Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

വീണ്ടും കേരളാ പോലീസിന്റെ കാടത്തം 5 വയസ്സുകാരിക്കെതിരായ പീഡനം ഒതുക്കിത്തീര്‍ത്തു?

02 NOVEMBER 2022 09:08 PM IST
മലയാളി വാര്‍ത്ത

പട്ടിയുടെ വാല് പന്തീരാണ്ടുകാലം കുഴലിലിട്ടാലും നന്നാകില്ലെന്ന് പറയുന്നത് പോലെയാണ് കേരളാ പോലീസിന്റെ കാര്യം. ഇന്നലെ പിണറായി പൊലീസിനെ പൊക്കിയടിച്ച് വച്ചതേ ഉള്ളൂ. അതിനു മുമ്പുതന്നെ പൊലീസ് തനിനിറം കാട്ടി. എന്തൊക്കെയായിരുന്നു കഴിഞ്ഞ ദിവസത്തെ പിണറായിയുടെ തള്ള്. തള്ളുകളൊക്കെ പോട്ടെ.

കുടുംബപ്രശ്‌നങ്ങള്‍ സംബന്ധിച്ചുള്ള ലഭിക്കുന്ന പരാതികള്‍ കൈകാര്യം ചെയ്യാന്‍ പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേക സംവിധാനം വരെ കൊണ്ടുവരാനിരിക്കുകയാണ് കേരളാ പോലീസ്. ആദ്യം ഏല്‍പ്പിച്ച ഉത്തരവാദിത്വം അവര്‍ ചെയ്ത് തീര്‍ക്കട്ടെ. സ്വന്തം ഉത്തരവാദിത്വം മറന്ന് ക്രിമിനലുകള്‍ക്ക് കുടപിടിക്കുന്ന ഇത്തരം പൊലീസുകാരില്‍ നിന്ന് എങ്ങനെ നീതി ലഭ്യമാകാനാണ്.

പീഡന പരാതി കൊടുക്കാന്‍ ചെന്ന ആലപ്പുഴ ചേര്‍ത്തല സ്വദേശിനി പോലീസ് ഭീഷണിപ്പെടുത്തുകയാണുണ്ടായത്. പീഡനത്തിനിരയായ അഞ്ചുവയസുകാരിയുടെ അമ്മയാണ് പോലീസില്‍ നിന്നുണ്ടായ ദുരനുഭവം ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. പീഡനക്കേസില്‍ 86 കാരനെതിരെ പരാതി നല്‍കിയതിനാണ് പോലീസ് ഭീഷണിപ്പെടുത്തിയത്.ചേര്‍ത്തല സിഐയ്ക്കും എസ്‌ഐയ്ക്കും എതിരെയാണ് പരാതി.

പരാതിക്കാരിയുടെ ഫോണില്‍ അഞ്ചുവയസുകാരിയായ മകളുടെ ഉടുപ്പ് മാറ്റുന്ന വീഡിയോ ശ്രദ്ധയില്‍പ്പെട്ടു. ഇതേ പറ്റി കുട്ടിയോട് ചോദിച്ചപ്പോള്‍ 'അപ്പൂപ്പന്റെ ഫോണില്‍ ഇതേ പോലെ ചേച്ചിമാരുടെ വീഡിയ ഉണ്ടെന്ന് മറുപടി നല്‍കി.പിന്നാലെ സംഭവം കുട്ടിയുടെ ടീച്ചറെ അറിയിക്കുകയായിരുന്നു. ടീച്ചര്‍ കാര്യമന്വേഷിച്ചതില്‍ നിന്ന്, 86 കാരന്‍ കുട്ടിയെ സ്ത്രീകളുടെ നഗ്‌ന ഫോട്ടോയും മറ്റും കാണിക്കാറുണ്ടെന്നും സമാനരീതിയില്‍ കുട്ടിയുടെ വസ്ത്രം മാറ്റി ഫോട്ടോ എടുക്കാറുണ്ടെന്നും വെളിപ്പെടുത്തി. മിഠായി നല്‍കി ഉപദ്രവിച്ചെന്നും കുട്ടി ടീച്ചര്‍മാരോട് പറഞ്ഞു. പീഡനവിവരം അറിഞ്ഞതിന് പിന്നാലെ സംഭവം പോലീസിലറിയിക്കാന്‍ ടീച്ചര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഉടന്‍ തന്നെ പോലീസിനെ സമീപിക്കുകയായിരുന്നുവെന്ന് പരാതിക്കാരി പറയുന്നു.

