Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെരഞ്ഞെടുപ്പ് കടുപ്പമേറും... തൃശൂരിൽ കോൺഗ്രസിന് വൻ തിരിച്ചടി നല്‍കി ജില്ലാ നേതാവ് പാർട്ടി വിട്ടു, ബിജെപിയിൽ ചേർന്നു, സീറ്റ് മോഹികള്‍ പാര്‍ട്ടിമാറ്റങ്ങള്‍ ശക്തമാകും


ആര്യവൈദ്യഫാർമസി സ്ഥാപകൻ പരേതനായ പി.വി. രാമവാരിയരുടെ മകളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി... കവർച്ചയ്‌ക്കിടെ നടന്ന കൊലപാതകമാണെന്ന് പോലീസ് നിഗമനം


വിശാഖപട്ടണത്ത് നാവികാഭ്യാസത്തിനെത്തിയ ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയിൽ അഭയം നൽകി ഇന്ത്യ... മാർച്ച് നാലിനാണ് കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ടത്, സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കപ്പലിനു അഭയം നൽകണമെന്ന ആവശ്യം ഇറാൻ ഇന്ത്യക്കു മുന്നിൽ വച്ചത്


ജാമ്യം റദ്ദാക്കണമെന്ന ഹർജി: മറുപടി നൽകാൻ വീണ്ടും സമയം തേടി രാഹുൽ മാങ്കൂട്ടത്തിൽ...


ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെ മാലിന്യവിവാദം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി. ശിവൻകുട്ടി: 45 വർഷം ഉണ്ടായിരുന്ന ഭരണം നഷ്ടമായതിന്റെ വേദനയുണ്ടാകും; സമ്മർദ്ദം മൂലമാണ് മന്ത്രി ഇപ്പോൾ നിലപാട് മാറ്റി പറയുന്നതെന്ന് മേയർ വിവി രാജേഷ്...

പിണറായിയെ താഴെയിറക്കി DYFI; മുട്ടുകുത്തിച്ചു! സർക്കാരിന് വമ്പൻ തിരിച്ചടി.... ഊരിപ്പിടിച്ച് വാൾ താഴെ വച്ച് പിണറായി

02 NOVEMBER 2022 04:52 PM IST
മലയാളി വാര്‍ത്ത

സർക്കാരിന്റെ പ്രഖ്യാപിത നയത്തിൽ നിന്നും വ്യതിചലിക്കാനുള്ള നീക്കമായിട്ടായിരുന്നു പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും രക്ഷപെടാനാണ് ഈ നീക്കം നടത്തിയത്. പക്ഷേ ശക്തമായ ജനരോഷം ഉയർന്നതോടെ എന്തിനേറെ DYFI അടക്കമുള്ള നിരവധി ഭരണ പ്രതിപക്ഷ യുവജന സംഘടനകൾ തെരുവിലിറങ്ങിയതോടെ സർക്കാരിന് മുട്ടുമടക്കേണ്ടി വന്നിരിക്കുകയാണ്. 122ലധികം പൊതുമേഖലാ സ്ഥാപനങ്ങളെ നോക്കിയായിരുന്നു ഈ തീരുമാനം മുന്നോട്ട് വച്ചത്.

തുടർ നടപടികൾ വേണ്ടെന്നാണ് മന്ത്രി സഭ യോഗം തീരുമാനിച്ചത്. പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തിയതോടെ ഈ മാസം ആരും വിരമിക്കേണ്ട ആവശ്യമില്ല അതുകൊണ്ട് സര്‍ക്കാരിന് സാമ്പത്തിക മേഖലയില്‍ അല്പം ആശ്വസിക്കുകയുമാകാം എന്ന നീക്കമായിരുന്നു. അപ്രഖ്യാപിത നിയമന നിരോധനത്തിനിടയില്‍ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിച്ചത് യുവജനങ്ങള്‍ക്ക് മേലുള്ള സര്‍ക്കാരിന്റെ ഇരട്ട പ്രഹരമായി തന്നെയാണ് നോക്കി കണ്ടത്.

