Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

പൂനെയിൽ നിന്ന് സവാളയുമായി പെരുമ്പാവൂരിലെത്തിയ ഷാഫി തനിക്കൊരു സ്ത്രീയെ വേണമെന്ന് ആവശ്യപ്പെട്ടു; ഓർമ്മക്കുറവുള്ള വയോധികയെ ഓമന വീട്ടിൽ എത്തിച്ചു: കത്തിയെടുത്ത് ശരീരമാസകലം പോറി, മെഴുകുതിരി ഉരുക്കി സ്വകാര്യ ഭാഗത്ത് ഒഴിച്ച് പൊളിച്ചു : കത്തിയെടുത്ത് കുത്തി; ചെമ്പറക്കി പീഡനത്തിനിടെയും ഷാഫിയുടെ ആഭിചാര ക്രിയകൾ...

02 NOVEMBER 2022 04:43 PM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌  

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

മുഹമ്മദ് ഷാഫി ഉൾപ്പെട്ട ചെമ്പറക്കി പീഡനക്കേസിൽ പ്രത്യേകസംഘം അന്വേഷണം തുടങ്ങുന്നു. കൂട്ടുപ്രതികളായ പങ്കോട് ആശാരിമൂലയിൽ മനോജ് (44), ഇയാളുടെ മാതാവ് ഓമന (62) എന്നിവരുടെ മൊഴി ഉടൻ രേഖപ്പെടുത്തും. ജ്യോത്സ്യനാണെന്ന് പറഞ്ഞാണ് ഷാഫി പരിചയപ്പെട്ടതെന്നും മകന് മദ്യത്തിൽ ആരോ കൈവിഷം നൽകിയിട്ടുണ്ടെന്നും ഇയാൾ ധരിപ്പിച്ചതായും ഓമന അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

ഓമനയുടെ വെളിപ്പെടുത്തലി​ൽ ഷാഫി ഇവിടെ എത്തിയത് ജോത്സ്യൻ ചമഞ്ഞാണെന്ന് വ്യക്തമാണ്. ഇവരുടെ വീട്ടിൽവച്ചാണ് എഴുപത്തഞ്ചുകാരി ക്രൂരപീഡനത്തിന് ഇരയായത്. ഇത് ആഭിചാരക്രിയയുടെ ഭാഗമാണെന്ന് പൊലീസ് സംശയിക്കുന്നു. ഓമനയെയും മകനെയും വിശദമായി ചോദ്യംചെയ്താൽ വ്യക്തത വരുമെന്ന് പ്രത്യേക അന്വേഷണസംഘം പ്രതീക്ഷിക്കുന്നു. 2020ലാണ് ചെമ്പറുക്കി കേസിൽ ഷാഫിയും കൂട്ടാളികളും പിടിയിലായത്.

പൂനെയിൽ നിന്ന് സവാളയുമായി പെരുമ്പാവൂരിലെത്തിയ ഷാഫി തനിക്കൊരു സ്ത്രീയെ വേണമെന്ന് ഓമനയോട് ആവശ്യപ്പെട്ടു. ഇവർ ഓർമ്മക്കുറവുള്ള വയോധികയെ വീട്ടിലെത്തിച്ചു. ഷാഫി ഇവരെ ക്രൂരമായി പീഡിപ്പിച്ചു. ഇതിനിടെ വീട്ടിലെത്തിയ മനോജ് ഷാഫിയെ അടിച്ചോടിച്ചു. വയോധിക മുറിക്കകത്തുകിടക്കുന്നത് കണ്ട് ഇയാൾ അടുക്കളയിൽ നിന്ന് കത്തിയെടുത്ത് ഇവരുടെ ശരീരമാസകലം വരയുകയും സ്വകാര്യഭാഗത്ത് കുത്തുകയും ചെയ്തു. മുറിയിൽ കത്തിച്ചുവച്ചിരുന്ന മെഴുകുതിരിയെടുത്ത് സ്വകാര്യഭാഗത്ത് പൊള്ളലേൽപ്പിച്ചു. മനോജ് പോയശേഷം ഓമന കിടക്കവിരിയെടുത്ത് രക്തം തുടച്ചശേഷം വയോധികയെ വീട്ടിൽ എത്തിച്ചു. മെഡിക്കൽ കോളേജിൽനിന്ന് വിവരം ലഭിച്ചതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.

