കുടുംബ കലഹം പരിഹരിക്കാന്‍ സ്റ്റേഷനിലെത്തി ഭാര്യയുമായി എസ്‌ഐയുടെ കറക്കം; കണ്ണൂര്‍ റേഞ്ച് ഡിഐജിക്ക് പരാതിയുമായി ഭർത്താവ് ; ഒടുവിൽ സംഭവിച്ചത്

കുടുംബ കലഹം പരിഹരിക്കാന്‍ സ്റ്റേഷനിലെത്തിയ യുവതിയുമായി കറങ്ങിയ എസ്‌ഐയ്ക്ക് സസ്പെന്‍ഷന്‍. എസ് ഐ കുടുംബ ബന്ധം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയിലാണ് നടപടി ഉണ്ടായത്. സംഭവത്തിൽ കല്‍പറ്റ എസ്‌ഐ അബ്ദുല്‍ സമദിനെയാണ് അച്ചടക്ക ലംഘനത്തിനും സ്വഭാവ ദൂഷ്യത്തിനും ഡിഐജി രാഹുല്‍ ആര്‍.നായര്‍ സസ്പെന്‍ഡ് ചെയ്തത്. തുടർന്ന് വകുപ്പു തല അന്വേഷണത്തിനും ഉത്തരവിട്ടു.
അതേസമയം കുടുംബ കലഹം പരിഹരിക്കാനായാണ് പരാതിക്കാരന്റെ ഭാര്യ പൊലീസ് സ്റ്റേഷനില്‍ ആദ്യമായി എത്തുന്നത്. എന്നാൽ ആ സമയത്ത് എടച്ചേരി എസ്‌ഐ ആയിരുന്നു അബ്ദുല്‍ സമദ്. പിന്നാലെ യുവതിയെ പ്രലോഭിപ്പിച്ച് പല സ്ഥലങ്ങളിലും കൊണ്ടു പോയതായും ചിത്രങ്ങള്‍ പകര്‍ത്തി വീടു വിട്ട് ഇറങ്ങാന്‍ പ്രേരിപ്പിച്ചതായും ഭര്‍ത്താവ് ആരോപണം ഉന്നയിച്ചിരുന്നു. തുടർന്ന് ഇരുവരുടെയും ബന്ധം ചോദ്യം ചെയ്തതിന് ദേഹോപദ്രവം ഏല്‍പിച്ചെന്ന് കാട്ടി റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നു.
സംഭവത്തിനു പിന്നാലെ അന്വേഷണ വിധേയമായി അബ്ദുല്‍ സമദിനെ കല്‍പറ്റയിലേക്ക് സ്ഥലം മാറ്റി. എന്നാൽ ഇതിന് ശേഷവും ഭീഷണി തുടരുന്നുവെന്ന് കാട്ടി യുവതിയുടെ ഭര്‍ത്താവും മക്കളും കണ്ണൂര്‍ റേഞ്ച് ഡിഐജിക്ക് പരാതി നല്‍കുകയായിരുന്നു. ഇതോടെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ അന്വേഷണത്തെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍. മാത്രമല്ല യുവതിയുടെ മക്കള്‍ ബാലാവകാശ കമ്മിഷനും പരാതി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha
























