Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

സിപിഎമ്മിലെ നീലക്കുപ്പികൾക്ക് രേഖാ ശർമ്മയുടെ പണി! പിണറായി കേസെടുക്കും; ഇല്ലെങ്കിൽ പണി ഡൽഹിന്ന് വരും ...

02 NOVEMBER 2022 04:47 PM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌  

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

തോമസ് ഐസക്ക്, കടകംപള്ളി സുരേന്ദ്രൻ, പി.ശ്രീരാമകൃഷ്ണൻ, എന്നിവർക്കെതിരെ കേസെടുക്കാൻ പിണറായി സർക്കാർ നിയമോപദേശം തേടി. അഡ്വക്കേറ്റ് ജനറലിൽ നിന്നാണ് ഉപദേശം തേടിയിരിക്കുന്നത്. സിപിഎം നേതാക്കൾക്കെതിരെ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളിൽ ദേശീയ വനിത കമ്മീഷനോട് നടപടി ആവശ്യപ്പെട്ട് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ പരാതി നൽകിയതോടെയാണ് ധൃതി പിടിച്ച് കേസെടുക്കാൻ ആലോചിച്ചത്.

ദേശീയ വനിതാ കമ്മീഷനെ ഭയന്നാണ് പിണറായിയുടെ തീരുമാനം. കേന്ദ്ര സർക്കാരിൻ്റെ കോർട്ടിൽ നിന്നും പന്ത് അടിച്ചു തെറുപ്പിക്കാനുള്ള ശ്രമമാണ് പിണറായി നടത്തുന്നത്. തോമസ് ഐസക്ക് പിണറായിയുടെ കണ്ണിലെ കരടാണ്. കടകംപള്ളി സുരേന്ദ്രനെയും ശ്രീരാമകൃഷ്ണനെയും പിണറായിക്ക് പണ്ടേ താത്പര്യമില്ല. തോമസ് ഐസക്ക്, കടകംപള്ളി സുരേന്ദ്രൻ, പി.ശ്രീരാമകൃഷ്ണൻ, എന്നിവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ്മയ്ക്ക് ശോഭാ സുരേന്ദ്രൻ കത്ത് നൽകിയത്.

സ്വപ്ന നടത്തിയ വെളിപ്പെടുത്തലുകൾ സംബന്ധിച്ച് നേരത്തെ കേന്ദ്ര വനിത ശിശു ക്ഷേമ മന്ത്രിയേയും ശോഭ കണ്ടിരുന്നു. സ്വപ്നയുടെ വെളിപ്പെടുത്തലുകൾ ഉൾപ്പെട്ട മാധ്യമ വാർത്തകളും ശോഭ സുരേന്ദ്രൻ വനിതാ കമ്മീഷന് കൈമാറി.ദേശീയ വനിതാ കമ്മീഷൻ അടിയന്തര നടപടി ഉറപ്പ് നൽകിയതായി ശോഭ സുരേന്ദ്രൻ വ്യക്തമാക്കി.

നേതാക്കൾക്ക് എതിരെ പീഡന കുറ്റം ചുമത്തി കേസെടുക്കണം. കേരളത്തിലെ സ്ത്രീകളെ അധികാരത്തിൽ ഇരിക്കുന്നവർ വേട്ടയാടുന്നു, എത്ര ഉന്നതരായാലും നിയമ നടപടി സ്വീകരിക്കണം. കൊള്ള നടത്തുന്നവരാണ് കേരളത്തിൽ ഭരണത്തിന് നേതൃത്വം നൽകുന്നത് എന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു

ശോഭാ സുരേന്ദ്രൻ്റെ നീക്കത്തിന് പിന്നിൽ ബിജെപിയുടെ കറുത്ത കരങ്ങളുണ്ടെന്ന് പിണറായി കരുതുന്നു. വനിതാ കമ്മീഷൻ ഒരു അർധ ജുഡീഷ്യൽ സ്ഥാപനമാണ്. അങ്ങനെയുള്ള ഒരു ഭരണഘടനാ സ്ഥാപനം ഒരുത്തരവ് നൽകിയാൽ അത് സർക്കാരിന് അനുസരിക്കാതിരിക്കാൻ കഴിയില്ല. അതിന് മുമ്പ് തന്നെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാനാണ് തീരുമാനമെന്നറിയുന്നു. ശ്രീരാമകൃഷ്ണനെയും ഐസക്കിനെയും കടകംപള്ളിയെയും അറസ്റ്റ് ചെയ്യാൻ സർക്കാർ ആലോചിക്കുന്നില്ല.