പല റാങ്ക് ലിസ്റ്റുകളും നിലവില്‍ ഇല്ല. ഉള്ള റാങ്ക് ലിസ്റ്റുകളില്‍ നിന്നാണെങ്കില്‍ നിയമനവും നടക്കുന്നില്ല. കഴിഞ്ഞ 2022 ഏപ്രിലില്‍ സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് കാലാവധി കഴിഞ്ഞു.പുതിയ റാങ്ക് ലിസ്റ്റിന് നടപടിയുമായിട്ടില്ല. സെക്രട്ടേറിയേറ്റില്‍ ഉള്‍പ്പെടെ കരാര്‍ ജീവനക്കാരെ തിരുകി കയറ്റുകയാണ്.പൊതുമേഖല സ്ഥാപനങ്ങളുടെ പെന്‍ഷന്‍ പ്രായം 60 ആക്കിയതോടെ സര്‍ക്കാര്‍ മേഖലയിലും പെന്‍ഷന്‍ പ്രായം 60 ആക്കണമെന്ന് ആവശ്യം സര്‍വീസ് സംഘടനകള്‍ ഉയര്‍ത്തി കഴിഞ്ഞു.സര്‍ക്കാര്‍ സര്‍വിസിലെ പെന്‍ഷന്‍ പ്രായം 56 ആണ്.

ഏറ്റവും വലിയ സ്ഥാപനങ്ങളായ കെഎസ്എഫ്ഇ, ബവ്റിജസ് കോർപറേഷൻ എന്നിവയടക്കം 122 പൊതുമേഖലാ സ്ഥാപനങ്ങളിലും 6 ധനകാര്യ കോർപറേഷനുകളിലുമായി ഒന്നര ലക്ഷത്തോളം ജീവനക്കാരാണുള്ളത്. ചില സ്ഥാപനങ്ങളിൽ ഇപ്പോൾ‌ത്തന്നെ വിരമിക്കൽ പ്രായം 60 ആണ്. പൊതുമേഖലാ സ്ഥാപനങ്ങളിലെ വിരമിക്കൽ പ്രായം ഏകീകരിക്കുന്നുവെന്ന വാദമുയർത്തിയാണ് വിരമിക്കൽ പ്രായം 60 ആക്കിയത്.

പെൻഷൻ പ്രായം വർധിപ്പിക്കില്ലെന്ന നയപരമായ നിലപാടിൽ‌നിന്നു സർക്കാർ പിന്നോട്ടുപോയതിന്റെ സൂചനയായിട്ടാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യത്തിൽ ഇപ്പോഴെടുത്ത തീരുമാനം വ്യാഖ്യാനിക്കപ്പെട്ടത്. അതിനാൽ, കടുത്ത സാമ്പത്തിക പ്രതിസന്ധി കൂടി കണക്കിലെടുത്ത് സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കുമെന്ന അഭ്യൂഹവും ശക്തമായിരുന്നു.

ധൂര്‍ത്തടിച്ചും സര്‍ക്കാര്‍ ഖജനാവ് കൊള്ളയടിച്ചും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതെന്ന് ആരോപണം ശക്തമാണ്. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ.എം. എബ്രഹാമിന്റെ നിര്‍ദ്ദേശ പ്രകാരമാണ് തിരക്കിട്ട് പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതിന് പിന്നിലെന്ന് പറയപ്പെടുന്നു. മറ്റ് സര്‍ക്കാര്‍ വകുപ്പികളിലെയും പെന്‍ഷന്‍ പ്രായം അടുത്ത ബജറ്റില്‍ ഉയര്‍ത്താനാണ് നിര്‍ദ്ദേശം നൽകിയിരുന്നത്.

