വിദ്യാര്‍ഥികളെ സ്വകാര്യ ബസ് കണ്ടക്ടര്‍ മഴയത്ത് ഇറക്കിവിട്ടു... അപമര്യാദയായി പെരുമാറിയ കണ്ടക്ടര്‍ പരസ്യമായി വിദ്യാര്‍ഥിയോട് മാപ്പുപറഞ്ഞു

ആറ്റിങ്ങല്‍ പോളിടെക്‌നിക്കിലെ വിദ്യാര്‍ഥികളെ സ്വകാര്യ ബസ് കണ്ടക്ടര്‍ എസ്ടി നല്‍കാതെ, പെരുമഴയത്ത് ഇറക്കി വിട്ട സംഭവത്തില്‍ എസ്എഫ്‌ഐ പ്രതിഷേധിച്ചു. എസ്എഫ്‌ഐ ആറ്റിങ്ങല്‍ പോളിടെക്‌നിക് യൂണിറ്റിന്റെ നേതൃത്വത്തിലാണ് വലിയകുന്ന് ജങ്ഷനില്‍ ബസ് തടഞ്ഞ് പ്രതിഷേധിച്ചത്.
ആറ്റിങ്ങല്‍ ഏരിയ സെക്രട്ടറി ആനന്ദ് സമരം ഉദ്ഘാടനം ചെയ്തു. പോളിടെക്‌നിക് യൂണിറ്റ് സെക്രട്ടറി അതുല്‍, എസ്എഫ്‌ഐ ഏരിയ കമ്മിറ്റി അംഗങ്ങളായ ആദിത്യ ശങ്കര്‍, ആരോമല്‍ കല്ലിംഗല്‍, അര്‍ജുന്‍ കല്ലിംഗല്‍ എന്നിവര്‍ സംസാരിച്ചു. മേലില്‍ ബസ് ജീവനക്കാരുടെ ഭാഗത്തുനിന്നും വീഴ്ച വരാതെ എല്ലാ വിദ്യാര്‍ഥികള്‍ക്കും കൃത്യമായി സ്റ്റുഡന്റ് ടിക്കറ്റ് നല്‍കാം എന്ന ഉറപ്പിന്‍മേല്‍ സമരം അവസാനിപ്പിച്ചു.
അപമര്യാദയായി പെരുമാറിയ കണ്ടക്ടര്‍ പരസ്യമായി വിദ്യാര്‍ഥിയോട് മാപ്പുപറഞ്ഞു. വിദ്യാര്‍ഥി വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന ബസുകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന് എസ്എഫ്‌ഐ ആറ്റിങ്ങല്‍ ഏരിയ കമ്മിറ്റി അറിയിച്ചു.
https://www.facebook.com/Malayalivartha





