എന്നാൽ കേസ് കടുത്താൽ പിണറായി അതിനും മടിക്കില്ല.കാരണം പിണറായിക്ക് വലുത് അദ്ദേഹത്തിൻ്റെ ഇമേജ് മാത്രമാണ്. സ്വർണക്കടത്ത് കേസിലെ സ്വപ്ന സുരേഷിൻ്റെ രഹസ്യമൊഴി രാഷ്ട്രീയ പ്രേരിതമല്ലെന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. സ്വപ്ന സുരേഷ് തന്നെ ലൈംഗികമായി പീഡിപിച്ചവരെ വെറുതെ വിടാൻ തയ്യാറല്ല. ശോഭാ സുരേന്ദ്രൻെറ നീക്കങ്ങൾക്കും സ്വപ്നയുടെ മൗനസമ്മതയുണ്ട്.

കേസിൽ ശിവശങ്കറിന്റെ പങ്ക് വ്യക്തമായതോടെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും സുപ്രീംകോടതിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ ഇ ഡി ആരോപിച്ചു. സ്വന്തം ഇഷ്ടപ്രകാരം ക്രിമിനല്‍ നടപടി ചട്ടം 164 അനുസരിച്ചാണ് സ്വപ്ന സുരേഷ് രഹസ്യമൊഴി നൽകിയതെന്നാണ് ഇഡിയുടെ എതിർ സത്യവാങ് മൂലത്തില്‍ പറയുന്നത്. കേസില്‍ ഉന്നതരുടെ പങ്ക് വ്യക്തമാക്കികൊണ്ടുള്ള രഹസ്യ മൊഴിയാണിത്. സ്വപ്ന മൊഴി നൽകിയതിൽ മറ്റ് ആരും സ്വാധീനം ചെലുത്തിയിട്ടില്ലെന്നും ഇഡി നൽകിയ മറുപടി സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് മുഖ്യമന്ത്രി കത്തെഴുതി. സംസ്ഥാന സർക്കാരിന് പങ്കില്ലെന്ന സന്ദേശം നല്‍കാനായിരുന്നു ഇത്. എന്നാൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ പരാതി അറിയിച്ച് മുഖ്യമന്ത്രി വീണ്ടും പ്രധാനമന്ത്രിക്ക് കത്തെഴുതി. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പങ്ക് വ്യക്തമായതോടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടത്തിയെന്നും ഇ ഡി ആരോപിക്കുന്നു.

സ്വർണക്കടത്ത് കേസിലെ സ്വപ്ന സുരേഷിൻ്റെ രഹസ്യമൊഴി രാഷ്ട്രീയ പ്രേരിതമല്ലെന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. കേസിൽ ശിവശങ്കറിന്റെ പങ്ക് വ്യക്തമായതോടെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും സുപ്രീംകോടതിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ ഇ ഡി ആരോപിച്ചു. സ്വർണക്കടത്തിലെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ഇഡിയുടെ ഹർജി നവംബർ മൂന്നിന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.

വിചാരണ കേരളത്തിൽ നിന്ന് മാറ്റണമെന്ന ഹർജിയിൽ രാഷ്ട്രീയ ഇടപെടൽ ഇല്ല. സംസ്ഥാനത്ത് നീതിയുക്തമായ വിചാരണ നടക്കില്ലെന്ന ആശങ്കയാണ് ഇതിന് അടിസ്ഥാനമെന്നും ഇ ഡി മറുപടി സത്യവാങ്മൂലത്തിൽ പറയുന്നു. ദില്ലി ഇ ഡി ആസ്ഥാനത്തെ ഡെപ്യൂട്ടി ഡയറക്ടര്‍ ദേവ് രഞ്ചന്‍ മിശ്രയാണ് മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്തത്. കേസിൽ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബഞ്ചിൻ്റെ തീരുമാനം വ്യാഴാഴ്ച ഉണ്ടാവും.

