പെൺകുട്ടി തൂങ്ങിമരിച്ച അതേ കയറിൽ തന്നെ ജീവനൊടുക്കി യുവാവ്... തൂങ്ങിയത് പെൺകുട്ടിയെ താഴെയിറക്കി....

ചേർത്തല പള്ളിപ്പുറത്ത് ആൾതാമസമില്ലാത്ത വീടിന്റെ ഷെഡിൽ സമീപവാസികളായ യുവാവിനെയും പ്ലസ്ടു വിദ്യാർത്ഥിനിയേയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വ്യക്തത തേടി പൊലീസ്. സംഭവത്തിലെ പൊരുത്തക്കേടുകളില്‍ പോലീസ് വ്യക്തത തേടുന്നു. ഇരുവരും തൂങ്ങി മരിച്ചെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം.
യുവാവിനെ തൂങ്ങിയ നിലയിലും പെൺകുട്ടിയുടെ മൃതദേഹം നിലത്തു കിടക്കുന്നതുമായാണ് കണ്ടെത്തിയത്. പെൺകുട്ടി തൂങ്ങി മരിച്ച ശേഷം അഴിച്ചു നിലത്തു കിടത്തി അതേ കയറിൽ യുവാവും തൂങ്ങിയതാകാമെന്നാണ് പൊലീസിന്റെ നിഗമനം. മറ്റു ബലപ്രയോഗങ്ങളൊന്നും പെൺകുട്ടിക്ക് മേൽ നടന്നിട്ടില്ല എന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്.
പള്ളിപ്പുറം പഞ്ചായത്ത് 12ാം വാർഡ് ചെങ്ങണ്ട കരിയിൽ തിലകന്റെയും ജീജയുടെയും മകൻ അനന്തകൃഷ്ണൻ (കിച്ചു 23), ഇവരുടെ വീടിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന പാല സ്വദേശി തേക്കിൻ കാട്ടിൽ ഷിബുവിന്റെയും പരേതയായ ബിന്ദുവിന്റെയും മകൾ എലിസബത്ത് (17) എന്നിവരേയാണ് തിങ്കളാഴ്ച വൈകിട്ടോടെ മരിച്ച നിലയിൽ കണ്ടത്.
ഇന്നലെ പോലീസും ഫോറന്‍സിക് വിഭാഗവും മൃതദേഹം കണ്ടെത്തിയ സ്‌ഥലത്ത് പരിശോധന നടത്തി. ഇന്‍ക്വസ്‌റ്റ് തയാറാക്കി മൃതദേഹങ്ങള്‍ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൊലീസ് സർജന്റെ സാന്നിദ്ധ്യത്തിലാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. തുടര്‍ന്ന് ഇരു മൃതദേഹങ്ങളും ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചെങ്കിൽ മാത്രമേ കൂടുതൽ വ്യക്തതയുണ്ടാവൂ.
പൂച്ചാക്കലിലെ സ്വകാര്യ സ്‌കൂളിൽ പ്ലസ്ടുവിനു പഠിക്കുന്ന എലിസബത്ത് സ്‌കൂളിലേക്കെന്ന പേരിലാണ് തിങ്കളാഴ്ച രാവിലെ വീട്ടിൽ നിന്നിറങ്ങിയത്. ഫാബ്രിക്കേഷൻ ജോലി നോക്കുന്ന അനന്തകൃഷ്ണൻ ഞായറാഴ്ച രാത്രി എട്ടോടെ വീട്ടിൽ നിന്നിറങ്ങിയതാണ്. തിങ്കളാഴ്ച രാത്രിയോടെ അനന്തകൃഷ്ണന്റെ പിതാവ് ചേർത്തല പൊലീസിൽ പരാതി നൽകി.
സ്‌കൂളില്‍ പെണ്‍കുട്ടി പരീക്ഷയ്ക്ക് എത്തിയില്ലെന്ന വിവരം സ്‌കൂള്‍ അധികൃതര്‍ വിളിച്ച് അറിയിച്ചപ്പോഴാണ് വീട്ടുകാര്‍ വിവരമറിയുന്നത്. എലിസബത്തിന്റെ അമ്മൂമ്മയും പൊലീസിൽ പരാതി നൽകിയിരുന്നു. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ വീടിനു രണ്ടു കിലോമീറ്റർ ചുറ്റളവിലുണ്ടെന്ന് കണ്ടെത്താൻ കഴിഞ്ഞു.
പൊലീസും നാട്ടുകാരും ബന്ധുക്കളും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ ആൾതാമസമില്ലാത്ത വീടിന്റെ ഷെഡിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാതി ഏഴുമണിയോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അനന്തകൃഷ്ണനെ തൂങ്ങി മരിച്ച നിലയിലും എലിസബത്തിനെ നിലത്ത് കിടക്കുന്ന അവസ്ഥയിലുമാണ് കണ്ടെത്തിയത്. അനന്തകൃഷ്ണന്റെ മൃതദേഹം സംസ്‌കരിച്ചു. എലിസബത്തിന്റെ മൃതദേഹം സ്വദേശമായ പാലായിലേക്കു കൊണ്ടുപോയി.
https://www.facebook.com/Malayalivartha
























