Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

‘അവര്‍ എന്നെ കൊല്ലുകയോ ബലാത്സംഗം ചെയ്യുകയോ ആസിഡ് ഒഴിക്കുകയോ ഒക്കെ ചെയ്തേനെ' ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടി

02 NOVEMBER 2022 09:04 PM IST
മലയാളി വാര്‍ത്ത

മലയാളികൾക്ക് പ്രീയപ്പെട്ട നടിയാണ് പാര്‍വതി തിരുവോത്ത്.നടി പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം വലിയ രീതിയിൽ സമൂഹത്തിൽ ചർച്ചചെയ്യപ്പെടാറുണ്ട്.കഴിഞ്ഞ  ദിവസം സയനോര, പാർവതി തിരുവോത്ത്, നിത്യ മേനൻ എന്നിവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു.

 

പ്രെ​ഗ്നൻസി ടെസ്റ്റ് പോസിറ്റീവ് ആയ ഫോട്ടോയാണ് മൂവരും പങ്കുവച്ചതാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. 'ആന്‍ഡ് ദി വണ്ടര്‍ ബിഗിന്‍സ്' എന്നായിരുന്നു പോസ്റ്റുകള്‍ക്ക് നല്‍കിയിരുന്ന ക്യാപ്ഷന്‍.എന്നാൽ ഇപ്പോളിതാ തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടി പാര്‍വതി തിരുവോത്ത്. ചിലര്‍ തന്നെ പിന്തുടര്‍ന്ന് ശല്യം ചെയ്യുന്നുണ്ട്. കഴിഞ്ഞ 12 വര്‍ഷമായി താന്‍ ഇത് അനുഭവിക്കുകയാണ്.

പോലീസില്‍ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല – പാര്‍വതി പറഞ്ഞു. ചിന്മയിയുടെ ഷോയിലായിന്നു പാര്‍വതിയുടെ വെളിപ്പെടുത്തൽ.ഇതിനെ കുറിച്ച് തനിക്ക് സംസാരിക്കാന്‍ രണ്ട് വര്‍ഷം മുമ്പ് വരെ സാധിക്കില്ലായിരുന്നു. അത്രത്തോളം ഭയത്തിലാണ് ജീവിച്ചത്. രണ്ട് പുരുഷന്മാര്‍ തന്റെ മേല്‍വിലാസം തേടിപ്പിടിച്ച് വന്ന് താനും അവരും പ്രണയത്തിലാണെന്ന് പറഞ്ഞ് പരത്തുമായിരുന്നു. സിനിമയില്‍ അഭിനയിച്ചു തുടങ്ങിയ കാലത്തായിരുന്നു ഇതിനു തുടക്കം. പാര്‍വതി പറഞ്ഞു.

 

‘അവര്‍ എന്നെ കൊല്ലുകയോ ബലാത്സംഗം ചെയ്യുകയോ ആസിഡ് ഒഴിക്കുകയോ ഒക്കെ ചെയ്തേനെ. എന്റെ ഭാഗ്യത്താല്‍ അങ്ങനെയൊന്നും സംഭവിച്ചില്ല. എന്റെ കുടുംബത്തെ കുറിച്ച് മോശം പറയുക. സോഷ്യല്‍ മീഡിയയില്‍ മോശമായി പ്രചരിപ്പിക്കുക. വീട് തേടിയെത്തുക, തുടങ്ങി നിരന്തരം ശല്യം ചെയ്യുന്ന അവസ്ഥയായിരുന്നു’ എന്നാണ് പാര്‍വതി പറയുന്നത്.സോഷ്യല്‍ മീഡിയയില്‍ അവര്‍ പല തരത്തിലുള്ള പ്രചാരണങ്ങളും നടത്തുമായിരുന്നു.

 

ബ്ലോക്ക് ചെയ്താലും രക്ഷയില്ല. താന്‍ എവിടെ പോകുന്നുവെന്ന് അവര്‍ നിരീക്ഷിക്കുകയും പിന്തുടരുകയും ചെയ്യും. താമസ സ്ഥലത്തിന്റെ ഫോട്ടോ അവര്‍ സോഷ്യല്‍ മീഡിയയില്‍ പരസ്യമാക്കിയെന്നും പുറത്തിറങ്ങാന്‍ പേടിയാകുന്ന സാഹചര്യവുമുണ്ടായിരുന്നുവെന്നും – പാർവതി പറയുന്നു.

 

ഒരാള്‍ ഒരിക്കല്‍ ഒരു പാക്കേജുമായി വന്നു. സെക്യൂരിറ്റിയോട് എന്നെ കാണണമെന്ന് പറഞ്ഞു. ക്യാമറയുടെ മുന്നിലേക്ക് അയാളെ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടപ്പോള്‍ സെക്യൂരിറ്റിയുമായി അയാള്‍ കയര്‍ത്തു. ആ പാക്കേജ് അവിടെ ഉപേക്ഷിച്ചു പോയി. ഇക്കാര്യം പോലീസില്‍ അറിയിക്കാതിരുന്നത് സെക്യൂരിറ്റി പറഞ്ഞത് കൊണ്ടാണ് – പാര്‍വതി പറഞ്ഞു.അവരുടെ അവകാശങ്ങളെ കുറിച്ചുള്ള ബോധം ഓരോ വ്യക്തിക്കും വേണമെന്ന് പാര്‍വതി പറയുന്നു. ഇത്തരം അനുഭവങ്ങളുണ്ടായാല്‍ പോലീസില്‍ പരാതിപ്പെടണം. ഇത്തരം വ്യക്തികളെ തടയുന്നതിന് നമ്മുടെ ഭാഗത്ത് നിന്ന് ചെറിയ ശ്രമങ്ങളുണ്ടാകണം. അതിന്റെ ഭാഗമാണ് പോലീസില്‍ പരാതിപ്പെടല്‍ – പാര്‍വതി ചൂണ്ടിക്കാട്ടി.

 

പുഴു എന്ന ചിത്രമാണ് പാർവതിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മമ്മൂട്ടി നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് രത്തീനയാണ്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ഒടിടിയില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നായിരുന്നു. തങ്കലാൻ എന്ന വിക്രം ചിത്രമാണ് പാർവതിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.

 

പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ അടുത്തിടെയാണ് പ്രഖ്യാപിച്ചത്. വിക്രത്തിന്‍റെ കരിയറിലെ 61-ാം ചിത്രം കൂടിയാണിത്. ധനുഷ് നായകനായി എത്തിയ 'തിരുചിത്രമ്പലം' എന്ന ചിത്രത്തിലാണ് നിത്യ മേനന്‍റേതായി അടുത്തിടെ റിലീസ് ചെയ്തത്. മിത്രൻ ജവഹര്‍ ആണ് സംവിധാനം. അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കിയ ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (11 minutes ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (29 minutes ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (35 minutes ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (39 minutes ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (1 hour ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (1 hour ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (11 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (12 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (12 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (12 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (12 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (12 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (12 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (12 hours ago)

Malayali Vartha Recommends