സംസ്ഥാനത്തിന് പുറത്തേക്ക് കേസ് മാറ്റുന്നതിൽ സർക്കാരിന് ആശങ്കയുണ്ട്. ഇങ്ങനെ സംഭവിച്ചാൽ അത് മുൻകൂട്ടി കണ്ടാണ് ഏതാനും ആഴ്ചകൾക്ക് മുമ്പ് പിണറായി വിജയൻ ബംഗളുരുവിലെത്തിയത്. കർണാടക മുഖ്യമന്ത്രിയുമായി അടുത്ത ബന്ധം പിണറായിക്കുണ്ട്. ബംഗളുരുവിൽ വിചാരണ തുടങ്ങിയാൽ തന്നെ നേരിടാമെന്നാണ് പിണറായിയുടെ തീരുമാനം.

എന്നാൽ സ്വപ്ന ഉയർത്തിയ സ്ത്രീ പീഡന ആരോപണങ്ങളിൽ സി പി എമ്മിലും സർക്കാരിലും അമർഷമുണ്ട്. ജനപ്രതിനിധികൾ കുറെ കൂടി ജാഗ്രത പുലർത്തണമെന്ന അഭിപ്രായമാണ് പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കുള്ളത്. അതു കൊണ്ടു കൂടിയാണ് ആരോപണ വിധേയരായ നേതാക്കളെ പാർട്ടി സംരക്ഷിക്കാത്തത്. പാർട്ടി സെക്രട്ടറി ഉൾപ്പെടെയുള്ളവർ പാർട്ടി നേതാക്കളെ സംരക്ഷിക്കാൻ തയ്യാറായില്ല.

ഒരു എംഎൽഎയോ മന്ത്രിയോ ആയിരിക്കാൻ യോഗ്യതയില്ലാത്ത വ്യക്തിയാണ് കടകംപള്ളി സുരേന്ദ്രനെന്നാണ് സ്വപ്ന തുറന്നടിച്ചത്. 'ഒരു രാഷ്ട്രീയക്കാരനാകാൻ പോലും കടകംപള്ളിക്ക് അർഹതയില്ല. ഒരു കാരണവശാലും വീട്ടിൽ കയറ്റാൻ കൊള്ളാത്തവനാണ് കടകംപള്ളി. കേറിപ്പിടിച്ചു, പീഡനം എന്നൊന്നും പറയാനില്ല.

അതൊന്നും സംഭവിച്ചതായും പറയുന്നില്ല. ഫോണിൽ കൂടി മോശമായി സംസാരിക്കുകയും ലൈംഗിക ചുവയോടെ പെരുമാറുകയും ചെയ്തിട്ടുണ്ട്. വീട്ടിലേക്ക് വരാമെന്നും ഹോട്ടലിൽ റൂമെടുക്കാമെന്നും പറ‌ഞ്ഞു. ലൈംഗിക ചുവയുള്ള മെസേജുകൾ അയച്ചു. റൂമിലേക്ക് ചെല്ലാനായി നിർബന്ധിച്ചു.

സാധാരണ പല സ്ത്രീകളും ചെയ്യുന്നത് പോലെ എനിക്കും ആ മെസേജുകൾ ദുരുപയോഗം ചെയ്യാനും ബ്ലാക് മെയിൽ ചെയ്യാനും കഴിയുമായിരുന്നു. എന്നാൻ താനത് ചെയ്തിട്ടില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു. പറയുന്നത് ശരിയല്ലെന്നാണെങ്കിൽ കടകംപള്ളി തനിക്കെതിരെ കേസ് കൊടുക്കട്ടെയെന്നും അതല്ലെങ്കിൽ മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് സംസാരിക്കാൻ തയ്യാറാകട്ടെയെന്നും സ്വപ്ന വെല്ലുവിളിച്ചു. ബോൾഗാട്ടിയിലെ ഹയാത്ത് ഹോട്ടൽ ഉദ്ഘാടനത്തിന് കടകംപള്ളി വന്നിരുന്നുവെന്നും അവിടെവെച്ചും അപമര്യാദയായി പെരുമാറിയെന്നും സ്വപ്ന ആരോപിച്ചു.

ഹോട്ടൽ ഉദ്ഘാടനത്തിന് ഞാനുമുണ്ടായിരുന്നു. ഹോട്ടലിൽ റൂമെടുക്കാമെന്ന് വരെ അന്ന് കടകംപള്ളി പറഞ്ഞിരുന്നു. കടംകംപള്ളിക്കെതിരെ ആ ഘട്ടത്തിൽ പ്രതികരിച്ചിട്ടുണ്ട്. മര്യാദയോടെ പെരുമാറണമെന്നും പറഞ്ഞിട്ടുണ്ട്. അതിന് ശേഷം എന്നോട് കടകംപള്ളിക്ക് ദേഷ്യമായിരുന്നുവെന്നും സ്വപ്ന പറഞ്ഞു.

