്താനായി ഇയാൾ തല മൊട്ടയടിച്ചിരുന്നു. പേരൂർക്കട പൊലീസ് പിടികൂടിയ പ്രതിയെ ഇന്നലെ രാത്രി കന്റോൺമെന്റ് എ.സി ഓഫീസിലേക്ക് കൊണ്ടുപോയി ചോദ്യം ചെയ്തു. വൈദ്യപരിശോധനയ്ക്കുശേഷം പേരൂർക്കട സ്റ്റേഷനിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

സർക്കാർ ബോർഡ് പതിച്ച വാഹനത്തിലാണ് ഇയാൾ എത്തിയതെന്നാണ് സൂചന. ആക്രമണമുണ്ടായി ഏഴാം ദിവസമാണ് പ്രതിയെ പിടിക്കാൻ സഹായിച്ചത്. ഇയാളുടെ മൊബൈൽ ഫോൺ രേഖകൾ കൂടി പൊലീസ് പരിശോധിക്കുകയാണ്.

കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് പ്രഭാതസവാരിക്കിറങ്ങിയ സ്ത്രീക്ക് നേരെ മ്യൂസിയം പരിസരത്ത് വച്ച് ആക്രമണം ഉണ്ടായത്. കാറിൽ വന്നിറങ്ങിയ താടിവച്ച ഒരാളാണ് ആക്രമിച്ചതെന്നാണ് സ്ത്രീ മൊഴി നൽകിയിരിക്കുന്നത്. നല്ല പൊക്കവും ശരീരക്ഷമതയുമുള്ള ആളാണ് ആക്രമിയെന്നും യുവതി പറയുന്നു.

ആദ്യം രണ്ട് സ്ഥലങ്ങളിലും എത്തിയത് ഒരാളാണെന്ന് യുവതി പറഞ്ഞെങ്കിലും പോലീസ് മുഖവിലയ്‌ക്കെടുത്തിരുന്നില്ല.എന്നാൽ അന്നേ ദിവസം രാത്രി കുറവന്‍കോണത്തെ വീട്ടിലും അജ്ഞാതന്‍ എത്തി. ഇരുവരും ഒരാള്‍ തന്നെ എന്ന് സിസിടിവി ദൃശ്യങ്ങള്‍ കണ്ട പരാതിക്കാരി പറഞ്ഞിരുന്നെങ്കിലും രണ്ടു പേര്‍ എന്നായിരുന്നു പോലീസ് നിലപാട്.

ഇരുവരും ഒരാൾ തന്നെ എന്ന് സിസി ടിവി ദൃശ്യങ്ങളിൽ നിന്ന് യുവതി തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ അന്വേഷണത്തിന്റെയും ഒടുവില്‍ രണ്ടു പേരും ഒരാള്‍ എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം എത്തിയത്. പക്ഷേ ഇപ്പോൾ അന്വേഷണം ഒരാളിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്.

വാഹനം കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇയാളിലേക്ക് എത്തിയത്. ഇന്നോവ വാഹനം കവടിയാര്‍ പരിസരത്ത് പാര്‍ക്ക് ചെയ്ത ശേഷം കുറവന്‍കോണത്തെ വീട്ടിലേക്ക് അതിക്രമിച്ചു കയറുന്നു, അതിനുശേഷം പുലര്‍ച്ചെ മ്യൂസിയത്തെത്തി യുവതിയ്‌ക്കെതിരെ അതിക്രമം നടത്തുന്നു. ഈ നിഗമനത്തില്‍നിന്നാണ് പ്രതി ഒരാള്‍ തന്നെ എന്ന വിലയിരുത്തലിലേക്ക് പോലീസ് എത്തിച്ചേര്‍ന്നിരിക്കുന്നത്.

പൊലീസിന്റെയും മോട്ടോർ വാഹനവകുപ്പിന്റെയും നഗരത്തിലെ കാമറ ദൃശ്യങ്ങൾ വ്യക്തമല്ലാത്തതിനാൽ അക്രമിയെത്തിയ വാഹനത്തിന്റെ നമ്പർ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതാണ് അന്വേഷണ സംഘം നേരിടുന്ന പ്രധാന വെല്ലുവിളി. പരമാവധി കാമറ ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. സംഭവ സ്ഥലത്തെ മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ചുള്ള സൈബർ വിഭാഗത്തിന്റെ പരിശോധനയും നടത്തുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (14 minutes ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (20 minutes ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (24 minutes ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (56 minutes ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (1 hour ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (1 hour ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (11 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (11 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (11 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (11 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (12 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (12 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (12 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (12 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (12 hours ago)

Malayali Vartha Recommends