ഒക്ടോബര്‍ 6 ന് പരാതി നല്‍കിയെങ്കിലും 8ന് കൗണ്‍സിലിംഗ് നല്‍കി പറഞ്ഞുവിടുകയായിരുന്നു. സംഭവത്തില്‍ കേസെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും പോലീസുകാര്‍ ചെവിക്കൊണ്ടില്ല. കേസെടുത്താല്‍ അതിന് പുറകെ നടക്കേണ്ടി വരുമെന്നും ഭവിഷ്യത്ത് എന്താണെന്ന് അറിയാമോ എന്നും ചോദിച്ചു.കേസെടുത്താല്‍ പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്നും പോലീസ് പറഞ്ഞു.കേസിന്റെ പേരില്‍ പറത്ത് വിലപേശാനാണ് ഭാവമെങ്കില്‍ ഒരിക്കലും അനുവദിച്ച് തരില്ലെന്ന് പറഞ്ഞ് പോലീസുകാര്‍ ദേഷ്യപ്പെട്ടെന്നും പരാതിക്കാരി ആരോപിക്കുന്നു.നിരന്തരം ആവശ്യപ്പെട്ടപ്പോള്‍ കേസടുക്കാമെന്ന് പറഞ്ഞ് സ്റ്റേഷനില്‍ നിന്ന് പറഞ്ഞു വിട്ടു.

രണ്ടാഴ്ച കഴിഞ്ഞ് കേസിനെ പറ്റി അന്വേഷിച്ചപ്പോള്‍, ഒന്നുമില്ലെങ്കിലും പ്രതിയുടെ പ്രായത്തെ നോക്കേണ്ടേയെന്നും കേസില്‍ അഞ്ചുവയസുകാരിയുടെ മൊഴിയല്ലാതെ മറ്റൊരു തെളിവുമില്ലെന്നും പറഞ്ഞു.മൊഴി മാത്രം വെച്ച് കേസ് മുന്നോട്ട് കൊണ്ട് പോകാന്‍ ആവില്ലെന്ന് പറഞ്ഞതോടെ എസ്പിയ്ക്ക് പരാതി നല്‍കിയെന്ന് പരാതിക്കാരി ആരോപിച്ചു.എന്നിട്ടും തെളിവില്ലെന്ന് പറഞ്ഞ് പിന്തിരിപ്പിക്കുകയായിരുന്നുവെന്നും കേസില്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടെന്നും പരാതിക്കാരി കുറ്റപ്പെടുത്തി.

അതേസമയം കുടുംബപ്രശ്‌നങ്ങള്‍ സംബന്ധിച്ച് ലഭിക്കുന്ന പരാതികള്‍ കൈകാര്യം ചെയ്യാന്‍ പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം. സംസ്ഥാന പൊലീസ് മേധാവിക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ഉത്തരവ് നല്‍കിയത്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ 3 മാസത്തിനകം കമ്മീഷനെ അറിയിക്കണമെന്നാണ് നിര്‍ദ്ദേശം.

പൊലീസുകാരില്‍ നിന്ന് പ്രത്യേകം പരിശീലനം ലഭിച്ചവരെ ടീമില്‍ ഉള്‍പ്പെടുത്തി കൗണ്‍സിലിംഗിനും മറ്റുമായി സൗകര്യം ഏര്‍പ്പെടുത്തണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. കുടുംബവഴക്കുമായി ബന്ധപ്പെട്ട് ഭാര്യ നല്‍കിയ പരാതിയില്‍ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് തന്നെ മാറാട് എസ് ഐ ദേഹോപദ്രവം ഏല്‍പ്പിച്ചെന്ന ബേപ്പൂര്‍ സ്വദേശിയുടെ പരാതി തീര്‍പ്പാക്കി കൊണ്ടാണ് ഉത്തരവ്. ഉത്തരമേഖല ഐ ജി യില്‍ നിന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി. ഇത് തൃപ്തികരമാകാത്തതിനെ തുടര്‍ന്ന് കമ്മീഷന്റെ അന്വേഷണ വിഭാഗം നേരിട്ട് അന്വേഷിച്ചു. പരാതിയില്‍ പറഞ്ഞിരിക്കുന്നതു പോലുള്ള സംഭവങ്ങള്‍ സ്റ്റേഷനിലുണ്ടായിട്ടില്ലെന്ന് ഭാര്യ അറിയിച്ചു. 2019 മേയ് 22 നാണ് പരാതിക്ക് ആസ്പദമായ സംഭവം ഉണ്ടായത്. കുടുംബ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേക സംവിധാനം വേണമെന്ന അന്വേഷണ വിഭാഗത്തിന്റെ ശുപാര്‍ശ കമ്മീഷന്‍ അംഗീകരിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (11 minutes ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (29 minutes ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (35 minutes ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (39 minutes ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (1 hour ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (1 hour ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (11 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (12 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (12 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (12 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (12 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (12 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (12 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (12 hours ago)

Malayali Vartha Recommends