മുൻ മന്ത്രിയായ തോമസ് ഐസക്കിനെതിരെയും മുൻ സ്പീക്ക‍ര്‍ ശ്രീരാമ കൃഷ്ണനെതിരെയും ഗുരുതര ലൈംഗികാരോപണങ്ങളും സ്വപ്ന ഉനന്യിച്ചു. പി.ശ്രീരാമകൃഷ്ണൻ ഔദ്യോഗിക വസതിയിലേക്ക് ഒറ്റക്ക് വരാൻ ആവശ്യപ്പെട്ടെന്നും തോമസ് ഐസക് മൂന്നാറിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞതായും വെളിപ്പെടുത്തി.

വൻ സമ്മർദ്ദത്തിലാണ് പിണറായി വിജയൻ. എത്രയും വേഗം ലൈംഗിക കേസിൽ നിന്നും ഊരാനാണ് പിണറായിയുടെ ശ്രമം. ലൈംഗിക ചൂഷണം കേരളത്തിനകത്തും പുറത്തും വാർത്തയായി മാറിയിരുന്നു. കേരളത്തിലെ നേതാക്കൾ ലൈംഗിക ആരോപണത്തിൽ അകപ്പെട്ടത് മറയ്ക്കാൻ സി പി എം കേന്ദ്ര കമ്മിറ്റിയിലും പിണറായി പെടാപാട് പെട്ടിരുന്നു. ഇക്കാര്യം ചർച്ചയായില്ലെങ്കിലും നേതാക്കൾ സൂക്ഷിക്കണമെന്ന് സീതാറാം യച്ചൂരി പി.ബി.യോഗത്തിൽ നിർദ്ദേശിച്ചിരുന്നു. എന്നാൽ ദുർബലനായ യച്ചൂരിക്ക് ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാനാവുമെന്ന് കരുതേണ്ടതില്ല.

ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ്മ കറ കളഞ്ഞ ബി ജെ പിക്കാരിയാണ്. 2018 ഓഗസ്റ്റ് 7നാണ് അവർ ചുമതലയറ്റത്. 2015 മുതൽ ഇവർ വനിതാ കമ്മീഷൻ അംഗമായി പ്രവർത്തിക്കുകയായിരുന്നു. 1992 ൽ നിലവിൽ വന്ന ഭരണഘടനാ സ്ഥാപനമാണ് ദേശീയ വനിതാ കമ്മീഷൻ. സ്ത്രീകളെ സംബന്ധിക്കുന്ന നയപരമായ കാര്യങ്ങളിൽ സർക്കാരിനെ ഉപദേശിക്കുകയാണ് കമ്മീഷൻ്റെ പ്രധാന കർത്തവ്യം.

സ്ത്രീകൾക്കെതിരായ എല്ലാ അക്രമങ്ങളെയും കുറിച്ച് അന്വേഷിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും വനിതാ കമ്മീഷന് അധികാരമുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും വനിതാ കമ്മീഷനുകൾ പ്രവർത്തിക്കുന്നുണ്ട്. സ്ത്രീകൾക്ക് പരമാവധി നീതി ഉറപ്പാക്കുകയാണ് കമ്മീഷൻ്റെ ലക്ഷ്യം.

സ്ത്രീകൾക്കുള്ള ഭരണഘടനാ വ്യവസ്ഥകളും നിയമങ്ങളും പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള അധികാരം കമ്മീഷനുണ്ട്. സ്ത്രീക്ക് നീതി നിഷേധം ശ്രദ്ധയിൽ പെട്ടാൽ അതിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കമ്മീഷന് അധികാരമുണ്ട്. അതിനാൽ തന്നെ സ്വപനയുടെ പരാതിയിൽ നടപടിയെടുക്കാൻ ദേശീയ വനിതാ കമ്മീഷന് അധികാരമുണ്ട്. അതു തന്നെയാണ് പിണറായിയുടെ പേടി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (13 minutes ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (19 minutes ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (23 minutes ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (55 minutes ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (1 hour ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (1 hour ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (11 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (11 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (11 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (11 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (12 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (12 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (12 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (12 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (12 hours ago)

Malayali Vartha Recommends