പൊതുമേഖലാ സ്ഥാപനങ്ങളിൽ വ്യത്യസ്തമായ പെൻഷൻ പ്രായമാണ് ഇപ്പോഴുള്ളത്. റിയാബ് തലവൻ ചെയർമാനായി 2017ൽ രൂപീകരിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ട് ഏപ്രിൽ 22ന് മന്ത്രിസഭായോഗം പരിഗണിച്ചു. ഇന്നലെയാണ് ഉത്തരവിറങ്ങിയത്. 122 പൊതുമേഖലാ സ്ഥാപനങ്ങൾക്കും ആറു ധനകാര്യ കോർപറേഷനുകൾക്കും ഇതിന്റെ ഗുണം ലഭിക്കും എന്നാണ് വിലയിരുത്തിയിരുന്നത്.

മുഖ്യമന്ത്രിയും പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിന് അനുകൂലമായ നിലപാട് എടുത്തിരിക്കുന്നത്. ഇതിലൂടെ കേരളത്തിലെ തൊഴില്‍ മേഖലയില്‍ അരാജകത്വം സൃഷ്ടിക്കുകയും യുവജനതയെ ലഹരിയിലേക്കും ആത്മഹത്യയിലേയ്ക്കും തള്ളിവിടുന്ന ഒരു സമീപനം കൂടിയാണിതെന്നും പരക്കെ ആക്ഷേപമുണ്ട്. യുവജനങ്ങളുടെ ജീവിതം ഇരുട്ടിലാക്കുന്ന തീരുമാനങ്ങള്‍ എടുത്ത ശേഷം ലഹരിവിരുദ്ധ ആചാരങ്ങള്‍ നടത്തി ദീപം തെളിയിയ്ക്കുന്നത് കൊണ്ട് എന്ത് നേട്ടമെന്നാണ് സോഷ്യല്‍ മീഡിയ വഴി യുവാക്കള്‍ ചോദിക്കുന്നത്....

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായവർധനയെ എതിർത്ത് ഇടതു യുവജന സംഘടനകളായ ഡിവൈഎഫ്ഐയും എഐവൈഎഫും ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് നാളെ സെക്രട്ടേറിയറ്റ് മാർച്ച് നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. തീരുമാനം പിൻവലിച്ചില്ലെങ്കിൽ എന്തു ചെയ്യണമെന്ന് അപ്പോൾ പറയും എന്നായിരുന്നു ഡിവൈഎഫ്ഐയുടെ പ്രതികരണം.

പൊതുമേഖലാ സ്ഥാപനങ്ങളിലെ സേവന വേതന വ്യവസ്ഥകൾ ഏകീകരിക്കുന്നതിനോടു ഡിവൈഎഫ്ഐക്കു വിയോജിപ്പ് ഇല്ലെന്നു സംസ്ഥാന പ്രസിഡന്റ് വി.വസീഫും സെക്രട്ടറി വി.കെ.സനോജും വ്യക്തമാക്കി. എന്നാൽ, അതിന്റെ ഭാഗമായി പെൻഷൻ പ്രായം 60 ആക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അവർ അറിയിച്ചിരുന്നു.

ഇത്രയും അധികം ഉദ്യോഗാർഥികൾ പുറത്തു നിൽക്കുമ്പോൾ പെൻഷൻ പ്രായം കൂട്ടുന്നതു യുവജനവിരുദ്ധ നിലപാടാണ്. ഇത് ഇടതുനയ വ്യതിയാനമായൊന്നും കരുതുന്നില്ലെന്നും ഡിവൈഎഫ്ഐ നേതാക്കൾ പറഞ്ഞു. ഇത് ഇടതു നയത്തിൽ നിന്നുള്ള വ്യതിയാനമാണ്. പെൻഷൻ പ്രായവർധനയെ ന്യായീകരിക്കുന്നവർ ചെറുപ്പക്കാരുടെ ദയനീയാവസ്ഥ മനസ്സിലാക്കണം. ഉത്തരവു പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് മുഖ്യമന്ത്രിക്കു നിവേദനവും നൽകിയിരുന്നു.

