രണ്ട് വർഷത്തെ പ്രണയത്തിനിടെ ബന്ധത്തിൽ ഉലച്ചിൽ; ഒഴിഞ്ഞു പോകാൻ കാമുകി ശ്രമിച്ചതോടെ സ്വകാര്യ ചിത്രങ്ങൾ ഉപയോഗിച്ച് ബ്ലാക്ക്മെയ്‌ലിംഗ്: വീഡിയോ കോളിനിടെ തൂങ്ങി മരിച്ച് കോളേജ് വിദ്യാർത്ഥിനി:- വില്ലൻ കാമുകനെ പൊക്കി പോലീസ്...

ആൺ സുഹൃത്തിനെ വീഡിയോ കോള്‍ ചെയ്തതിന് പിന്നാലെ കോളജ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അലാമിപ്പള്ളി സ്വദേശി അറസ്റ്റിൽ. അലാമിപ്പള്ളിയിലെ പാചക തൊഴിലാളിയും ഓട്ടോറിക്ഷ ഡ്രൈവറുമായ കെ.വിനോദ്കുമാർ - കെഎസ് മിനി ദമ്പതികളുടെ ഏക മകളും പടന്നക്കാട് ഇകെ നായര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ വിദ്യാര്‍ഥിനിയുമായ നന്ദന വിനോദിനെ (20) യാണ് വീട്ടിലെ രണ്ടാം നിലയിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ കാമുകനായ അലാമിപ്പള്ളി സ്വദേശി അബ്ദുള്‍ ഷുഹൈബിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ ഭീഷണിയെ തുടർന്ന് ആത്മഹത്യ ചെയ്‌തെന്നാണ് കണ്ടെത്തൽ. ആത്മഹത്യക്ക് ശ്രമിച്ച നന്ദനയെ ഉടന്‍ കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. മരണത്തിന് തൊട്ടുമുമ്പ് യുവതി ആണ്‍ സുഹൃത്തിനെ വീഡിയോ കോള്‍ വിളിച്ചതായി പറഞ്ഞിരുന്നു. ആണ്‍ സുഹൃത്തുമായി ഏറെ നേരമായി സംസാരിച്ചിരുന്നുവെന്നും ഇതിനിടയില്‍ കോള്‍ കട്ടയെന്നും പറഞ്ഞു.
തിരിച്ച് വിളിച്ചിട്ടും ഫോണ്‍ കിട്ടാതായതോടെ യുവാവ് നന്ദനയുടെ സുഹൃത്തിനെ വിളിച്ച് വിവരം പറയുകയായിരുന്നു. കൂട്ടുകാരി വിളിച്ചതറിയിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ ചെന്നുനോക്കിയപ്പോഴാണ് നന്ദനയെ തൂങ്ങിയ നിലയില്‍ കണ്ടത്. ഷുഹൈബിനെ വീഡിയോ കോൾ ചെയ്തതായി പൊലീസും സ്ഥിരീകരിച്ചു. മൊബൈൽ ഫോൺ വിവരങ്ങൾ പരിശോധിച്ചതോടെയാണ് ഷുഹൈബാണ് സംഭവത്തിലെ വില്ലനെന്ന് പൊലീസിന് വ്യക്തമായത്. തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
നന്ദയും ഷുഹൈബും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. എന്നാൽ, അടുത്തകാലത്തായി ഇവരുടെ ബന്ധത്തിൽ ഉലച്ചിൽ ഉണ്ടായി. പെൺകുട്ടിയുടെ പിന്മാറ്റം അംഗീകരിക്കാൻ ഷുഹൈബും തയ്യാറായില്ല. തുടർന്ന് ഭീഷണികളായി ഇയാളുടെ പക്ഷത്തു നിന്നും ഉണ്ടായത്. ഇതോടെ നന്ദയുടെ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഷുഹൈബ് ഭീഷണിപ്പെടുത്തി. കാമുകന്റെ ഭീഷണി തുടർന്നതോടെയാണ് പെൺകുട്ടി ജീവനൊടുക്കിയതെന്ന് കാഞ്ഞങ്ങാട് ഡിവൈ.എസ്‌പി. പറഞ്ഞു. സംഭവത്തിൽ ബുധനാഴ്ച രാത്രി തന്നെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
വ്യാഴാഴ്ച രാവിലെ കേസിൽ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മരണത്തിൽ വീട്ടുകാർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് ഹോസ്ദുർഗ് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു. മൃതദേഹം ചൊവ്വാഴ്ച പോസ്റ്റുമോർട്ടത്തിന് ശേഷം കൊവ്വൽ പള്ളിയിലെ ശ്മശാനത്തിൽ സംസ്ക്കരിച്ചു. ആത്മഹത്യ ചെയ്തതിന് പിന്നാലെ നന്ദനയുടെ ഫോൺ ബന്തവസില്‍ എടുത്തിരുന്നു. തുടർന്ന് പോലീസ് നന്ദനയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് അവസാനമായി സംസാരിച്ചത് ശുഹൈബാണെന്ന് മനസിലായത്.
സ്നേഹം നടിച്ച് പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ ഇയാൾ വാങ്ങിയിരുന്നു. ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പരസ്യപ്പെടുത്തുമെന്ന് ഷുഹൈബ് ഭീഷണി മുഴക്കുകയായിരുന്നു. ഇതിൽ മനം നൊന്താണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി പി. ബാലകൃഷ്ണൻ നായരുടെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. യുവാവുമായി വിഡിയോ കോളിൽ സംസാരിച്ചു കൊണ്ടിരിക്കെയാണ് വിദ്യാർഥിനി തൂങ്ങിമരിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. മരണത്തിനു മുൻപ് ഷുഹൈബ് നന്ദക്ക് മൊബൈലിൽ സന്ദേശമയച്ചതായും പൊലീസ് പറയുന്നു. കോടതിയിൽ ഹാജരാക്കിയ അബ്ദുൽ ഷുഹൈബിനെ റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha
























