എല്‍ദോസ് കുന്നപ്പിള്ളി എം. എല്‍. എക്ക് മുന്‍കൂര്‍ ജാമ്യം ഉപാധിളോടെ അനുവദിച്ച് കോടതി

പീഡന കേസിലെ പരാതികാരിയെ മര്‍ദിച്ചു എന്ന കേസിലും എല്‍ദോസ് കുന്നപ്പിള്ളി എം. എല്‍. എക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം അഡീ. സേഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. നേരത്തെ പീഡന കേസിലും ഇതേ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
ഈ മാസം 10 നും 11 നും ഇടയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പില്‍ ഹാജരാകണം, ഒരു ലക്ഷം രൂപയുടെ ജാമ്യ തുക അല്ലെങ്കില്‍ തതുല്യമായ ജാമ്യക്കാര്‍, രാജ്യമോ, സംസ്ഥാനം വിട്ടു പോകരുത്, സാക്ഷിയെ സ്വാധീനിക്കാന്‍ പാടില്ല എന്നീ ഉപാധിളോടെയാണ് ജാമ്യം കോടതി അനുവദിച്ചത്.
മര്‍ദന കേസില്‍ എല്‍ദോസ് മാത്രമായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. അഭിഭാഷകര്‍ക്കെതിരെ റിപ്പോര്‍ട്ട് മാത്രം ഉള്ളത് കാരണം ജാമ്യ അപേക്ഷ പരിഗണിച്ചിരുന്നില്ല.
വഞ്ചിയൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് എല്‍ദോസ് മുന്‍കൂര്‍ ജാമ്യ അപേക്ഷ നല്‍കിയിരുന്നത്. സ്ത്രീത്വത്തെ അപമാനിക്കല്‍, വ്യാജ രേഖ ചമയ്ക്കല്‍, മര്‍ദനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് വഞ്ചിയൂര്‍ പോലീസ് കേസ് എടുത്തത്.
https://www.facebook.com/Malayalivartha
