പൊതുമേഖലാ സ്ഥാപനങ്ങളിലെ ശമ്പള, വേതന പരിഷ്ക്കരണത്തിനായി സ്ഥാപനത്തിന്റെ മികവും അടിസ്ഥാനമാക്കും. സ്ഥാപനങ്ങളെ എ, ബി, സി, ഡി എന്നിങ്ങനെ തരം തിരിച്ച് മുന്നോട്ട് നീങ്ങാനാണ് ശ്രമിച്ചത്. നേരത്തെ മന്ത്രിസഭായോഗം ഇക്കാര്യത്തിൽ തീരുമാനമെടുത്തിരുന്നു. വളർച്ചയുള്ള സ്ഥാപനങ്ങളെ ഉയർന്ന ഗ്രേഡിൽ ഉൾപ്പെടുത്തും.

ക്ലാസിഫിക്കേഷൻ ലഭിക്കാൻ അതതു പൊതുമേഖലാ സ്ഥാപനങ്ങൾ പബ്ലിക്ക് എന്റർപ്രൈസസ് ബോർഡിന് അപേക്ഷ നൽകണം. അപേക്ഷ നൽകാത്തവയെ ഡി വിഭാഗത്തിൽ ഉൾപ്പെടുത്തും. നിശ്ചിത സമയപരിധിക്കുള്ളിൽ ധനകാര്യ സ്റ്റേറ്റ്മെന്റ് നൽകാത്ത സ്ഥാപനങ്ങളെയും തരംതാഴ്ത്താനും നീക്കമുണ്ടായിരുന്നു.

ഇടതു പക്ഷ സര്‍ക്കാരില്‍ യുജനങ്ങള്‍ക്ക് വിശ്വാസമായിരുന്നു. കാരണം തൊഴിലില്ലായ്മയ്‌ക്കെതിരെ സമര മുഖത്ത് എന്നും നിന്നിട്ടുള്ളത് ഇടത് യുവജന സംഘടനകളാണ്. അതു മാത്രമല്ല പെ്ന്‍ഷന്‍ പ്രായം ഒരു ദിവസമെങ്കിലും ഉയര്‍ത്തിയാല്‍ കേരളത്തിലെ തൊഴിലന്വേഷകരുടെ അവസരങ്ങള്‍ നഷ്ടപ്പെടുന്നതിനെ കുറിച്ച് യുജനങ്ങളെ ബോധവാന്മാരാക്കിയത് ഇടതു സംഘടനകളായിരുന്നു.

നിലവില്‍ പങ്കാളിത്ത പെന്‍ഷന്‍ വാങ്ങുന്നവരുടെയും ഡോക്ടര്‍മാരുടെയും പെന്‍ഷന്‍ പ്രായം അറുപതാണ്. ബാക്കി വരുന്ന രണ്ടര ലക്ഷം സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം പിണറായി സര്‍ക്കാരിന്റെ കാലത്തു തന്നെ വര്‍ദ്ധിപ്പിക്കാനുള്ള ടെസ്റ്റ് ഡോസ് കൂടിയായിരുന്നു ഇത്. പെൻഷന്‍ പ്രായം വര്‍ദ്ധിപ്പിക്കില്ലെന്ന ഉറപ്പ് യുവജനങ്ങള്‍ക്ക് നല്കിയാണ് ഇടതു മുന്നണി അധികാരത്തിലെത്തിയത്.

എന്നാല്‍ ഇടതു മുന്നണിയുടെ നയങ്ങള്‍ക്ക് തികച്ചും എതിരായ നടപടിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ കൈകൊണ്ടത്. പ്രതിപക്ഷ യുവജന സംഘടനകള്‍ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിച്ചതിനെതിരെ ശക്തമായ സമരപരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നു. യുവാക്കളെ വഞ്ചിക്കുന്ന തീരുമാനമാണിതെന്ന നിലപാടിലാണ് മിക്ക യുവജന സംഘടനകളും രംഗത്തിറങ്ങിയിരിക്കുന്നത്.

