Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക് 'വിവ' കേരളം കാമ്പയിന്‍... അനീമിയ മുക്ത കേരളത്തിനായി സമഗ്ര പരിപാടി

02 NOVEMBER 2022 08:21 PM IST
മലയാളി വാര്‍ത്ത

അനീമിയ മുക്ത കേരളത്തിനായി സമഗ്ര പരിപാടി ആവിഷ്‌ക്കരിക്കുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, എസ്.സി. എസ്.ടി., ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. വിളര്‍ച്ച പ്രതിരോധത്തിന് വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക് 'വിവ' എന്ന പേരില്‍ കാമ്പയിന്‍ സംഘടിപ്പിക്കും.

എല്ലാ വകുപ്പുകളുടേയും പിന്തുണയോടെയായിരിക്കും ആരോഗ്യ വകുപ്പ് കാമ്പയിന്‍ സംഘടിപ്പിക്കുക. മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണമാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ലഹരിമുക്ത കേരളം പോലെ എല്ലാ വകുപ്പുകളും ചേര്‍ന്നുള്ള പൊതു കാമ്പയിനായിരിക്കും.

കേരളത്തിന്റെ ആരോഗ്യ രംഗത്ത് പ്രത്യേകിച്ചും സ്ത്രീകളുടെ ആരോഗ്യം സംബന്ധിച്ച് സുപ്രധാന തീരുമാനമാണിതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ദേശീയ സര്‍വേ അനുസരിച്ച് വിളര്‍ച്ച നിരക്കില്‍ ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. എങ്കിലും അനീമയുടെ നിരക്ക് കൂടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. രക്തത്തില്‍ എച്ച്ബി അളവ് 12ന് മുകളില്‍ വേണം. ഗ്രാമീണ മേഖലയ്ക്ക് പുറമേ നഗരപ്രദേശത്തെ സ്ത്രീകളിലും വിളര്‍ച്ച കാണുന്നുണ്ട്. വിളര്‍ച്ചയ്‌ക്കെതിരെ ശക്തമായ അവബോധം വേണം. ടെസ്റ്റ്, ടോക്ക്, ട്രീറ്റ് എന്നിവയാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

15 വയസ് മുതല്‍ 59 വയസുവരെയുള്ളവരേയാണ് ഈ കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ഓരോ ഏജ് ഗ്രൂപ്പിനുള്ളവര്‍ക്കും അനീമയുടെ കാരണങ്ങളില്‍ മാറ്റം വന്നേയ്ക്കാം. അതനുസരിച്ചുള്ള ഇടപെടലാണ് നടത്തുക. പോഷകാഹാര ക്രമത്തിലുള്ള മാറ്റമാണ് പ്രധാനമായി വേണ്ടത്. അനീമിയ പരിശോധനയ്ക്കായി 20 ലക്ഷം കിറ്റുകള്‍ ലഭ്യമാക്കും. ഐഎംഎ, സ്വകാര്യ ആശുപത്രികള്‍, സംഘടനകള്‍ എന്നിവരുടെ സഹകരണവും ഉറപ്പ് വരുത്തും.

ആരോഗ്യ വകുപ്പിന് പുറമേ വനിത ശിശുവികസന വകുപ്പിനും പ്രധാന റോളാണുള്ളത്. തദ്ദേശ സ്വയംഭരണ വകുപ്പ്, എസ്.സി. എസ്.ടി. വകുപ്പ് എന്നിവയുടെ സഹകരണവും ആവശ്യമാണ്. സമഗ്ര അനീമിയ പരിശോധനയാണ് ലക്ഷ്യമിടുന്നത്. മരുന്നുകള്‍ കഴിച്ചു എന്ന് ഉറപ്പാക്കണം. പോഷക സമൃദ്ധമായ ആഹാരം, ചികിത്സ എന്നിവ അനീമിയ നിയന്ത്രിക്കുന്നതിന് പ്രധാനമാണ്.

അനീമിയ നിയന്ത്രണ പരിപാടിയില്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പിന്തുണ മന്ത്രി എം.ബി. രാജേഷ് ഉറപ്പ് നല്‍കി. കുടുംബശ്രീയുടെ പൂര്‍ണ പിന്തുണയുണ്ടാകും. അനീമിയ പാവപ്പെട്ടവരില്‍ മാത്രമല്ലാത്തതിനാല്‍ അവബോധം പ്രധാനമാണെന്നും മന്ത്രി പറഞ്ഞു. ട്രൈബല്‍ മേഖലയില്‍ പ്രത്യേകമായി അനീമിയ ബാധിതതെ കണ്ടെത്താന്‍ ശ്രമം ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. ഇത് ഫലപ്രദമായി നടപ്പിലാക്കും. ട്രൈബല്‍ മേഖലയില്‍ അവരുടെ ഭാഷയില്‍ അവബോധം ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. മൂന്ന് വകുപ്പുകളിലേയും ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (3 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (3 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (3 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (4 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (4 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (4 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (4 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (5 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (5 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (8 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (8 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (9 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (9 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (9 hours ago)

Malayali Vartha Recommends