മകന് മദ്യത്തിൽ കൈവിഷം നൽകിയതായി ഇവരെ വിശ്വസിപ്പിച്ച് ആഭിചാരകർമ്മം നടത്തിയെന്നും ഇതിന്റെ ഭാഗമായായിട്ടാണ് സ്വകാര്യ ഭാഗങ്ങളിൽ മെഴുകുതിരി ഉരുക്കി പൊള്ളിക്കുകയും ദേഹത്ത് വരിഞ്ഞ് മുറിവേൽപ്പിക്കുകയും ചെയ്തെന്നെല്ലാമാണ് പൊലീസ് സംശയിക്കുന്നത്. ഇരട്ട നരബലിക്കേസിലും സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തിയത് ഷാഫിയായിരുന്നു. പെരുമ്പാവൂര്‍ സ്വദേശിയായ ഷാഫി ഫെയ്‌സ്ബുക്ക് വഴിയാണ് ഭഗവല്‍സിങ്ങിനെയും ഭാര്യയെയും പരിചയപ്പെട്ടത്.

 

തുടര്‍ന്നാണ് സാമ്പത്തിക അഭിവൃദ്ധിക്കും കുടുംബത്തിന്റെ ഐശ്വര്യത്തിനുമായി നരബലി നടത്താമെന്ന് തീരുമാനിച്ചത്. ഇതിനായി സ്ത്രീകളെ എത്തിച്ചുനല്‍കാമെന്നും ഷാഫി പറഞ്ഞു. പിന്നാലെ ഷാഫി കൊച്ചിയില്‍നിന്ന് ലോട്ടറികച്ചവടക്കാരായ രണ്ട് സ്ത്രീകളെയും പ്രലോഭിപ്പിച്ച് തിരുവല്ലയിലെ ഇലന്തൂരില്‍ എത്തിച്ചു. ദമ്പതിമാരും ഷാഫിയും ചേര്‍ന്നാണ് സ്ത്രീകളെ തലയറുത്ത് കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം കഷണങ്ങളാക്കി വീട്ടുവളപ്പില്‍ കുഴിച്ചിടുകയായിരുന്നു.


പണത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെയാണ് പത്മയെ കൊലപ്പെടുത്തിയത്. പ്ലാസ്റ്റിക് കവറുകൊണ്ട് കഴുത്തിൽ കുരുക്കി ശ്വാസം മുട്ടിച്ചു. സ്വകാര്യഭാഗത്ത് കത്തി കയറ്റുകയും തുടർന്ന് കഴുത്തറുക്കുകയുമായിരുന്നു. കൈകാലുകൾ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് വെട്ടിനുറുക്കി. 56 കഷണങ്ങളാക്കി ബക്കറ്റുകളിലെടുത്ത് വീടിന്റെ പിന്നിൽ കുഴിച്ചിട്ടു. സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളിൽ കുത്തി മുറിവേൽപ്പിക്കുകയും ചെയ്തിരുന്നു.

 

അതേ സമയം ഇലന്തൂരിൽ കൊല്ലപ്പെട്ടത് കൊച്ചിയിൽനിന്ന് കാണാതായ ലോട്ടറി​ വില്പനത്തൊഴിലാളി പദ്മയുടെതാണെന്ന് ഉറപ്പായി. കണ്ടെടുത്ത മാംസഭാഗങ്ങളിൽ ഒന്നിന്റെ ഡി.എൻ.എഫലം ഇത് ഉറപ്പിച്ചു. 55 ശരീര ഭാഗങ്ങളുടെ പരിശോധനാ ഫലംകൂടി പുറത്തുവരാനുണ്ട്. ഈ മാസം പകുതിയോടെ ഇത് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടർന്ന് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹേം വിട്ടുനൽകുന്നത് വൈകുകയാണെന്ന് ആരോപിച്ച് പദ്മയുടെ മകൻ രംഗത്ത് എത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (14 minutes ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (20 minutes ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (24 minutes ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (56 minutes ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (1 hour ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (1 hour ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (11 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (11 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (11 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (11 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (12 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (12 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (12 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (12 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (12 hours ago)

Malayali Vartha Recommends