നാളിതുവരെ ഇടതുപക്ഷ യുവജന സംഘടനകള്‍ എന്തൊക്കെ എതിര്‍ത്തിരുന്നോ അതെല്ലാം പിണറായി സര്‍ക്കാര്‍ നടപ്പിലാക്കി യുവജനങ്ങളോട് വെല്ലുവിളി നടത്തുകയാണെന്നാണ് ആരോപണം. വിദ്യാഭ്യാസ മേഖല പൂര്‍ണ്ണമായും സ്വകാര്യ മേഖലയ്ക്ക കൈമാറാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ ആ ഉത്തരവ് പിൻവലിക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1840 രൂപയുടെ വർദ്ധനവ്  (24 minutes ago)

മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൂടി ഒരാഴ്ചയ്ക്കകം സംസ്ഥാനത്ത് വിതരണം ചെയ്യും  (50 minutes ago)

ദമ്പതികൾ തമ്മിലുള്ള പ്രശ്നങ്ങൾ തീരും! മകരം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (1 hour ago)

അതിരപ്പിള്ളിയില്‍ മഞ്ഞ കൊമ്പൻ കാട്ടാന റോഡിലിറങ്ങി സഞ്ചാരികളുടെ കാര്‍ തടഞ്ഞു... ആന മദപ്പാടിലാണെന്ന് വനംവകുപ്പ്  (1 hour ago)

  പുതുവൈപ്പിനിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരു മരണം.... അഞ്ച് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി  (1 hour ago)

സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക മൂന്നാറില്‍ രേഖപ്പെടുത്തി...  (2 hours ago)

ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയിൽ 60 രൂപയുടെ വർദ്ധനവ്  (2 hours ago)

തെരഞ്ഞെടുപ്പ് കടുപ്പമേറും... തൃശൂരിൽ കോൺഗ്രസിന് വൻ തിരിച്ചടി നല്‍കി ജില്ലാ നേതാവ് പാർട്ടി വിട്ടു, ബിജെപിയിൽ ചേർന്നു, സീറ്റ് മോഹികള്‍ പാര്‍ട്ടിമാറ്റങ്ങള്‍ ശക്തമാകും  (2 hours ago)

രാവിലെ പ്രഭാത സവാരിക്കിടെ അപകടം...  (2 hours ago)

വേമ്പനാട് കായലിന് കുറുകെ ഒരുകിലോമീറ്ററിലേറെ നീളത്തില്‍ നിര്‍മിച്ച പാലം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും....  (2 hours ago)

കെ- ടെറ്റ് അപേക്ഷാ തീയതി 16 വരെ നീട്ടി  (3 hours ago)

വട്ടിയൂർക്കാവ് അസംബ്ളി മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മുൻ ഡി.ജി.പി ആർ .ശ്രീലേഖ മത്സരിക്കും  (3 hours ago)

ആര്യവൈദ്യഫാർമസി സ്ഥാപകൻ പരേതനായ പി.വി. രാമവാരിയരുടെ മകളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി... കവർച്ചയ്‌ക്കിടെ നടന്ന കൊലപാതകമാണെന്ന് പോലീസ് നിഗമനം  (3 hours ago)

കാലാവസ്ഥാ സുരക്ഷയ്ക്കായി നബാർഡിൻ്റെ 'നാഷണൽ ക്ലൈമറ്റ് സ്റ്റാക്ക് ഇന്നൊവേഷൻ ചലഞ്ച്'  (3 hours ago)

മുഖ്യമന്ത്രി ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...   (4 hours ago)

Malayali Vartha Recommends